കണ്ണീരോടെ പറഞ്ഞു കഴിഞ്ഞിട്ട് അമ്മായി തല കുനിച്ചിരുന്നു. അല്‍പ്പം കഴിഞ്ഞ് അമ്മായി പിന്നെയും തുടർന്നു,,
“എല്ലാ പ്രശ്‌നങ്ങൾക്കും ഒരു തീരുമാനമായി എന്ന് ഞാൻ ആശ്വസിച്ചിരുന്നു. പക്ഷേ അന്ന് ഡൈനിംഗ് റൂമിൽ വച്ച് അവള്‍ക്ക് വിവാഹം വേണ്ട എന്ന് ദേഷ്യത്തില്‍ പറഞ്ഞതോടെ എന്റെ ഹൃദയം പൊട്ടി. അവൾ എത്രത്തോളം മോനെ സ്നേഹിക്കുന്നു എന്നറിഞ്ഞ് നിസ്സഹായയായി ഞാൻ രാത്രി മുഴുവനും കരഞ്ഞു തീര്‍ത്തു. അവളുടെ ജീവിതം എന്തായി തീരുമെന്ന് ചിന്തിച്ച് എന്റെ ഹൃദയം ഉരുകുകയാണ്.”
അത്രയും പറഞ്ഞിട്ട് അമ്മായി പൊട്ടിക്കരഞ്ഞു. അതുകണ്ട് എനിക്ക് വിഷമം സഹിച്ചില്ല. എന്റെ കണ്ണും നിറഞ്ഞു.
എങ്ങനെ പ്രതികരിക്കണം എന്നറിയാതെ കുറെ നേരം ഞാൻ വിഷമത്തോടെ വണ്ടി ഓടിച്ചു. ഒരു അമ്മയുടെ വിഷമം എത്രയാണെന്ന് അവരുടെ സ്ഥാനത്ത് നിന്ന് ഞാൻ ചിന്തിച്ചു നോക്കി. അതോടെ എന്റെ ഹൃദയവും ഉരുകുന്നത് പോലെ തോന്നി.
ഭാഗ്യത്തിന് രാത്രി സമയങ്ങളില്‍ ഞാനും സാന്ദ്രയും ചെയ്തതൊന്നും അമ്മായി അറിഞ്ഞിട്ടില്ല എന്നത് വലിയ ആശ്വാസമായി തോന്നി. അറിഞ്ഞിരുന്നെങ്കിൽ അമ്മായിക്ക് ചിലപ്പോ അറ്റാക്ക് വന്നേനേ…!!
അവസാനം അമ്മായിയെ ഞാൻ ഒന്ന് പാളി നോക്കി.
“നിങ്ങൾ എല്ലാവരോടും ഞാൻ തെറ്റാണ് ചെയ്തത്, അമ്മായി…!!” വേദനയോടെ ഞാൻ പറഞ്ഞു. “എല്ലാം എന്റെ അറിവില്ലായ്മ കാരണം സംഭവിച്ചു പോയി. അതിന് എന്തു ശിക്ഷ വേണമെങ്കിലും അമ്മായി എനിക്ക് തന്നോളു. ഞാൻ സ്വീകരിക്കാം.” ഇടറിയ സ്വരത്തില്‍ ഞാൻ പറഞ്ഞു.
അപ്പോൾ അമ്മായി കരച്ചില്‍ നിര്‍ത്തി എന്നെ നോക്കി.
“നിന്നോട് എനിക്ക് ദേഷ്യമില്ല, മോനെ. ഈ ചെറു പ്രായത്തില്‍ ഭാര്യയയിൽ നിന്നും കിട്ടേണ്ട സന്തോഷം കിട്ടാതെ വന്നപ്പോൾ നി വഴി തെറ്റി പോയി. സാഹചര്യം നിന്നെ അങ്ങനെ മാറ്റി. അതുകൊണ്ട് നിന്നെ കുറ്റപ്പെടുത്താൻ കഴിയുന്നില്ല. എന്തുതന്നെയായാലും സാന്ദ്രയുടെ ജീവിതത്തെ ഓര്‍ത്ത് എനിക്ക് ഭയമാണ് തോന്നുന്നത്. അവസാനം വരെ നിന്നെ മാത്രം വിചാരിച്ച് അവൾ ഒറ്റപ്പെട്ട് പോകും എന്നാണ് പേടി. എനിക്ക് സഹിക്കാന്‍ കഴിയുന്നില്ല, മോനേ.” അമ്മായി പിന്നെയും പൊട്ടിക്കരഞ്ഞു.
അവസാനം സ്കൂളിന് മുന്നില്‍ എത്തിയപ്പോള്‍ അമ്മായി വണ്ടിയില്‍ ഉണ്ടായിരുന്ന കുപ്പിവെള്ളം എടുത്തുകൊണ്ട് പുറത്തിറങ്ങി മുഖം കഴുകി. ശേഷം അകത്തു കേറി ഇരുന്നു.