സൽമ : അതൊക്കെ തരാം
ഞാൻ : എവിടെന്ന്?
ചിരിച്ചു കൊണ്ട്
സൽമ : എന്റെ വാപ്പച്ചിയുടെ കൈയിൽ നിന്നും വാങ്ങിക്കോടാ, സ്ത്രീധനത്തിൽ കുറച്ചാൽ മതിയെന്ന് പറഞ്ഞാൽ മതി
ഞാൻ : അയ്യടി മനമേ… അതങ്ങ് പള്ളിയിൽ പോയ് പറഞ്ഞാൽ മതി, കെട്ടാൻ പറ്റിയൊരു ചരക്ക്
സൽമ : എന്താടാ പട്ടി എനിക്കൊരു കുറവ്
നടന്നു വന്ന് ബൈക്കിൽ കയറി ബാഗ് പെട്രോൾ ടാങ്കിന് മുകളിൽ വെച്ച്
ഞാൻ : കുറവല്ല നിനക്കെല്ലാം കൂടുതലാണ്, വന്ന് കേറാൻ നോക്ക്
ബൈക്കിൽ വട്ടം കയറിയിരുന്ന് തോളിൽ ഇരുകൈയും വെച്ച്, ഞെക്കി
സൽമ : ആ നിനക്കൊന്നും എന്നെ കെട്ടാനുള്ള യോഗമില്ല
ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്ത്
ഞാൻ : അയ്യോ എനിക്കാ യോഗം വേണ്ടേയ്…
സൽമ : ഹമ്… മരപ്പട്ടി
ഞാൻ : അത് നിന്റെ വാപ്പ
സൽമ : മം…
ഹോസ്പിറ്റലിന്റെ പുറത്തേക്കിറങ്ങി
ഞാൻ : എങ്ങോട്ടാ പോവേണ്ടത്?
സൽമ : നേരെ വിട്ടോ അവിടെ ഒരു സൂപ്പർമാർക്കറ്റില്ലേ അവിടെ
ബൈക്ക് നിർത്തി
ഞാൻ : ഏത് സൂപ്പർമാർക്കറ്റ്?
സൽമ : ഓ നീ ജോലിക്ക് പോയിരുന്നില്ലേ അവിടെ തന്നെ
ഞാൻ : ഒന്ന് പോയേടി പുല്ലേ, വേറെ എവിടേങ്കിലും പോവാം
സൽമ : അതെന്താ അവിടെപ്പോയാൽ, നിനക്കാവുമ്പോ ഡിസ്‌കൗണ്ടും കിട്ടില്ലേ
ഞാൻ : മാങ്ങാത്തൊലിയാണ്, നീ വേറെ വല്ല ഷോപ്പും പറ
സൽമ : അതിന് നീ എന്തിനാ ഇങ്ങനെ ചൂടാവുന്നത്, അവിടെയാവുമ്പോ എല്ലാം ഉണ്ടാവില്ലേ അതാണ് അവിടെ പോവാന്ന് പറഞ്ഞത്
ഞാൻ : നിനക്ക് എന്താ വാങ്ങേണ്ടത്
പുഞ്ചിരിച്ചു കൊണ്ട്
സൽമ : കുറച്ചു കോസ്മെറ്റിക്സ്
ഞാൻ : അയ്യോ…പൊന്നും കുടത്തിന് എന്തിനാ മോളെ പൊട്ട്
സൽമ : വളിപ്പടിക്കാതെ വണ്ടിയെടുക്കടാ
ഞാൻ : ഹമ്…
” ജോലി നിർത്തിയതിൽ പിന്നെ ഞാൻ അങ്ങോട്ട് കാലെടുത്ത് വെച്ചട്ടില്ല, അവിടെ ചെന്നാൽ മയൂനേയും കാണേണ്ടി വരും, ആ എന്നെ വിട്ട് വേറെ ഒരുത്തന്റെ കൂടെയല്ലേ ഇപ്പൊ, ഇവളെ കാണിച്ച് മയൂനെയൊന്ന് പൊളിപ്പിക്കണം ” എന്ന് മനസ്സിൽ വിചാരിക്കും നേരം