“കണ്ണ് തുറന്നു പിടിക്ക് ചേട്ടാ…” ജൂലി വിതുമ്പി.
കണ്ണുകൾ രണ്ടും കത്തിയെരിയുന്നത് പോലെയാണ് അനുഭവപ്പെട്ടത്. പക്ഷേ എങ്ങനെയോ ഞാൻ കണ്ണുകളെ തുറന്നും അടച്ചും വിരണ്ടു നിന്നു.
“ഇങ്ങനെ ശെരിയാവില്ല..!!” എന്നും പറഞ്ഞ് എന്നെ പിടിച്ചു വലിച്ച് റൂമിലേക്ക് കൊണ്ടുപോയി. പിന്നെ ബാത്റൂമിൽ ഷവറിന് താഴെ കൊണ്ട് നിർത്തി. വെള്ളം തലയില്‍ വീഴാന്‍ തുടങ്ങിയതും ഞാൻ സ്വയം മുഖം എല്ലാം നല്ലോണം കഴുകി. കണ്ണും കുറേശെ തുറന്നു കഴുകി. അവസാനം എല്ലാം കഴുകി കളഞ്ഞെങ്കിലും ഒരുപാട് നേരം കഴിഞ്ഞാണ് കണ്ണുകൾ തുറന്നു പിടിക്കാന്‍ കഴിഞ്ഞത്. പക്ഷേ നല്ല നീറ്റൽ ഉണ്ടായിരുന്നു.
“സോറി ചേട്ടാ.. സോറി ചേട്ടാ… സോറി ചേട്ടാ…!!” ജൂലി നിര്‍ത്താതെ മന്ത്രം പോലെ പറഞ്ഞു കൊണ്ടിരുന്നു.
അവസാനം പലവട്ടം സോപ്പ് ഉപയോഗിച്ച് കഴുകിയ ശേഷം, കണ്ണിലും മുഖത്തും പൂര്‍ണമായി നീറ്റൽ മാറിയില്ലെങ്കിലും, അല്‍പ്പം ആശ്വാസം തോന്നി.
“മതിയാക്ക് ജൂലി. നി അറിഞ്ഞു കൊണ്ട് ചെയ്തതല്ലെന്ന് അറിയാം.” അവസാനം കുറച്ചുകൂടെ ആശ്വാസം ലഭിച്ചപ്പോള്‍ ഞാൻ അവളോട് പറഞ്ഞു.
ഉടനെ ജൂലി കരച്ചിലും മന്ത്രവും നിർത്തി. എന്നിട്ട് പുറത്തേക്കോടി തോര്‍ത്ത് എടുത്തോണ്ട് വന്ന് എന്റെ തലയും മുഖവും തുടച്ചു തന്നു. ശേഷം അവളുടെ തലയും അവള്‍ തുടച്ചു.
അതുകഴിഞ്ഞ് എന്റെ വെള്ളത്തില്‍ കുതിര്‍ന്ന വസ്ത്രങ്ങൾ എല്ലാം ജൂലി തന്നെ ഊരിയെടുത്തു. ശേഷം അവരുടെ തുണിയും അവള്‍ ഊരി എടുത്തു. പൂര്‍ണ്ണ നഗ്നയായി തന്നെ ജൂലി എല്ലാം കഴുകി ബക്കറ്റിൽ ഇട്ടു. ഞാനും മുക്കി എടുക്കാന്‍ സഹായിച്ചു.
ശേഷം ഞങ്ങൾ ബാത്റൂമിൽ നിന്നിറങ്ങി വേറെ വസ്ത്രങ്ങൾ അണിഞ്ഞ ശേഷം ജൂലി കഴുകിയ തുണി എടുത്തുകൊണ്ട് പുറത്തേക്ക് പോയി. ഞാൻ ഹാളില്‍ ചെന്നിരുന്നു.
അവള്‍ തുണി വിരിച്ച ശേഷം തിരികെ എനിക്കു മുന്നില്‍ വന്നു നിന്നിട്ട് എളിയിൽ കൈയും കൊടുത്ത് എന്നെ നോക്കി. ഞാനും അസ്വസ്ഥനായി അവളെ നോക്കിയിരുന്നു.
“അറിയാതെ സംഭവിച്ചത് ആണേലും എന്നോട് ചെയ്ത തെറ്റിന് ചേട്ടന് കിട്ടിയ ചെറിയ ശിക്ഷയായി ഞാൻ കരുതിക്കോളാം. എനിക്ക് ചേട്ടനോട് ഉണ്ടായിരുന്ന ദേഷ്യമൊക്കെ ഇപ്പൊ മാറി.” ജൂലി പറഞ്ഞു.