Kathal The Core [ആശാൻ കുമാരൻ]

Posted by

പിന്നെ ജെസ്സി അവളുടെ വീട്ടിലേക്ക് പോകുമ്പോൾ…. ജെസ്സിയുടെ വീട് അടുത്തായതിനാൽ വന്നു പോകുകയേ ചെയ്യാറുള്ളൂ…..അവിടെ ഇപ്പൊ അമ്മയും ജോയും….. അവളുടെ അനിയൻ…..

ജോയാണ് ഇപ്പൊ അവളുടെ ഏറ്റവും വലിയ സങ്കടം…..വഴിയേ പറയാം….

_______________________________________

വീട്ടിലെ ജോലികളെല്ലാം തീർത്തു ജെസ്സി ഉച്ചത്തെ ഊണും കഴിഞ്ഞു കിടക്കാനായി മുറിയിലേക്ക് പോയി… അപ്പൻ ചാക്കോയും മുറിയിൽ ചെന്നു കിടന്നു…..

ജെസ്സി ഫോണിൽ സമയം പോകാനായി പലതും തിരഞ്ഞു കൊണ്ടിരുന്നു… അപ്പോഴാണ് ഡെന്നിസിന്റെ ഫോൺ വന്നത്…

ഡെന്നിസ് : ഹലോ

ജെസ്സി : എവിടെയാ വരുന്നില്ലേ….

ഡെന്നിസ് : എനിക്ക് രണ്ട് മൂന്ന് മീറ്റിംഗ് ഉണ്ടെടി… നിങ്ങൾ കഴിച്ചോ… ഞാൻ ലേറ്റ് ആവും…

ജെസ്സി : ഞങ്ങൾ കഴിച്ചു… കുറച്ചു നേരം കാത്തിരുന്നു… പിന്നെ അപ്പന് വിശക്കുന്നു എന്നു പറഞ്ഞു കഴിച്ചു…

ഡെന്നിസ് : ആഹ്… പിന്നെ…

ജെസ്സി : എന്നതാ

ഡെന്നിസ് : അമ്മചി വിളിച്ചിരുന്നു…

ജെസ്സി : എന്തെ

ഡെന്നിസ് : ജോസിന്റെ കാര്യം തന്നെയാ… പക്ഷെ ഞാൻ മീറ്റിംഗിൽ ആയതോണ്ട് സംസാരിക്കാൻ പറ്റിയില്ല… പെട്ടെന്ന് കട്ട്‌ ചെയ്തു…. നീ ഒന്ന് വിളി…

ജെസ്സി : ശരി….

ഡെന്നിസ് : എന്നാ വെക്കുവാണേ….

ജെസ്സി അമ്മയെ വിളിച്ചു….

ജെസ്സി : ഹലോ…എന്നാ അമ്മേ…..

ഫിലോമിന : മോളെ ജോസിന്റെ കാര്യമാ… ഞാൻ ഡെന്നിസിനെ വിളിച്ചിരുന്നു… അവൻ എന്തോ തിരക്കിലാ

ജെസ്സി : ആ പാർട്ടി മീറ്റിംഗ് ഉണ്ട്

ഫിലോമിന : മോളെ…. അവൻ നല്ല കുടിയാ …. രണ്ടു ദിവസമായി മുറിയിലാ… പുറത്തേക്ക് വരുന്നു പോലുമില്ല…..

ജെസ്സി : അവൻ വീണ്ടും തുടങ്ങിയോ… ഇന്നാളല്ലേ ഞാനും ഡെനിസും വന്നു കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കിയത്..

ഫിലോമിന : അതെ… പക്ഷെ ഇന്നാള് പുറത്തു പോയി… ആരെയൊക്കെയോ കണ്ടു തിരിച്ചു വന്നു വീണ്ടും തുടങ്ങി… എനിക്ക് തോന്നുന്നേ ആ മൂദേവിയുടെ വീട്ടിൽ പോയെന്നാ….

ജെസ്സി : എവിടെ അവൻ…

ഫിലോമിനാ : അകത്തുണ്ട്… ബോധം കെട്ട് ഉറങ്ങുവാ…

ജെസ്സി : ഞാൻ നാളെ വരാം അമ്മേ…

Leave a Reply

Your email address will not be published. Required fields are marked *