“അമ്മായി പേടിക്കേണ്ട, എല്ലാം ശെരിയാവും. അവളോട് ഞാൻ സംസാരിക്കാം.”
അങ്ങനെ പറഞ്ഞതും അമ്മായി ആശ്വാസത്തോടെ എന്നെ നോക്കി.
“അവളില്‍ നിന്നും നി പിന്‍മാറില്ല എന്നാണ് ഞാൻ ഭയന്നത്, സാം. അതായിരുന്നു എന്റെ ഏറ്റവും വലിയ പേടി.” അമ്മായി ആശ്ചര്യത്തോടെ പറഞ്ഞു. “നി പിന്മാറിയില്ലെങ്കിൽ ഈ ലോകം അവസാനിച്ചാലും സാന്ദ്ര നിന്നെ വിട്ട് മാറില്ല. ഞാൻ എന്നല്ല ജൂലി പറഞ്ഞാലും അവള്‍ കേള്‍ക്കില്ല. അത്ര ഇഷ്ട്ടമാണ് അവള്‍ക്ക് നിന്നോട്. പക്ഷേ നീ എന്തു പറഞ്ഞാലും അവൾ കേള്‍ക്കും, മോനേ. കുഞ്ഞുങ്ങളെ പോലെ അവൾ നിന്നോട് ശാഠ്യം പിടിക്കും, പക്ഷേ നി എന്തു പറഞ്ഞാലും അവള്‍ തീര്‍ച്ചയായും അനുസരിക്കും. നീ തന്നെ ഇതിന് പരിഹാരം കാണണം. നിനക്ക് മാത്രമേ അതിന് കഴിയൂ. എല്ലാം നിനക്ക് ഞാൻ വിട്ടു തരുന്നു.. ഇതിനുള്ള പരിഹാരം നീ തന്നെ കാണണം.”
അത്രയും പറഞ്ഞിട്ട് അമ്മായി ആശ്വാസത്തോടെ വണ്ടിയില്‍ നിന്നും ഇറങ്ങി. ഞാൻ അമ്മായിയുടെ ബാഗും മറ്റും സ്കൂളിനകത്തു കൊണ്ട് വച്ചു കൊടുത്തു. സമയം ആകാത്തത് കൊണ്ട് മറ്റുള്ള ടീച്ചേഴ്സ് ആരും വന്നിട്ടില്ലായിരുന്നു.
“ഇപ്പോഴാണ് എന്റെ ഭാരം കുറഞ്ഞത്. ഇനി സാന്ദ്രയെ ഓര്‍ത്ത് എനിക്ക് ഭയം ഇല്ല. ശെരി, മോന്‍ പൊയ്ക്കോ.” അമ്മായി പറഞ്ഞിട്ട് അവരുടെ ഓഫീസ് തുറന്നു.
ഈ പ്രശ്നം എങ്ങനെ തീരും എന്നറിയാതെ എന്തൊക്കെയോ ചിന്തിച്ചു കൊണ്ട് ഞാൻ പുറത്തേക്ക് നടന്നു.
എന്റെ വണ്ടിയില്‍ കേറി ഇരുന്നിട്ട് ഞാൻ നെല്‍സനെ വിളിച്ചു. അവന്‍ എടുത്തപ്പോൾ ശക്തമായ കാറ്റ് വീശുന്ന ശബ്ദമാണ് കേട്ടത്.
“അളിയാ, ഞാൻ സ്കൂളിൽ പോകുകയാണ്. ഗോപന്റെ കൂടെ ബൈക്കില്‍. അര മിനിറ്റ് കൊണ്ട് സ്കൂളിൽ എത്തും.”
“ഞാൻ ഇവിടെ സ്കൂളിൽ ഉണ്ട്. നിങ്ങൾ പോര്, നമുക്ക് നേരിട്ട് സംസാരിക്കാം.”
“ഞങ്ങളുടെ പ്രിന്‍സിപ്പല്‍ നെ കൊണ്ട് വിടാന്‍ വന്നതാവും, അല്ലേ…?”
“ശെരിയാണ്, എന്തായാലും നിങ്ങൾ രണ്ടും ഇങ്ങോട്ട് വാ. എന്നിട്ട് നേരില്‍ കണ്ടു സംസാരിക്കാം.” പറഞ്ഞിട്ട് ഞാൻ കട്ടാക്കി.
അര മിനിറ്റ് എന്ന് പറഞ്ഞിട്ട് ഒന്‍പത് മിനിറ്റ് വേണ്ടിവന്നു. അവർ വന്ന ശേഷം നെല്‍സന്റെ അമ്മായിയെ കുറിച്ച് ഞാൻ തിരക്കി. വല്യ കുഴപ്പം ഇല്ലെന്നാണ് അവന്‍ പറഞ്ഞത്.