കലിപ്പിലാണെങ്കിലും, ചിത്ര കാര്യങ്ങൾ ഇങ്ങനെ പച്ചയ്ക്കു പറയുന്നത് കേട്ടു മായയുടെ ഉള്ളിൽ കൊള്ളിയാൻ മിന്നി !!
പക്ഷെ ചിത്രയുടെ ഈ സംസാരം കേട്ടിട്ടു ഒന്നും മനസ്സിലാകാത്ത മ്മ്‌ടെ പാവം മഹി കുറച്ചു നേരത്തെ ആലോചനയ്ക് ശേഷം ഉത്തരം പിടിക്കിട്ടിയ പോലെ ഒരു വിജയ ഭാവത്തിൽ പുഞ്ചിരിച്ചു!!
മഹി: ഹ്മ്മ്,, എനിക്ക് മനസ്സിലായി അവർ തന്ന ആ പുറത്തു കാണിക്കാൻ പറ്റാത്ത സമ്മാനം എന്താണെന്നു
മഹിയുടെ ആ വാക്കുകൾ കേട്ടതും ചിത്രയും, മായയും പരസ്പരം ഭയത്തോടെ മുഖാമുഖം നോക്കി
ചിത്രയ്ക്ക് നല്ല ഭയമുണ്ടായിരുന്നു, കാരണം ഇന്നലെ രാത്രി അവൾ ആ ചെന്നായ കൂട്ടങ്ങൾക്കു മദ്യം ഒഴിച്ചു കൊടുക്കുന്ന വേളയിൽ മഹി പാതി ബോധത്തിൽ ആയിരുന്നു, അയ്യർ സാറും, സാമിയും അവളുടെ ദേഹത്ത് കൈകൾ പായിക്കുന്നതു മഹി കണ്ടുവോ എന്ന നേരിയ സംശയം ചിത്രയുടെ ഉള്ളിൽ കിടപ്പുണ്ടായിരുന്നു!!
എന്നാൽ കൂടുതൽ സസ്പെൻസ് അടിപ്പിക്കാതെ ‘മഹി’ അവൻ്റെ ആ കൂർമ്മ ബുദ്ധി ഉപയോഗിച്ചുള്ള കണ്ടുപിടുത്തം വെളുപ്പെടുത്തി
“”അനുഗ്രഹം”” അതല്ലേ അവർ നിനക്ക് തന്ന ആർക്കും പുറത്തു കാണിക്കാൻ പറ്റാത്ത സമ്മാനം?? (താൻ ആ ഉത്തരം കണ്ടു പിടിച്ചു എന്ന ചെറിയ അഹങ്കാരവും മഹിയുടെ മനസ്സിൽ ഉണ്ടായിരുന്നു)
ഇങ്ങനെ ഒരു സാഹചര്യത്തിൽ ആയിരിന്നിട്ടു കൂടി ‘മഹി’ ഇത്ര ആത്മവിശ്വാസത്തോടെ പറയുന്ന പൊട്ടത്തരം കേട്ട് ‘മായ’ സ്വയം അറിയാതെ കുണുങ്ങി ചിരിച്ചു പോയി
എന്നാൽ അത് കണ്ടു നിന്ന ‘ചിത്ര’ ഒരു ശകാരം കണക്കെ മായയുടെ തോളിൽ ചെറുതായൊരു തല്ലു വച്ച് കൊടുത്തു,, (തൻ്റെ ഭർത്താവിനെ മറ്റാരും കളിയാക്കണ്ട എന്ന് പറയുംപോലെ)
***************
തൻ്റെ മടിയിൽ കിടന്നുറങ്ങുന്ന കൊച്ചു ഒന്ന് ഇളകിയതും ‘മായ’ വീണ്ടും യാഥാർഥ്യത്തിലേക്ക് തിരിച്ചു വന്നു
വാവ സുഖമായി ഉറക്കം തുടരുന്നു എന്ന് ഉറപ്പു വരുത്തിയതിനു ശേഷം മായ പതിയെ ചിത്ര പോയ മുറിയിലേക്കു ഒന്ന് പാളി നോക്കി
കതക് പൂർണമായും അടച്ചിട്ടില്ല, ആ നേർത്ത പാളിയിലൂടെ അവൾക്കു ഒരു നിഴലാട്ടം പോലെ അവരെ കാണാം
ചിത്രയിൽ നിന്നും ചെറിയ ചെറിയ കൊഞ്ചലുകളോടെയുള്ള നേരിയ ചെറുത്തു നില്പിൻറെ സ്വരങ്ങൾ അവ്യക്തമായി മായയ്ക്ക് കേൾക്കാം!!