ദേ.. എന്റെ ക്ഷമ കെട്ടു… എന്താ നീ തീരുമാനിച്ചത്..
നിന്റെ ആ ആഗ്രഹം നടക്കില്ല ലുയിസ്സേ..നീ ഒന്നും അംഗീകരിച്ചില്ലങ്കിലും ഞാൻ തോപ്പിൽ മൈക്കിളിന്റെ ഭാര്യയാണ്.. നിനക്ക് സഹിക്കാൻ പറ്റുന്നില്ലെങ്കിൽ ഞാൻ വീട്ടിലോട്ട് വരാം നിന്റെ കെട്ടിയവളോട് നിന്റെ വിഷമം പറയാം.. അവൾ അതിന് പരിഹാരം ഉണ്ടാക്കി തരും..
എടീ.. നീ അധികം കിടന്ന് പുളയല്ലേ.. നിന്റെ സ്റ്റേ ഒക്കെ വെക്കേറ്റ് ചെയ്യാൻ എനിക്ക് ഇരുപത്തിനാലു മണിക്കൂർ മതി.. ഇവിടുന്നിറങ്ങിയാൽ നീയും മക്കളും കൂടി ജീവിക്കാൻ തെരുവിൽ വില്പനക്ക് ഇറങ്ങേണ്ടി വരും…
ഈ സമയത്താണ് വീടിനുള്ളിൽ നിന്നും റോയി ഇറങ്ങി വന്നത്…
എന്താ അച്ചായാ പ്രശ്നം.. അച്ചായൻ എന്തിനാണ് ബഹളം വെക്കുന്നത്..
ആഹാ.. ഇവൻ ഏതാടീ.. ആണുങ്ങളെ വീട്ടിൽ കയറ്റി പണി തുടങ്ങിയോ.. നിന്റെ ആളാണോ അതോ മകളുടെ ആളാണോ ഇവൻ…
ദേ.. അച്ചായാ.. വാക്കുകൾ സൂക്ഷിച്ചു പറയണം…
നീ ആരാടാ ചെറ്റേ.. എന്നെ സംസാരം പഠിപ്പിക്കാൻ എന്ന് ചോദിച്ചു കൊണ്ട് മുന്നോട്ട് ആഞ്ഞ ലുയിസിന്റെ കഴുത്തിൽ കുത്തി പ്പിടിച്ച് കൊണ്ട് റോയി പറഞ്ഞു..
മൈക്കിളച്ചായന്റെ അനുജൻ എന്ന ബഹുമാനം ഞാൻ അങ്ങ് മാറ്റിവെച്ചാൽ താൻ ഇവിടുന്ന് ഇഴഞ്ഞു പോകേണ്ടി വരും..
ജീപ്പിൽ ഇരുന്നവർക്ക് ആറടിയോളം ഉയരവും അതിനൊത്ത ശരീരവും ഉള്ള ഇവനോട് മുട്ടാൻ പോയാൽ പണി കിട്ടാൻ സാധ്യതയുണ്ടന്നു മനസിലായത് കൊണ്ട് അവർ ഇറങ്ങി ഇടപെടാൻ മടിച്ചു…
ടാ.. ഈ നാട്ടിൽ ഈ പണി നടക്കില്ല.. പട്ടാ പകൽ വ്യഭിചാരമോ.. ഇവിടെ നഷ്ട്ടുകാരുണ്ട് ഇതൊക്കെ ചോദിക്കാൻ…
ആഹ്.. താൻ ചെല്ല്.. ചെന്ന് നാട്ടുകാരെ വിളിച്ചോണ്ട് വാ.. എന്ന് പറഞ്ഞു കഴുത്തിൽ പിടിച്ച് ഒരു തള്ളു വെച്ചു കൊടുത്തു..
ലുയിസ് തെറിച്ചു പോയി ജീപ്പിന്റെ ബൊണറ്റിലേക്ക് വീണു…
ജീപ്പിനുള്ളിൽ ഇരിക്കുന്നവരോടായി പറഞ്ഞു.. ഇയാളെ പിടിച്ചു കൊണ്ടുപോ.. ഇല്ലങ്കിൽ ഞാൻ ഇവിടെയിട്ട് ചവിട്ടി തൂറിക്കും…
പിടഞ്ഞെഴുനേറ്റ് ജീപ്പിൽ കയറിക്കൊണ്ട് ലുയിസ് പറഞ്ഞു… നീ ഇവിടെ കാണണം.. മുങ്ങരുത് ഞാൻ ആരാണ് എന്ന് മനസിലാക്കിയിട്ടേ നിന്നെ വിടൂ….
എന്നാൽ ഇപ്പോൾ തന്നെ മനസിലാക്കിയേക്കാം എന്ന് പറഞ്ഞു കൊണ്ട് റോയി ജീപ്പിനടുത്തേക്ക് അടുത്തതും അയാൾ ജീപ്പ് പെട്ടന്ന് ഓടിച്ചു റോഡിൽ ഇറക്കി…