സ്മിത : ആ… പറ്റുമ്പോഴൊക്കെ പോവേ..
ഞാൻ : മം.. ഇവിടെ വന്നിട്ട് ഇതുവരെ പോയില്ലേ?
സ്മിത : ഇല്ലേയ്.. എനിക്കറിഞ്ഞൂടാല്ലോ ഇവിടുത്തെ അമ്പലം
സാവിത്രിയെ നോക്കി, പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : അതെന്താ ആന്റി കൊച്ചിനെ അമ്പലത്തിൽ കൊണ്ടുപോവാതിരുന്നേ
സാവിത്രി : എന്റെ അജു ഞാനൊന്ന് പുറത്തു പോവണമെങ്കിൽ ആദ്യം എന്നെയാരെങ്കിലും കൊണ്ടുപോകണം, പിന്നെയല്ലേ അമ്പലം…
ഞാൻ : ആ കൊള്ളാം…നിങ്ങൾക്ക് രണ്ടു പേർക്കും കൂടി പൊക്കൂടെ
സാവിത്രി : ആ… നോക്കട്ടെ, രമ്യ ഉണ്ടായിരുന്നപ്പോഴാ ഒന്ന് അമ്പലത്തിലൊക്കെ പോയ് കൊണ്ടിരുന്നത്, ഇപ്പൊ അതുമില്ല, മായയോട് പറഞ്ഞാൽ അറിയാലോ ഒന്നും നടക്കില്ല
ഞാൻ : രമ്യ ചേച്ചി വിളിക്കാറുണ്ടോ?
സാവിത്രി : ആ ഇടക്കൊക്കെ വിളിക്കും
ഞാൻ : മം…മനോജേട്ടനോ?
സാവിത്രി : ഓ അവനിപ്പഴും ആ വാശിയിൽ നിൽക്കുവാണ്
അപ്പോഴേക്കും മുറിയിൽ നിന്നും റെഡും ബ്ലൂവും ചേർന്ന പ്രിന്റഡിലുള്ള കൈയില്ലാത്ത തുടകൾ വരെ ഇറക്കുമുള്ള ഫ്ലോറൽ ഫിറ്റ് ആൻഡ് ഫ്ലയർ ഡ്രെസ്സും ധരിച്ച് കൈയിൽ ഒരു പിങ്ക് പേഷ്സുമായി വന്ന
മായ : പോവാം അജു
എഴുന്നേറ്റ്
ഞാൻ : ആ ചേച്ചി…
മായയുടെ കുട്ടി വേഷം കണ്ട് അതിശയിച്ച് എഴുന്നേൽക്കുന്ന സ്മിതയെ നോക്കി
മായ : നീ ഇതുവല്ല അമ്പലത്തിലേക്കും ഇറങ്ങിയതാണോ സ്മിതേ…എന്തോന്ന് കോലമാ ഇത്
സ്മിത : ഇതിനിപ്പോ എന്തുട്ടാ കുഴപ്പം
പുഞ്ചിരിച്ചു കൊണ്ട്
സാവിത്രി : ഞാൻ അപ്പഴേ പറഞ്ഞില്ലേ..
മായ : ഹമ്… വാ എന്നാ പോവാൻ നോക്കാം, മമ്മി വരുമ്പോ ലേറ്റാവും
എന്ന് പറഞ്ഞ് മായ പുറത്തേക്ക് നടന്നു, മായയുടെ പുറകേ നടന്ന്
സ്മിത : അമ്മാമ്മേ പോയിട്ട് വരാട്ടാ
സാവിത്രി : ആ… ശരി മോളെ
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : ആന്റി അപ്പൊ വന്നിട്ട് കാണാം
എന്ന് പറഞ്ഞ് സാവിത്രിയെ കണ്ണടച്ച് കാണിച്ച് ഞാൻ കാറിനടുത്തേക്ക് ചെന്നു, മായ മുന്നിലും സ്മിത പുറകിലും കേറി ഡോർ അടച്ചതും കാറ് സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്ത്