“രണ്ടിനും ”
അവൻ ഒരു വളിച്ച ചിരിക്കട്ടി പറഞ്ഞു ഹാ അവനെ പറഞ്ഞിട്ട് കാര്യമില്ല ഇപ്പോൾ എല്ലാരും ഈ പെൺകുട്ടികളുടെ പുറകെ അല്ലെ അതുകൊണ്ട് ആരേം പറഞ്ഞിട്ട് കാര്യം ഇല്ല.
“മോനെ ‘”
പുറകിൽ നിന്നും ഒരു സ്ത്രീ ശബ്‌ദം എനിക്ക് നേരെ വന്നു ഞാൻ തിരിഞ്ഞു ആരാണ് എന്ന് നോക്കി. ഒരു മാധ്യവയസായ സ്ത്രീ ആയിരുന്നു അത്. കണ്ടാൽ ഒരു 55 വയസ് വരും വെളുത്ത സാരി ആയിരുന്നു അവർ ധരിച്ചിരുന്നത്. എനിക്ക് തികച്ചും അപരിചിതയായിരുന്നു അവർ.
“ആരാണ്…”
ഞാൻ അവരോടു ചോദിച്ചു.. അവർ ഞാൻ ചോദിച്ചതിന് ഒരു മറുപടിയും പറഞ്ഞില്ല. കുറെ നേരം എന്റെ മുഖത്തേക്ക് തന്നെ അവർ നോക്കി കൊണ്ട് നിന്നു…. “ചോദിച്ചത് കെട്ടിലെ? നിങ്ങൾ ആരാണ് “…
ഞാൻ വീണ്ടും അവരോടു ചോദിച്ചു.
” മോന്റെ പേര് ആദിശങ്കർ എന്ന് അല്ലെ ”
അവർ എന്നോട് ചോദിച്ചു ഇവർക്ക് എങ്ങനെ എന്റെ പേര് അറിയാം? എനിക്ക് ഇവരെ മുൻപ് കണ്ട പരിചയം പോലും ഇല്ലല്ലോ
“അതെ നിങ്ങൾ ആരാണ്? ”
ഞാൻ ആ സ്ത്രീയോട് ചോദിച്ചു…
“എന്നേ മോനു അറിയാൻ വഴി ഇല്ല പക്ഷെ എനിക്ക് മോനെ അറിയാം. മോന്റെ അച്ഛനെയും അറിയാം ”
അവർ പറഞ്ഞു. ഈ സ്ത്രീ ആരാണ് ഇവർക്ക് എങ്ങനെ എന്നെയും എന്റെ അച്ഛനെയും അറിയാം.അച്ഛനും ഇവരും തമ്മിലുള്ള ബന്ധം എന്താണ്?ഞാൻ സംശയം രൂപനായി..
“എന്റെ അച്ഛനെ എങ്ങനെ അറിയാം ”
ഞാൻ അവരോടു ചോദിച്ചു…
“മോന്റെ മനസിൽ ഇപ്പോൾ നിറയെ സംശയങ്ങൾ ഉണ്ടന്ന് എനിക്ക് അറിയാം.അതിനെല്ലാം ഇപ്പോൾ എനിക്ക് മറുപടി തരാൻ കഴിയില്ല. ഇപ്പോൾ ഞാൻ ഒന്ന് പറയാം മോന്റെ ജാതക പ്രകാരം ഇപ്പോൾ മോന്റെ സമയം ശെരിയല്ല. ഈ നിമിഷം മുതൽ മോന്റെ ജീവിതത്തിൽ വേണ്ടാത്ത പല കാര്യങ്ങളും സംഭവിക്കാൻ ഇടയുണ്ട്.അതുകൊണ്ട് മോൻ ഒന്ന് കരുതി ഇരുന്നോ. മോന്റെ മനസിലെ എല്ലാ ചോദിയത്തിന് ഉത്തരം ഞാൻ പറഞ്ഞു തരാം. ഈ അഡ്രസിൽ എന്നേ വന്നു കണ്ടാൽ മതി സമയം കിട്ടുമ്പോൾ…”