സോഫിയും ലില്ലിയും കുറേ നേരം ശ്രമിച്ച ശേഷമാണ് അവൾ സാധാരണ നിലയിൽ എത്തിയത്…
റോയിയെ ഇതൊന്നും അറിയിക്കരുതെന്നു ശോഭന മക്കളോട് പറഞ്ഞിരുന്നു എങ്കിലും അവരുടെ മുഖ ഭാവത്തിൽ നിന്നും എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് അവന് മനസിലായി…
നിർബന്ധിച്ചു ചോദിച്ചപ്പോൾ ആറ്റു കടവിൽ നടന്നത് മുഴുവൻ ലില്ലി ആണ് അവനോട് പറഞ്ഞത്…
ശോഭന അതിന് ലില്ലിയെ വഴക്കു പറയുകയും ചെയ്തു..
അവൻ എല്ലാം അറിഞ്ഞിട്ടും കൂടുതൽ ഒന്നും പ്രതികരിക്കാത്തത് കണ്ട് ശോഭനക്കും സോഫിയക്കും ആശ്വാസം തോന്നി..
പിറ്റേദിവസം ഞായറാഴ്ച.. രാവിലെ ചായ കുടി കഴിഞ്ഞപ്പോൾ റോയി പറഞ്ഞു.. “മൂന്നുപേരും ഡ്രസ്സ് ഒക്കെ മാറിക്കെ.. നമുക്ക് ഒരിടം വരെ പോകണം…”
” എവിടെ പോകാൻ ” ശോഭന ചോദിച്ചു..
ഡ്രസ്സ് ചെയ്ഞ്ചു ചെയ്തിട്ടുവാ.. എന്നിട്ട് പറയാം..”
അവൻ എന്താണ് പറയാൻ പോകുന്നത് എന്ന ആകാംഷയോടെ മൂന്നു പേരും ഡ്രസ്സ് മാറ്റി വന്ന് അവന്റെ മുഖത്തേക്ക് നോക്കി നിന്നു…
” ആന്റി.. എന്റെ കല്യാണത്തെപറ്റി ആന്റി പറഞ്ഞില്ലേ.. എനിക്കറിയാം സോഫിയെ ഉദ്ദേച്ചാണ് പറഞ്ഞത് എന്ന്.. അവൾക്കും ഇഷ്ടമാണ്.. അതുകൊണ്ട് ഞാൻ അതങ്ങു തീരുമാനിച്ചു… അടുത്ത തിങ്കളാഴ്ച നാളെയല്ല അതിനടുത്ത തിങ്കൾ.. ”
സോഫിയുടെ കണ്ണിൽ പൂത്തിരി കത്തുന്നത് ലില്ലി കണ്ടു പിടിച്ചു.. “ദേ അമ്മേ ചേച്ചി ഇപ്പോൾ കരയും..”
“അവൾ സന്തോഷം കൊണ്ടു കരയുന്നതാടീ.. “. ശോഭന പറഞ്ഞു
“എന്നാലും റോയിച്ചാ ഇത്ര പെട്ടന്ന്…”
നമുക്ക് ആരോടും പറയാനില്ലല്ലോ ആന്റി.. പള്ളിയും അമ്പലമൊന്നും വേണ്ട രജിസ്റ്റർ ഓഫീസിൽ വെച്ചു നടത്താം.. എന്റെ യൂണിറ്റിലെ കുറച്ചു ഫ്രണ്ട്സ് ഉണ്ടാവും.. ആന്റിക് ഇവിടെ ആരോടെങ്കിലും പറയാനുണ്ടങ്കിൽ പറഞ്ഞോ..”
അതിന് ഇപ്പോൾ നമ്മൾ എവിടെ പോകാനാണ്.. ”
“കല്യാണം വിളിക്കാൻ.. ഇവിടെ ഏറ്റവും വേണ്ടപ്പെട്ട രണ്ടു വീട്ടിൽ പോയി പറയണം..”
“വേണ്ടപ്പെട്ട വീടോ.. ഞാൻ അറിയാത്ത ഏത് വീടാണ്…”
അവിടെ ചെല്ലുമ്പോൾ മനസിലാകും നിങ്ങൾ ഇറങ്ങ്.. നമ്മൾക്ക് പെട്ടന്ന് തിരികെ വരാം… ”
ഒരു കിലോ മീറ്ററോളം അകലെയാണ് തോപ്പിൽ തറവാട്.. പാപ്പൻ മാപ്പിളയും എലിയമ്മച്ചിയും മരിച്ച ശേഷം പഴയ തറവാട് പൊളിച്ചു കളഞ്ഞിട്ട് അവിടെ അടുത്തടുത്തായി രണ്ട് ഇരുനില വീടുകൾ പണിതു.. ഒന്ന് ലുയിസിനും ഒന്ന് ആന്റപ്പനും.. ഒരേ കോബൗണ്ട് ഒരേ ഗെയ്റ്റ്…