അവർ അത്രെയും പറഞ്ഞു എന്നിൽ നിന്നും നടന്നകന്നു ഇതാരാണ് ഇനി വല്ല വട്ട് കേസും ആയിരിക്കുമോ.?
“എടാ അവർ എന്താടാ പറഞ്ഞത് നിനക്ക് വല്ലതും മനസിലായോ “..
ഞാൻ അനന്തുവിനെ നോക്കി ചോദിച്ചു..
“അത് ആരായാലും നിനക്ക് എന്താ…. വല്ല വട്ടുകേസും പറയുന്നത് അതേപടി വിശ്വസിക്കാൻ നിനക്ക് എന്താ പ്രാന്ത് ഉണ്ടോ “..
അനന്തു പറഞ്ഞു..
“എടാ എന്നാലും അവർക്ക് എങ്ങനെ എന്റെ അച്ഛനെ അറിയാം..”
ഞാൻ എന്റെ സംശയം പറഞ്ഞു..
“നീ അത് വിട്ടുകള അത് പറഞ്ഞോണ്ട് ഇരുന്നാൽ നമുക്ക് പ്രാന്താകും”..
അതും പറഞ്ഞു അവൻ എന്നെയും വിളിച്ചു കൊണ്ട് അപ്പുറത്തെ വശത്തേക്ക് പോയി. അവിടെ എല്ലാരും ഭക്ഷണം കഴിക്കനായി ഓഡിറ്റോറിയത്തിലേക്ക് പോകുന്നു…
“ഡാ വാടാ ഊണ് കഴിക്കാം ” അവൻ എന്നേ വിളിച്ചു
” നീ പോയി കഴിക്ക് എനിക്ക് ഇപ്പൊ വേണ്ട വിശപ്പില്ല “..
ഞാൻ അവനോടു പറഞ്ഞു എനിക്ക് എന്തോ അപ്പോൾ ഒന്നും കഴിക്കാൻ പറ്റുന്ന അവസ്ഥ അല്ലായിരുന്നു ആ സ്ത്രീ എന്നോട് എന്തൊക്കെ പറഞ്ഞതുകൊണ്ട് എന്റെ മൊത്തോം സമാധാനവും പോയി..അനന്തു അങ്ങനെ ഒക്കെ എന്നേ സമാധാനിപ്പിക്കാൻ പറഞ്ഞെങ്കിലും എനിക്ക് അത് വിശ്വസിക്കാതിരിക്കാൻ കഴിഞ്ഞില്ല ആ സ്ത്രീ പറഞ്ഞതിൽ എന്തോ സത്യം ഉണ്ടന്ന് എനിക്ക് തോന്നി.. കുറച്ചു നേരം ഒറ്റയ്ക്ക് ഇരിക്കാം എന്ന് കരുതി ഞാൻ മണ്ഡപത്തിന്റെ അടുത്ത് കാലിയാണപെണ്ണിനെ ഒരുക്കുന്ന ഒരു മുറി ഉണ്ട് അവിടെ ആകുമ്പോൾ ആരുടെയും ശല്യം ഉണ്ടാകില്ല കുറച്ചു നേരം ഒറ്റക്ക് ഇരിക്കാം. മനസ് ഒന്ന് ശാന്തമാകും. ഞാൻ ആ മുറി ലക്ഷ്യമാക്കി നടന്നു.. മുറിയുടെ വാതിൽ അടഞ്ഞു കിടക്കുന്നു. ഞാൻ ആ വാതിൽ തള്ളി തുറന്ന് അതിനകത്തേക്ക് കയറി.അവിടെ ഞാൻ കണ്ട കാഴ്ച എന്നേ അമ്പരിപ്പിക്കുന്നത് ആയിരുന്നു എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ല പേടിയും വിറയലും എന്റെ ശരീരത്തിൽ കയറി…