സ്വന്തം കുഞ്ഞിന് ഇടാൻ വേണ്ടി കരുതിയ പേര് എവിടുന്നോ കിട്ടിയ ഒരു തെണ്ടി ചെറുക്കന് ഇട്ടതിന്റെ പരിഭവം ആയിരുന്നു അവൾക്ക്…
വീട്ടിലെ ചെറിയ ജോലികൾ ചെയ്തും പശുവിനെ തീറ്റിയുമൊക്കെ റോയി അവിടെ കഴിഞ്ഞു…
ഒരു ദിവസം നാലാം ക്‌ളാസിൽ പഠിക്കുന്ന സോഫിയയുടെ പാഠപുസ്തകങ്ങൾ റോയി മറിച്ചു നോക്കുന്നത് മൈക്കിൾ കണ്ടു…
അവന് അച്ഛനും അമ്മയും ഉണ്ടായിരുന്നു എങ്കിൽ ഈ പ്രായത്തിൽ സ്കൂളിൽ വിടുമായിരുന്നല്ലോ എന്ന് അയാൾ ഓർത്തു…
നിനക്ക് പഠിക്കാൻ ഇഷ്ടമാണോ..
ആഹ്.. എനിക്ക് വായിക്കാൻ അറിയാമല്ലോ.. ഇത് ഇ..ഇത് റ.. ഇത് എ.. അക്ഷരങ്ങൾ ചൂണ്ടികൊണ്ട് അവൻ തന്റെ പഠിപ്പ് വെളിപ്പെടുത്തി..
നീ എങ്ങിനെ ഇതൊക്കെ പഠിച്ചു..
സോഫിയ പഠിപ്പിച്ചതാണ്…
പിറ്റേ ദിവസം അടുത്തുള്ള up സ്കൂളിലെ ഹെഡ് മാസ്റ്ററിനോട് മൈക്കിൾ റോയിയെപ്പറ്റി സംസാരിച്ചു..
ഒരു അനാഥനെ പഠിപ്പിക്കാൻ തയ്യാറായ മൈക്കിളിനോട് മാഷിന് ബഹുമാനം തോന്നി… അഞ്ചാം ക്‌ളാസ് വരെ ടിസി നിർബന്ധമില്ല.. നാളെ തന്നെ അവനെ അഞ്ചിൽ ചേർത്തു കൊള്ളൂ..നാലുവരെ പഠിക്കാത്തതിന്റെ കുറവുകൾ ഞങ്ങൾ തീർത്തു കൊള്ളാം എന്ന് ഹെഡ് മാഷ് പറഞ്ഞതോടെ റോയി ഒരു വിദ്യാർദ്ധിയായി…
തെണ്ടി ചെക്കനെ MA ക്കാരൻ ആക്കാനുള്ള പുറപ്പാടാണോ എന്നൊക്കെ ശോഭന ചോദിച്ചു എങ്കിലും മൈക്കിൾ അതൊന്നും കാര്യമാക്കിയില്ല…
റോയി സ്കൂളിൽ തങ്ങളോടൊപ്പം വരുന്നതിൽ സോഫിയ സന്തോഷിച്ചു എങ്കിലും അവൻ ഇത്രയും നാളും പഠിച്ച തന്നെക്കായിലും ഒരു ക്ലാസ് മുൻപിൽ കേറിയതിന്റെ ഗുട്ടൻസ് അവൾക്കും പിടികിട്ടിയില്ല…
സ്കൂളിൽ നിന്നും വന്നാൽ പശുവിനു പുല്ലരിഞ്ഞും വീട്ടു പണികളിൽ ശോഭനയെ സഹായിച്ചും അവന്റെ ദിവസങ്ങൾ കടന്നു പോയ്കൊണ്ടിരുന്നു…
അവന് അസുഖങ്ങൾ വരുമ്പോൾ ഡോക്ടറെ കാണിച്ചും മരുന്ന് വാങ്ങി കൊടുത്തും മൈക്കിൾ അലിവോടെ അവനോട് പെരുമാറി…
നല്ല ഭക്ഷണവും സംരക്ഷണവും കിട്ടിയതോടെ റോയി മൈക്കിൾ പറഞ്ഞത് പോലെ തന്നെ മിടുക്കൻ ചെറുക്കാനായി…
ഒരു കറുത്ത സുന്ദരൻ…
സോഫിയും ലില്ലിയും അവനെ കളി കൂട്ടുകാരനായി കണ്ടു…
ആ വീട്ടിലെ ഒരംഗമായി മാറിയിരുന്നു അവൻ.. ശോഭനക്ക് മാത്രമാണ് അവനോട് അല്പമെങ്കിലും ഇഷ്ടക്കേട് ഉള്ളത്..