വഴി തെറ്റിയ കാമുകൻ 4 [ചെകുത്താൻ]

Posted by

അവനെ മാനസികമായി തളർത്തുക എന്ന എന്റെ ഉദ്യമം വിജയിച്ച സന്തോഷത്തിൽ ഞാൻ ചെന്ന് കട്ടിലിൽ കിടന്നു പുതപ്പ് പുതച്ചു

ലൈറ്റോഫാക്ക് മനുഷ്യനുറങ്ങണം

ലൈറ്റ് ഓഫാക്കി ബെഡിലേക്ക് കിടന്ന അവൻ പുതപ്പ് പുതക്കാൻ തുടങ്ങിയതും കട്ടിലിൽ നിന്നും ചവിട്ടി താഴെയിട്ടു

ആണും പെണ്ണും കെട്ട നീ എന്റെ അടുത്തല്ല കട്ടിലിനു കീഴെ കിടന്നാൽ മതി രണ്ട് ദിവസം ഞാൻ നോക്കും അതിനുള്ളിൽ ശെരിയായില്ലേൽ നീ പിനെ ജീവിതകാലം എന്റെ കട്ടിലിന്റേം കാലിന്റേം ചുവട്ടിൽ കിടക്കേണ്ടിവരും കേട്ടോടാ നായെ

അവനൊന്നും മിണ്ടാതെ നിലത്തിരിക്കുന്നത് കണ്ടു

അപ്പൊ ഒരു കാര്യം എനിക്കുറപ്പായിരുന്നു ഈ കാര്യം മാറ്റാരുമറിയാതിരിക്കാൻ ഒന്നുങ്കിൽ നാളെ നേരംവെളുക്കും മുൻപ് അവനെന്നെ കൊല്ലും അല്ലേങ്കിൽ അവൻ ചാവും അതുമല്ലെങ്കിൽ ഇത് മാറ്റാരുമറിയാതിരിക്കാൻ അവൻ ഇനിമുതൽ ഞാൻ പറയുന്നതനുസരിച്ചുജീവിക്കും

ഇടക്ക് ഉറക്കമുണർന്നപ്പോ റൂമിലിരുന്ന് സിഗരറ്റ് വലിക്കുന്ന അവനെയാണ് ഞാൻ കണ്ടത്

ഞാൻ വീണ്ടും കിടന്നുറങ്ങി കാലത്തുണരുമ്പോ ചുവരിൽ ചാരിയിരുന്നുറങ്ങുന്ന അവനെയാണ് ഞാൻ കണ്ടത്

ഇടാനുള്ള വസ്ത്രങ്ങളുമെടുത്ത് ബാത്‌റൂമിന്റെ ഡോർ വലിച്ചടച്ചകത്തു കയറി ഫ്രഷായി തിരികെയിറങ്ങുമ്പോ എന്നെത്തന്നെ നോക്കികൊണ്ട് മുറിയുടെ മൂലയിലിരുന്നിടത്ത് നിന്ന് പതിയെ എഴുനേറ്റു

അഫീ…

(ചോദ്യഭാവത്തിൽ അവനെ നോക്കി)മ്മ്… എന്താ…

അത്… നീ ഈ കാര്യം ആരോടും പറയരുത് ഇതാരെങ്കിലുമറിഞ്ഞാൽ ഞാൻ ജീവിച്ചിരിക്കില്ല

(പുച്ഛത്തോടെ അവനെ നോക്കി) നീ ചത്താലും ജീവിച്ചാലും എനിക്ക് ഒരു കുഴപ്പോമില്ല

അവൻ എന്റെ മുന്നിൽ തലകുനിച്ചുനിൽക്കുന്നത് കണ്ട് സന്തോഷം തോന്നി

തലയിൽ കെട്ടിവെച്ച തോർത്ത്‌ അവനുനേരെ എറിഞ്ഞുകൊടുത്ത്

പറയണോ വേണ്ടേ എന്ന് ഞാനാലോചിക്കട്ടെ

ഇത് അലക്കി വിരിച്ചിട്ട് ഫ്രഷായിട്ട് തായേക്ക് വാ ആശുപത്രിയിൽ പോയി ചെക്ക് ചെയ്തിട്ട് നോക്കാം

അള്ളോഹ് അപ്പൊ എല്ലാരുമറിയില്ലേ

അനോൺസ് മെന്റ് ചെയ്യാനല്ല ഡോക്ടറെ കാണാനാ പോവുന്നെ പെട്ടന്ന് റെഡിയായി വാ ഇവിടുന്ന് ചോദിച്ചാൽ എന്നെ ഹോസ്പിറ്റലിൽ ആക്കാൻ വരികയാണെന്ന് പറഞ്ഞാൽ മതി

ഞാൻ ചായകുടിച്ചുകൊണ്ടിരിക്കെ അവൻ തായേക്കിറങ്ങിവരുന്നത് കണ്ട് വാച്ചിൽ നോക്കി സമയം വൈകിയ പോലെ ദൃധിയിൽ കഴിപ്പ് മതിയാക്കി എഴുനേറ്റുചെന്ന് കൈ കഴുകി

“സമയം പോയി പെട്ടന്നിറങ്ങ്” ഞാൻ പുറത്തേക്ക് നടന്നതിന് പുറകെ അവനും വന്നു

Leave a Reply

Your email address will not be published. Required fields are marked *