വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 15 [Fang leng]

Posted by

 

ഇത്രയും പറഞ്ഞു ആദിയെയും വിളിച്ചുകൊണ്ട് മിസ്സ്‌ ഓഫീസിന് പുറത്തേക്കു വന്നു അവിടെ രൂപയും മറ്റും അവരെ കാത്ത് നിൽപ്പുണ്ടായിരുന്നു

 

മിസ്സ്‌ : നിനക്ക് സമാധാനമായല്ലോ അല്ലേ അങ്ങേരുടെ വായിലിരിക്കുന്നത് മുഴുവൻ എന്നെ കേൾപ്പിച്ചു

 

ആദി : മിസ്സും തിരിച്ചു പറഞ്ഞല്ലോ പിന്നെന്താ

 

മിസ്സ്‌ : നിന്നെയുണ്ടല്ലോ… അയാൾ ഇനി എനിക്ക് എന്ത് പണി തരുമെന്ന് കണ്ട് തന്നെ അറിയണം അന്ന് നിന്നോട് ഞാൻ ആക്റ്റീവ് ആകാൻ പറഞ്ഞില്ലേ അത് ഞാൻ അങ്ങ് തിരിച്ചെടുക്കുവാ ഇങ്ങനെ ആണെങ്കിൽ നീ ആക്റ്റീവ് ആകേ വേണ്ട

 

“മിസ്സേ എന്തായി ”

 

വിഷ്ണു മിസ്സിനോടായി ചോദിച്ചു

 

മിസ്സ്‌ : എന്തായി നിനക്കാ നല്ലത് തരേണ്ടത് ഇവൻ തല്ല് പിടിച്ചപ്പോൾ നീ എവിടെ പോയി കിടക്കുവായിരുന്നെടാ

 

വിഷ്ണു : ഞാൻ അറിഞ്ഞില്ല മിസ്സേ ഗീതു വന്ന് പറഞ്ഞപ്പോൾ ഓടി ചെന്നത് കൊണ്ട് കൂടുതൽ ഒന്നും ഉണ്ടായില്ല

 

മിസ്സ്‌ : ഒരുവിധം ഞാൻ കാര്യങ്ങൾ ഒതുക്കിയിട്ടുണ്ട് ഇനി എന്തെങ്കിലും ഉണ്ടാകുമോ എന്നൊന്നും അറിയില്ല പിന്നെ രൂപേ നിനക്ക് എങ്ങനെയുണ്ട്

 

രൂപ : പ്രശ്നമില്ല മിസ്സ്‌

 

മിസ്സ്‌ : ഉം ശെരി ഇനി വീട്ടിൽ പറഞ്ഞു വലിയ വിഷയം ആക്കാൻ നിൽക്കണ്ട പിന്നെ വിഷ്ണു രണ്ട് പേരെയും ഒന്ന് ഹോസ്പിറ്റൽ വരെ കൊണ്ട് പോ വല്ല പൊട്ടാലോ മറ്റോ ഉണ്ടോയെന്നു നോക്കാലോ

 

വിഷ്ണു : ശെരി മിസ്സ്‌

 

മിസ്സ്‌ : പിന്നെ ആദിത്യാ ഇനി ഇത് ആവർത്തിക്കരുത് ഇവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അതൊക്കെ നോക്കാൻ ഞങ്ങൾ ടീച്ചർമാർ ഉണ്ട് അത് നീ ഏറ്റെടുക്കണ്ട

 

ഇത്രയും പറഞ്ഞു മിസ്സ്‌ അവിടെ നിന്ന് പോയി

 

വിഷ്ണു : എല്ലാം കുഴപ്പിച്ചപ്പോൾ സമാധാനമായല്ലോ അല്ലേ

 

ആദി : പിന്നെ ഇവളുടെ ദേഹത്ത് തൊട്ടാൽ ഞാൻ കയ്യും കെട്ടി നോക്കി നിൽക്കണോ 😡

 

വിഷ്ണു : നീ ചൂടാവാൻ വേണ്ടി പറഞ്ഞതല്ല എന്തെങ്കിലും ഉണ്ടെങ്കിൽ എന്നോട് വന്ന് പറഞ്ഞാൽ പോരായിരുന്നോ ഇതിപ്പോൾ… എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ?

Leave a Reply

Your email address will not be published. Required fields are marked *