മരുപ്പച്ച 2 [പ്രസാദ്]

Posted by

“എടീ, നീ ഇപ്പോള്‍ വന്നിട്ട് ഏതാണ്ട് പത്ത് മാസത്തോളം ആകുന്നില്ലേ… നിനക്ക് അവരെ ആരെയും കാണണമെന്നും ആഗ്രഹം ഇല്ലേ?”

“ചേട്ടാ, അമ്മ ഇങ്ങനെ കിടക്കുമ്പോള്‍ അമ്മയെ ഒറ്റയ്ക്കാക്കി എനിക്ക് വീട്ടിലൊന്നും പോകാന്‍ തോന്നുന്നില്ല….. ഇനിയിപ്പോള്‍, ഈ മാസം കഴിയുമ്പോള്‍ അനിയത്തിമാരുടെ പരീക്ഷയും കഴിയും. അപ്പോള്‍ എല്ലാരെയും കൂടി ഇങ്ങോട്ട് വരുത്താം….”

“നിന്‍റെ ഇഷ്ടം പോലെ…. നീ ഈ വിവരം അവരോടു പറഞ്ഞോ? അവര്‍ക്കും നിന്നെ കാണാന്‍ ആഗ്രഹമില്ലേ?”

“അവര്‍ക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല….. അനിയത്തിമാര്‍ക്ക് രണ്ടും ഈ വര്‍ഷം പബ്ലിക് പരീക്ഷ അല്ലേ…. ഒരാള്‍ പത്തിലും, ഒരാള്‍ പ്ലസ് ടൂ വിലും…. അതുകൊണ്ടാ വരാത്തത്.”

“അവരെങ്ങനെയാ പഠിത്തത്തില്‍?”

“രണ്ടാളും നന്നായി പഠിക്കും ചേട്ടാ….. മൂത്തയാളാണ് കുറേക്കൂടി മെച്ചം…. ഡിസ്റ്റിംഗ്ഷന്‍ കിട്ടുമെന്ന് തോന്നുന്നു….. മറ്റവള്‍ക്കും മിക്കവാറും ഫുള്‍ A+ കിട്ടും.”

“ങാ!.. ഇനി എന്താ പരിപാടി?”

“മൂത്തവള്‍ക്ക് എന്‍ജിനീയറിങ്ങിനു പോകണമെന്നാണ് ആഗ്രഹം….. മെറിറ്റില്‍ ഗവര്‍മെന്‍റ കോളേജില്‍ കിട്ടിയാല്‍ നോക്കാം…. അല്ലാതെ ഫീസ്‌ താങ്ങാന്‍ പറ്റില്ല…”

“ഏതായാലും അവളോട്‌ കോച്ചിംഗിനു പോകാന്‍ പറ. എന്നാലേ നല്ല റാങ്ക് കിട്ടൂ…..”

“ങാ….. പരീക്ഷ കഴിഞ്ഞു ഏതെങ്കിലും കോച്ചിംഗ് സെന്‍ററില്‍ അയക്കണം….”

അങ്ങനെ സംസാരിച്ചിരുന്നപ്പോള്‍, അവള്‍ ഒരാഗ്രഹം പറഞ്ഞു…..

“ചേട്ടാ, എന്നെക്കൂടി ഒന്ന് ഡ്രൈവിംഗ് പഠിപ്പിക്കുമോ? എനിക്ക് കൊതിയാ വണ്ടി ഓടിക്കാന്‍….”

“പെണ്ണിന് വല്ലാത്ത ആഗ്രഹങ്ങളൊക്കെ ആണല്ലോ..”

അത് കേട്ടതും അവളുടെ മുഖം ഒന്ന് വാടി…. അത് കണ്ട അയാള്‍, അവളെ സമാധാനപ്പെടുത്തി…..

“നിനക്ക് വിഷമമായോ? ഞാന്‍ വെറുതേ പറഞ്ഞതല്ലേ…. ഒരാള്‍ കൂടി പഠിച്ചിരുന്നാല്‍ ഞാനില്ലെങ്കിലും അത്യാവശ്യത്തിനു വല്ലതും വാങ്ങാന്‍ കടയില്‍ പോകാനോ, ഒക്കെ ഉപകരിക്കുമല്ലോ….”

അത് കേട്ടപ്പോള്‍ അവളുടെ മുഖമൊന്നു തെളിഞ്ഞു. അപ്പോഴേയ്ക്കും വണ്ടി വീടിനു അടുത്ത് എത്തിയിരുന്നു….. അടച്ചിരുന്ന ഗേറ്റിനു മുന്നില്‍ വണ്ടി നിറുത്തിയപ്പോഴേ അവള്‍ ഇറങ്ങിപ്പോയി ഗേറ്റ് തുറന്നു… അതുകൊണ്ട് തന്നെ അവള്‍ മുന്‍സീറ്റില്‍ ഇരുന്ന കാര്യം ശാരദ അറിഞ്ഞില്ല…. അയാള്‍, വണ്ടി അകത്തു പോര്‍ച്ചില്‍ കൊണ്ട് നിറുത്തിയപ്പോഴേയ്ക്കും അവള്‍ ഗേറ്റും അടച്ചു എത്തി. അപ്പോഴേയ്ക്കും ശാരദ വന്നു കതക് തുറന്നു…. അയാള്‍ ആതിരയോട് ഒരു ലോഹ്യവും കാണിക്കാതെ വണ്ടിയില്‍നിന്നും ഇറങ്ങി ഉള്ളിലേയ്ക്ക് പോയി….. അവള്‍ പിന്‍സീറ്റില്‍ വച്ചിരുന്ന കവറുകളും എടുത്ത് ഉള്ളിലേയ്ക്ക് പോയി…..

Leave a Reply

Your email address will not be published. Required fields are marked *