ബാലനും ശ്രീരാജും അകത്തേക്ക് കയറി…. റീനയുടെ മുറി ചാരി കിടക്കുവായിരുന്നു…
ബാലനും രാജുവും മേശയിൽ ഇരുന്നു… ദേവി അവർക്ക് ഭക്ഷണം വിളമ്പി കൊടുത്തു….
റീനയ്ക്കുള്ള ഭക്ഷണവുമായി മുറിയിലേക്ക് കടന്നു ദേവി…
ദേവി: മോളെ…. നീ രണ്ടു ദിവസമായി എന്തെങ്കിലും കഴിച്ചിട്ട്…വാ ഈ കഞ്ഞിയൊന്നു കഴിക്ക്…
റീന : എനിക്ക് വേണ്ട ചേച്ചി…. വിശക്കുന്നില്ല…
ദേവി : അങ്ങനെ പറഞ്ഞാൽ എങ്ങനെയാ….. എന്തെങ്കിലും കഴിക്ക്… നിന്റെ കോലം ഒന്ന് നോക്ക്…. നീ പട്ടിണി കിടന്നാൽ ദോഷം പാച്ചുവിനാ….
റീന : പറ്റുന്നില്ല ചേച്ചി….
റീന ദേവിയുടെ കൈ പിടിച്ചു കരഞ്ഞു തുടങ്ങി…
ദേവി : നീ ഇങ്ങനെ കരയാതെ….. നിന്നെ എങ്ങനെ അശ്വസിപ്പിക്കണം എന്നറിയില്ല മോളെ….പക്ഷെ നീ നിന്റെ കുഞ്ഞിന്റെ കാര്യം കൂടി നോക്ക്….
അവരുടെ അകത്തുള്ള സംസാരം കേട്ടു രാജു ഭക്ഷണം കഴിക്കുന്നത് നിർത്തി… ബാലൻ അവനോട് കഴിക്കുന്നത് തുടരാൻ കണ്ണോണ്ട് കാണിച്ചു…
ദേവി എങ്ങനെയൊക്കെയോ അവളെ പറഞ്ഞു ഭക്ഷണം കഴിക്കാൻ സമ്മതിപ്പിച്ചു….
റീന : ഞാൻ മുഖം കഴുകി വരാം ചേച്ചി….
ദേവി : ഞാൻ വിളമ്പി വെക്കാം…
റീന ഒരു തോർത്ത് മുണ്ടുമായി മുറിയിൽ നിന്നു പുറത്തുള്ള ബാത്‌റൂമിലേക്ക് പോയി….
ഭക്ഷണം കഴിക്കുന്ന രാജു അവളെ പക്ഷെ ശ്രദ്ധിച്ചില്ല…
രാജുവും ബാലനും ഭക്ഷണം കഴിച്ചു പുറത്തേക്കിറങ്ങി….. പാപ്പി ഭക്ഷണം കഴിച്ചു പുറത്ത് സിഗർറ്റ് വലിക്കുയായിരുന്നു…
മുഖം കഴുകാൻ പോയ റീനയെ കാണാതെ ദേവി ചെന്നു അന്വേഷിച്ചു…
ദേവി : റീനേ…. മോളെ റീനേ
ബാലനും രാജുവും ദേവിയെ വിളിക്കുന്നത് കേട്ടു….
ദേവി : എവിടെയാ നീ….
ദേവി ചെന്നു കുളിമുറിയുടെ വാതിൽ തുറന്നു….
ദേവി : ബാലേട്ടാ……..ഓടിവായോ
ഒരലർച്ചയായിരുന്നു ദേവി… ബാലനും രാജുവും നേരെ കുളിമുറിയിലേക്കോടി…
അവർ ചെന്നു കണ്ടത് കൈയിലെ ഞരമ്പ് മുറിച്ചു രക്തം വാർന്നോഴുകുന്ന റീനയെയാണ്….
രാജു ചെന്നു റീനയെ കോരിയെടുത്തു പുറത്തേക്കൊടി….. റീനയുടെ ബോധം നഷ്ടപ്പെട്ടിരുന്നു….
രാജു : പാപ്പി… വണ്ടി എടുക്കെടാ….
പാപ്പി ചാടി വണ്ടിയിൽ കയറി… ആ വരവ് കണ്ടാലറിയാം പണിയാണെന്ന്….