കുറെ നേരം ഞാൻ തലയും താഴ്ത്തി അനങ്ങാതെ നിന്നു. മനസ്സിലൂടെ സാന്ദ്രയോട് ഞാൻ ചെയ്ത കാര്യങ്ങൾ ഒക്കെ ദൃശ്യങ്ങളായി ഓടിക്കൊണ്ടിരുന്നു.
ഞാൻ ഇങ്ങനെ ആവാനുള്ള പ്രധാന കാരണക്കാരി ജൂലിയാണെന്ന ചിന്ത എന്നെ ദേഷ്യം പിടിപ്പിച്ചെങ്കിലും ആ ദേഷ്യം പെട്ടന്ന് മാറുകയും ചെയ്തു. ജൂലിയോട് സഹതാപവും തോന്നി.
പക്ഷേ അവൾ തന്നെയാണോ യാഥാര്‍ത്ഥ കാണക്കാരി…? അങ്ങനെയാണെങ്കില്‍ എന്റെ ആവശ്യം വിനിലയിൽ മാത്രം തീര്‍ക്കാമായിരുന്നു.. പക്ഷേ അവളില്‍ മാത്രം ഞാൻ നിന്നില്ലല്ലോ..!? വേറെയും സ്ത്രീകളെ ഞാൻ തിരക്കി പോയില്ലേ..? അവരെയൊക്കെ എന്റെ വരുതിക്ക് കൊണ്ടുവന്നില്ലേ…?
എല്ലാം ആലോചിച്ച് എനിക്ക് ഭ്രാന്ത് പിടിച്ചത് പോലെയായി. ജൂലിയുടെ മാത്രം തെറ്റ് കൊണ്ടല്ല ഞാൻ ഇങ്ങനെ ആയത്. വലിയൊരു പങ്ക് എനിക്കാണുള്ളത്. എന്റെ ദുഷിച്ച സ്വഭാവം തന്നെയാണ് കാരണം, ഞാൻ ഇങ്ങനെയാവാൻ. ഞാൻ ചെയ്ത തെറ്റിന് മറ്റുള്ളവരെ പഴി ചാരിയിട്ട് ഒന്നും നേടാനില്ല.
ഇനി കൂടുതൽ വല്ലതും ചിന്തിച്ചാൽ വട്ടായി പോകുമെന്ന് തോന്നി. അതുകൊണ്ട് വരുന്നത് വരുന്നിടത്ത് വച്ച് കാണാമെന്ന് തീരുമാനിച്ച് ഞാൻ ചെന്ന് ബെഡ്ഡിൽ കിടന്നു. അതു മാത്രമേ എനിക്ക് ഓർമ്മയുള്ളു. എന്റെ കണ്ണുകൾ താനേ അടഞ്ഞ് ഞാൻ ഉറങ്ങിപ്പോയി.
എന്റെ മൊബൈൽ കരയുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണര്‍ന്നത്. സമയം രാത്രി മൂന്ന് മണിയെന്ന് മൊബൈൽ കാണിച്ചുതന്നു.
ദേവിയുടെ കോൾ ആണെന്ന് കണ്ടതും ഞാൻ വെപ്രാളം പിടിച്ച് എഴുനേറ്റിരുന്നു. എന്നിട്ട് എന്റെ ഇരു വശത്തും ബെഡ്ഡിൽ ഞാൻ നോക്കി. ഇല്ല, ജൂലി ഇവിടെ ഇല്ല. എഴുനേറ്റ് ചെന്ന് ബാത്റൂം വാതിൽ തള്ളി തുറന്നു നോക്കി. അവിടെയും ജൂലി ഇല്ലായിരുന്നു.
വിഷമത്തോടെ എന്റെ നെറ്റി ഞാൻ ഉഴിഞ്ഞു. എന്റെ അടുത്ത് കിടക്കാന്‍ പോലും അറപ്പായി തുടങ്ങിയത് കൊണ്ടാവും ഉറങ്ങാൻ പോലും ജൂലി റൂമിൽ വരാത്തത്.
ഞാൻ കരയുന്ന എന്റെ മൊബൈലിന്‍റെ കരച്ചില്‍ നിർത്തി കാതില്‍ വച്ചു.
“കഴിഞ്ഞ ദിവസം നീയും ജൂലിയും എന്താ സംസാരിച്ചത്…?ജൂലി നിന്നോട് വഴക്ക് കൂടിയോ…?” ഞാൻ വെപ്രാളത്തിൽ ചോദിച്ചു.
“ഞങ്ങൾ സംസാരിച്ചതൊന്നും ചേട്ടൻ അറിയേണ്ട.” ദേവി സാവധാനത്തില്‍ പറഞ്ഞു. “ഇനി ചേട്ടൻ എനിക്ക് കോളും മെസേജും ചെയ്യരുതെന്ന് പറയാനാ വിളിച്ചത്.” അവൾ നിസ്സാരമായി പറഞ്ഞു.