വീടിനു പുറത്തു വന്നു ബെൽ അടിക്കുന്നത് മഹിയോ, മായായോ ആണെന്ന ഊഹം ഉണ്ടായിരുന്നെങ്കിൽ, ചിത്ര ഒരിക്കലും ഇപ്പോൾ വാതിൽ തുറക്കില്ലായിരുന്നു,, പക്ഷെ ചിത്ര ഈ സമയം അവരെ രണ്ടു പേരെയും തീരെ പ്രതീക്ഷിച്ചില്ല എന്നതായിരുന്നു വാസ്തവം!!
അവർക്കിടയിൽ തളം കെട്ടി നിൽക്കുന്ന ആ ഭീകരമായ നിശബ്ദതയെ തകർക്കാൻ, ചിത്ര തന്നെ സംസാരിച്ചു തുടങ്ങി,, വിറയാർന്ന ശബ്ദത്തോടെ !!
ചിത്ര: ആ,, അ,,ല്ല മാ,,യേ,, നീ,, നീ രണ്ടു ദിവസം കൂടി കഴിഞ്ഞല്ലേ വരുമെന്ന് പറഞ്ഞെ,, പിന്നെ,, പിന്നെ എന്താ ഇന്ന് പെട്ടെന്ന് ??
ചിത്രയുടെ ആകെ മൊത്തത്തിലുള്ള കോലവും,, വാക്കുകളിലെ പരുങ്ങലും കൂടി കേട്ടപ്പോൾ മായയ്ക്ക് തീർച്ചയായി,, തൻ്റെ കഴപ്പി ചിത്രേച്ചി എന്തോ കള്ളത്തരം ഒപ്പിച്ചു വെച്ചിട്ടുണ്ടെന്നു!!
പാലക്കാട്ടെ കല്യാണ വീട്ടിൽ നിന്നും മടങ്ങി വന്നതിനു ശേഷം, ചിത്രയിൽ നിന്നും ഇങ്ങനെയുള്ള പല കുരുത്തക്കേടുകൾക്കും ‘മായ’ സാക്ഷിയാണ്,, മഹിക്ക് മുമ്പിൽ ‘ചിത്ര’ ഇപ്പോഴും ഒരു ശീലാവതി വേഷം വിജയകരമായി അഭിനയിക്കുന്നുണ്ടെങ്കിലും മായയ്ക്ക് മുമ്പിൽ ‘ചിത്ര’ പലവുരു പരാജയപ്പെട്ടിട്ടുണ്ട്!! എല്ലാ പ്രാവശ്യവും ഇനി ഇങ്ങനെ ആവർത്തിക്കില്ല എന്ന സ്ഥിരം പല്ലവിയിൽ ‘ചിത്ര’ തടി തപ്പുകയും ചെയ്യും!!
ചിത്രയുടെ മൊത്തത്തിലുള്ള പരുങ്ങലുകൾ കണ്ടു മായയ്ക്ക് ഉള്ളിൽ ചിരി പൊട്ടിയെങ്കിലും അവൾ മുഖത്തു നല്ല ഗൗരവം അഭിനയിച്ചു കൊണ്ട് ചോദിച്ചു,,,
“അതെഞ്ഞാ ചേച്ചി അങ്ങനെ ചോദിച്ചേ??,, എനിക്ക് ഈ വീട്ടിലേക്കു വരാൻ അങ്ങനെ ഒരു ദിവസോം നേരോം ഒക്കെ നോക്കണോ,,, ഇത് എന്റെയും കൂടെ വീടല്ലേ,, അല്ലെ??
അത്രയും ചോദിക്കുന്നതിനിടയിൽ തൻ്റെ ഉള്ളിലെ പൊട്ടിച്ചിരി പുറത്തു വരാതിരിക്കാനും, മുഖത്തെ ഗൗരവം മാറാതിരിക്കാനും മായ വല്ലാതെ കഷ്ടപ്പെട്ടിരുന്നു,,,
ചിത്ര: ഓഹ്,, എന്റെ മായേ,,, ഞാൻ അതൊന്നും ഉദ്ദേശിച്ചല്ല ചോദിച്ചേ,, നിന്നെ പ്രതീക്ഷിക്കാതെ പെട്ടെന്ന് തിരിച്ചു വന്നത് കണ്ടപ്പോൾ,,,
പക്ഷെ അങ്ങനെ പറയുമ്പോഴും, ചിത്രയുടെ മുഖത്തു ഒരു നിരാശയുടെയോ, ഭയത്തിൻറെയോ ഭാവങ്ങൾ മിന്നി മറയുന്നതു മായ ശരിക്കും ശ്രദ്ധിച്ചിരുന്നു!
മായ തുടർന്നു ,,,
അതെന്താ ചേച്ചി ,, ചേച്ചിയുടെ മുഖത്തു ഒരു വാട്ടം പോലെ ?? അല്ല ഞാൻ പെട്ടെന്ന് വന്നത് ഇഷ്ടപ്പെടാത്ത കണക്കെ ??,,