“എനിക്ക് നിന്നെ വേണം, ജൂലി. ഞാൻ വെറും ചെറ്റ ആയിരിക്കാം.. പക്ഷേ നി എന്റെ ജീവനാണ്. നി ഇല്ലാത്ത കാര്യം ചിന്തിക്കാൻ പോലും എനിക്ക് കഴിയില്ല.” ഞാൻ വേദനയോടെ പറഞ്ഞു.
“ഞാൻ ചേട്ടന്റെ ജീവൻ ആണെങ്കിൽ ഞാൻ പറയുന്ന ഒരേയൊരു കാര്യം മാത്രം അനുസരിക്കുമോ…?” ജൂലി എന്റെ കണ്ണില്‍ നോക്കി ചോദിച്ചു.
അവള്‍ എങ്ങോട്ടേക്കാണ് കാര്യത്തെ നയിക്കുന്നതെന്ന് മനസ്സിലായി. ഒരുപാട് വിഷമം തോന്നിയെങ്കിലും എല്ലാം ഞാൻ മനസ്സിൽ തന്നെ ഒതുക്കി. ഇങ്ങനെ ഒരു ദിവസം വരുമെന്ന് എനിക്ക് അറിയാമായിരുന്നു, പക്ഷേ ഇത്രവേഗം വരുമെന്ന് കരുതിയില്ല.
ദേവിയെ ഞാൻ ഒരിക്കലും ഒഴിവാക്കില്ല എന്ന് അവള്‍ക്ക് കൊടുത്ത വാക്കിനെ ഞാൻ ആലോചിച്ചു നോക്കി. പക്ഷെ എനിക്ക് ജൂലിയെ നഷ്ടപ്പെടുത്താന്‍ കഴിയില്ല. ദേവിയോട് പറഞ്ഞാൽ ദേവി അത് മനസ്സിലാക്കും എന്ന വിശ്വാസം എനിക്കുണ്ടായിരുന്നു.
തോന്നിയ വിഷമം എന്റെ ഉള്ളില്‍ തന്നെ ഞാൻ ഒതുക്കി. ഇന്നത്തോടെ എന്റെ എല്ലാ ചുറ്റിക്കളികളും അവസാനിക്കാന്‍ പോകുന്നു.
ഒരു നെടുവീര്‍പ്പോടെ ഞാൻ ജൂലിയുടെ കണ്ണില്‍ ദൃഢമായി നോക്കി, അവൾ ആവശ്യപ്പെടുന്ന എന്തും ഞാൻ സാധിച്ചു കൊടുക്കും എന്ന ഉറച്ച തീരുമാനം എടുത്തു കൊണ്ട്. എന്റെ മനസ്സ് വായിച്ച പോലെ ജൂലിയുടെ കണ്ണുകൾ വിടര്‍ന്നു. ഇപ്പോൾ ഞാൻ പറയുന്ന എന്തും എന്റെ അന്ത്യ ശ്വാസം വരെ പാലിക്കുമെന്ന് ജൂലി എന്റെ കണ്ണില്‍ നിന്നും വായിച്ചെടുത്തത് ഞാൻ പോലും മനസ്സിലാക്കി.
“നി പറയാന്‍ പോകുന്ന എന്തും ഞാൻ അനുസരിക്കാം, ജൂലി. നിനക്കു വേണ്ടി എന്തും ത്യജിക്കാൻ ഞാൻ തയാറാണ്.”
ഞാൻ അങ്ങനെ പറഞ്ഞതും ജൂലി എന്റെ കണ്ണില്‍ ഉറ്റു നോക്കി.
“എന്തും ത്യജിക്കുമോ…?”
“എന്തും ത്യജിക്കും…!”
“ഞാൻ ആവശ്യപ്പെട്ടാല്‍ ഈ വീടും മാളും സ്വത്തും എല്ലാം ചേട്ടൻ ത്യജിക്കുമോ..?”
“തീര്‍ച്ചയായും…!”
“സാന്ദ്രയെ എന്നും കൊണ്ട് വിടാനും എടുക്കാനും ആവശ്യപ്പെട്ടാല്‍ ചേട്ടൻ അനുസരിക്കുമോ..?”
“അനുസരിക്കും..!” ഒരു പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.
“ചേട്ടന്റെ ഇളയമ്മയോടും ചേട്ടന്റെ സഹോദരങ്ങളോടും ചെന്ന് സംസാരിക്കാന്‍ പറഞ്ഞാലും കേള്‍ക്കുമോ..?”
ജൂലി ചോദിച്ചത് കേട്ട് എന്റെ ഹൃദയം നീറി. ഉള്ളില്‍ ദേഷ്യവും വിഷമവും നിറഞ്ഞു. കുറെ നേരത്തേക്ക് അവളുടെ നിഷ്കളങ്കമായ മുഖത്തേക്ക് തന്നെ ഞാൻ സൂക്ഷിച്ചു നോക്കി. എന്നെ പോലത്തെ ചെറ്റയ്ക്ക് ഇത്രയും സ്നേഹ നിധിയായ ഭാര്യയെ കിട്ടിയത് തന്നെ ഭാഗ്യമാണ്. എത്ര തെറ്റുകൾ ഞാൻ ചെയ്തിട്ടും എന്നോടുള്ള സ്നേഹം കാരണം എന്ന വെറുക്കാൻ കഴിയാത്ത അവള്‍ക്ക് വേണ്ടി എന്തും ചെയ്യാൻ ഞാൻ തയാറായിരുന്നു.