“അവളെ ഭാര്യയായി ലഭിച്ചത് എന്റെ ഭാഗ്യമാണ്, ആന്റി.” അഭിമാനത്തോടെ ഞാൻ പറഞ്ഞു.
അതുകേട്ട് ആന്റി എന്റെ നേര്‍ക്ക് തിരിഞ്ഞ് പുഞ്ചിരിച്ചു.
“അവളെ കിട്ടാൻ നി പുണ്യം ചെയ്തത് പോലെ നിന്നെ കിട്ടാന്‍ അവളും പുണ്യം ചെയ്തിട്ടുണ്ടാവണം…!!” പുഞ്ചിരി മാറാതെ ആന്റി പറഞ്ഞ ശേഷം എഴുനേറ്റ് എന്റെ അടുത്തേക്ക് വന്നു.
തേങ്ങയാണ്…! മനസ്സിൽ ഞാൻ പറഞ്ഞു. പലരുടെ ഭാര്യമാരുടെ കൂടെ കളിച്ചു നടക്കുന്ന എന്നെ കിട്ടിയത് അവളുടെ ശാപമാണ്.
“ശെരി, നീ അവരുടെ കൂടെ പോയിരിക്ക്.. ഞാൻ നമുക്കുള്ള ഉച്ച ഭക്ഷണം തയ്യാറാക്കി വച്ചിട്ട് വരാം. കുറെ സ്പെഷ്യൽ വിഭവങ്ങള്‍ ഒക്കെ ഉണ്ടാക്കണം.”
“അയ്യോ, ആന്റി എന്തിനാ വെറുതെ ബുദ്ധിമുട്ടി—” പക്ഷേ ആന്റി എന്റെ തോളില്‍ ഒരു അടി തന്നതും ഞാൻ വായടച്ചു.
“മഹാലക്ഷ്മി പോലെയല്ലേ ജൂലി മോള് ഈ വീട്ടില്‍ ആദ്യമായി കയറി വന്നത്. നിങ്ങൾ പുതു ദമ്പതികൾ ആണെന്നും, ഈ അമ്മ നിങ്ങള്‍ക്ക് ഒരുക്കുന്ന വിരുന്നാണിതെന്നും കരുതിക്കൊ…. അതുകൊണ്ട് എതിരൊന്നും പറയാതെ മിണ്ടാതിരുന്നോണം. ഇല്ലെങ്കില്‍ ഇനിയും മേടിക്കും എന്റെ കയ്യീന്ന്.”
അതോടെ എന്റെ നാവിന്‍ തുമ്പില്‍ ഊറി നിന്നിരുന്ന എതിര്‍പ്പൊക്കെ അലിഞ്ഞു പോയി. ആന്റി ടീനേജ് പെണ്‍കുട്ടിയെ പോലെ ഉത്സാഹത്തോടെ തുള്ളി നടന്നു പോയി.
ഞാൻ പിന്നേ അവിടെ നിന്നില്ല. വേഗം ദേവിയുടെ റൂമിലേക്ക് നടന്നു. പക്ഷേ അടഞ്ഞു കിടന്ന വാതിൽ തുറക്കാന്‍ ശ്രമിച്ചതും അകത്ത് നിന്നും കുറ്റിയിട്ടിരിക്കുന്നുവെന്ന് മനസ്സിലായി.
ദൈവമേ, ജൂലിയുടെ ഉദ്ദേശം എന്താണെന്ന് മനസ്സിലാവുന്നില്ലല്ലോ..!! എനിക്കെന്തോ ഭയം തോന്നി.
“ജൂലി…. ദേവി…??!” ഞാൻ വെപ്രാളത്തോടെ വാതിലിൽ മുട്ടി വിളിച്ചു.
“ഞങ്ങൾ സ്ത്രീകള്‍ക്ക് പല കാര്യങ്ങൾ സംസാരിക്കാനും ചർച്ച ചെയ്യാനുമുണ്ട്. ചേട്ടൻ പോയേ…!!” ജൂലിയുടെ ശബ്ദം അകത്തു നിന്നും കേട്ടു.
ജൂലി പറഞ്ഞത് കേട്ട് തളര്‍ച്ച ബാധിച്ചവനേ പോലെ ഞാൻ അവിടെതന്നെ നിന്നുപോയി. ഒരു മിനിറ്റ് കഴിഞ്ഞ് ഞാൻ മെല്ലെ നടന്ന് കിച്ചനിൽ ആന്റിയുടെ അടുത്തേക്ക് ചെന്നു.
“ആഹാ… സാം മോന്‍ എന്താ ഇവിടെ…? ആ പെമ്പിള്ളേര് നിന്നെ പുറത്താക്കിയോ…?” ഞാൻ കിച്ചനിൽ കേറി ചെന്നതും ആന്റി കളിയാക്കി ചോദിച്ചു.