കനി [സോർബ]

Posted by

 

ഇളയച്ഛൻ : ഡാ, നീ എന്തൊക്കെ ആ ഈ പറയുന്നേ.. അവൾ നമ്മുടെ വീട്ടിൽ ജോലിക്ക് വരുന്നതല്ലേ

 

ഞാൻ : അതിനെന്താ ഇളയച്ചാ.. എനിക്ക് അവളെ ആദ്യ കാഴ്ചയ്ക്ക് മുന്നേ ഇഷ്ടമായി.. അവൾ വെച്ച ആഹാരം കഴിച്ചപ്പോ.. കണ്ടപ്പോ ഇവൾ എനിക്കായ് പിറന്നവൾ ആണെന്ന് തോന്നി.. ഇളയമ്മയ്ക്ക് അവളോടുള്ള ഇഷ്ടം കണ്ടപ്പോ എന്നിലും ആ ഇഷ്ടം കൂടി.. ഒരാൾ ധരിക്കുന്ന വസ്ത്രമോ ചെയ്യുന്ന ജോലിയോ അല്ല അയാളെ മനസിലാക്കാനുള്ള വഴി.. ഞാൻ അവളെ മനസിലാക്കാൻ ശ്രമിക്കുവാണ്

 

ഇളയച്ഛൻ : നീ പറഞ്ഞത് ശെരിയാ.. അവൾ ഒരു പാവമാ.. നിന്റെ ഇളയമ്മയ്ക്ക് അവളെ വലിയ കാര്യമാ.. അതൊക്കെ ശെരി.. നിനക്ക് അവളെ ഇഷ്ടമാണ്, അവൾക്കോ??

 

ഞാൻ : ഇപ്പൊ എന്തായാലും എന്നോട് യാതൊരു ഇഷ്ടവും കാണില്ല.. ഉണ്ടാക്കി എടുക്കണം..

 

ഇളയച്ഛൻ : ആദ്യം നീ അവളെ മനസിലാക്കാൻ ശ്രമിക്ക്.. അടുത്ത് മനസിലായി കഴിയുമ്പോഴും നിനക്ക് ഈ ഇഷ്ടം ഉണ്ടേൽ നിങ്ങളുടെ കല്യാണം ഞാൻ നടത്തി തരും..

 

ഞാൻ : നന്ദി ഉണ്ട് ഇളയച്ചാ.. നന്ദി ഉണ്ട്.. പക്ഷെ ഒരു പ്രശ്നം ഉണ്ട്..

 

ഇളയച്ഛൻ : എന്താ

 

ഞാൻ : എനിക്ക് പ്രേമിക്കാൻ ഒന്നും അറിയില്ല.. ഞാൻ ആരേം പ്രേമിച്ചിട്ടുമില്ല

 

ഇളയച്ഛൻ : നീ നിന്റെ സ്നേഹം ആത്മാർത്ഥമായി കൊടുക്കുക.. വാക്കിലും പ്രവർത്തിയിലും സ്നേഹത്തിലും ആത്മാർത്ഥ വേണം.. അത് സത്യം ആണെങ്കിൽ നീ ഒന്നും പഠിക്കണ്ട.. പിന്നെ ഒരു കാര്യം, അവൾക്ക് നിന്നെ ഇഷ്ടമായില്ലെങ്കിൽ അവളെ അവളുടെ വഴിക്ക് വിട്ടേക്കണം.. സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവയെ സ്വാതന്ത്രമാക്കി വിടണം, നിനക്ക് ഉള്ളതാണേൽ അത് നിന്നെ തേടി വരും..

 

ഞങ്ങൾ വീട്ടിലേക്ക് പോയി.. വീട്ടിൽ ചെന്നതും ഞാൻ അരുവിക്കരയിലേക്ക് നടന്നു.. മനസ് നിറയെ കനി ആയിരുന്ന കൊണ്ട് അവിടെ ചെന്നിരിക്കാൻ തോന്നി.. അരുവിക്കരെ എത്തി, വെള്ളത്തിൽ കാലും ഇട്ട് മൂളി പാട്ടും പാടി ഇരുന്നു.. മനസ്സിൽ പ്രണയം നിറഞ്ഞ കൊണ്ടും അടുത്തെങ്ങും ആരും ഇല്ലാത്ത കൊണ്ടും ഞാൻ കുറച്ചു ഉച്ചത്തിൽ പാടി.. അത്രയ്ക്ക് മോശം അല്ലാത്ത ഒരു പാട്ടുകാരൻ ആണ് ഞാൻ.. കോളേജ് ഇൽ ഒക്കെ തകർത്ത് നടന്നിട്ടുമുണ്ട്.. അത്യാവശ്യം ഫാൻസ്‌ ഒക്കെ ഉണ്ടായിരുന്നു.. ചിലരൊക്കെ പ്രണയം പറഞ്ഞിട്ടുമുണ്ട്.. പക്ഷെ എനിക്ക് ആരോടും തോന്നിയില്ല.. തോന്നാനുള്ള ആൾ ഇവിടെ അല്ലായിരുന്നോ.. ഞാൻ പാടിക്കൊണ്ടേ ഇരുന്നു..

Leave a Reply

Your email address will not be published. Required fields are marked *