എന്റെ മാവും പൂക്കുമ്പോൾ 21 [R K]

Posted by

ഞാൻ : കേറുന്നില്ലേ…

ആൽത്തറയുടെ ഉയരം കണ്ട്, നിരാശയിൽ എന്നെ നോക്കി

സ്മിത : വേണ്ടേയ്…

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : അതിലെ സ്റ്റെപ്പ് ഉണ്ട് കേറിവാ

സ്മിത : ഞാനിവിടെ നിന്നോളാമെന്നേ..

ഞാൻ : എന്നാ ആയിക്കോട്ടെ

സ്മിത : ചേട്ടൻ തൃശ്ശൂർക്ക് വന്നിട്ടുണ്ടോ?

ഞാൻ : തൃശ്ശൂര്.. ആ സാവിത്രി ആന്റിയുടെ വീട്ടിൽ ഒരു തവണ വന്നിട്ടുണ്ട്, മരിപ്പിന്

സ്മിത : ആ വെറുതെയല്ല, ഞാനേ ഇന്നലെ മുതൽ ആലോചിക്കുവാ, ചേട്ടനെ കണ്ട് നല്ല മുഖ പരിചയം ഉണ്ട്

ഞാൻ : അന്ന് അവിടെ ഉണ്ടായിരുന്നോ?

സ്മിത : ആ പിന്നേ… എന്റെ മുത്തശ്ശന്നല്ലേ മരിച്ചത്

ഞാൻ : ഓ…

സ്മിത : മം.. ചേട്ടന്റെ വീട്ടിൽ ആരൊക്കെയാ ഉള്ളേ?

ഞാൻ : അച്ഛൻ അമ്മ, തന്റെയോ…?

സ്മിത : അച്ഛൻ അമ്മ അനിയൻ

ഞാൻ : അനിയൻ എന്താ ചെയ്യുന്നേ?

സ്മിത : പഠിക്കുവാണ്, ഒൻപതിൽ

ഞാൻ : മം… ഇവിടെയൊക്കെ ഇഷ്ട്ടപ്പെട്ടോ

സ്മിത : ആ കുറച്ച്

ഞാൻ : അതെന്താ കുറച്ച് ബാക്കിയോ?

സ്മിത : എന്റെ നാട് പോലെയാവില്ലല്ലോ…

ഞാൻ : ഹമ്… എന്നാപ്പിന്നെ നാട്ടിലേക്ക് പൊക്കൂടെ

സ്മിത : ആ നോക്കട്ടെ…

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : അമ്പലത്തിൽ പോവാൻ പറ്റാത്തത് കൊണ്ടാണോ

സ്മിത : ആ അതും ഒരു കാരണമാ…

ഞാൻ : അതിപ്പോ എന്നോട് പറഞ്ഞാൽ പോരെ ഞാൻ കൊണ്ടു പോവാലോ

സ്മിത : പിന്നെ.. നല്ല കാര്യമായി

ഞാൻ : എന്തേയ് എന്റെ കൂടെ വരാൻ ബുദ്ധിമുട്ട് വല്ലതുമുണ്ടോ

സ്മിത : അങ്ങനെയൊന്നുമില്ല

ഞാൻ : പിന്നെ എന്താ കുഴപ്പം

സ്മിത : അത് പിന്നെ… ഒന്നൂല്ല്യാ…

ഞാൻ : മ്മ്… അല്ല എന്താ ഭഗവാനോട് പറഞ്ഞത്

സ്മിത : എന്ത് പറയാൻ

ഞാൻ : അപ്പൊ ഒന്നും പ്രാർത്ഥിച്ചില്ലേ

സ്മിത : അതോ… അത് ഇപ്പൊ എന്താ പറയാ…

പുഞ്ചിരിച്ചു കൊണ്ട്

Leave a Reply

Your email address will not be published. Required fields are marked *