” ഡാ.. വാടാ അവിടെ എല്ലാരും വന്നുതുടങ്ങി.. ”
എന്തൊക്കയോ ആലോചിച്ചു നിന്ന എന്നേ അനന്തു തട്ടി വിളിച്ചു.ഞാനും അവനും ഹാളിനകത്തേക്ക് കയറി ഇപ്പോഴാണ് ഞാൻ അതിനകം നന്നായിട്ട് ഒന്ന് ശ്രദ്ധിക്കുന്നത്.എന്റെ ചേട്ടൻ ജിഷ്ണു കല്യാണ പീഡത്തിൽ ഇരിക്കുന്നുണ്ട് ഞാൻ ജിഷ്ണു ചേട്ടന്റെ അടുത്തേക്ക് നടന്നു.
” പുതുമണവാളന്റെ മുഖത്തു ചെറിയ ടെൻഷൻ കാണുന്നുണ്ടല്ലോ കല്യാണത്തിന്റെ ആയിരിക്കും അല്ലെ ”
ഞാൻ ഒരു ആക്കിയ ചിരിയോടെ ചേട്ടന്റെ ചെവിയൽ പറഞ്ഞു.
“നീയും ഒരുദിവസം ഇതുപോലെ ഇവിടെ ഇങ്ങനെ ഇരിക്കേണ്ടി വരും അപ്പൊ നമുക്ക് കാണാം നിന്റെ മുഖത്തു എന്ത് ഭാവം ആണ് വരുന്നത് എന്ന് ”
ചേട്ടൻ മുന്നിൽ ഇരിക്കുന്ന ആളുകളെ നോക്കിയാണ് അത് പറഞ്ഞത്.
” ഓ ആയിക്കോട്ടെ….”
ഞാൻ പുച്ഛത്തോടെ അത് പറഞ്ഞിട്ട് അവിടെന്നും മാറി കാരണം പുറകിൽ എന്റെ ബന്ധു മിത്രദികൾ എല്ലാരും തന്നെ നിരന്നു നിൽക്കുന്നുണ്ട്. ഞാൻ നേരെ അനന്ദുന്റെ അടുത്തേക്ക് പോയി. അപ്പോഴത്തേക്കും പെണ്ണ് ചേട്ടന്റെ അടുത്ത പീഡത്തിൽ വന്നിരുന്നു. പൂജാരി മാത്രം ചൊല്ലി താലി ചേട്ടന്റെ കൈയിൽ കൊടുത്ത്. ചേട്ടൻ പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തിയതും കല്യാണ വാദ്യങ്ങൾ മുഴങ്ങി.അങ്ങനെ കല്യാണ നല്ല രീതിയിൽ കഴിഞ്ഞു. “അളിയാ നോക്കടാ ആ മുൻ നിരയിൽ നിൽക്കുന്ന മൂന്നാമത്തെ കുട്ടിയെ എന്ത് ഭംഗിയാടാ അവൾ “…
ഓ തുടങ്ങി അവന്റെ വായിനോക്കൽ ഇവന് ഇത് തന്നെയാണോ പണി? എവിടെ പോയാലും ഒരു പെൺകുട്ടികളെ പോലും ഇവൻ വെറുതേവിടില്ല. ഞാൻ അവൻ പറഞ്ഞ ആ പെൺകുട്ടിലേക്ക് ശ്രദ്ധകേന്ദ്രകരിച്ചു. ആ പെൺകുട്ടിയുടെ കൂടെ വേറെ ചില പെൺപിള്ളേർ ഉണ്ട്. എന്നാൽ അവരിൽനിന്ന്എല്ലാം അവൾ വ്യത്യസ്ഥമായിരുന്നു.
ബാക്കി എല്ലാ കുട്ടികളും മോഡേൺ വസ്ത്രങ്ങൾ ആണ് ധരിച്ചിരിക്കുന്നത്. പക്ഷെ അവൾ മാത്രം ഒരു ചുവന്ന കളർ ധാവണി ആയിരുന്നു ധരിച്ചിരുന്നത്. ചിലപ്പോൾ ആ കുട്ടിക്ക് മോഡേൺ വസ്ത്രങ്ങൾ ഇഷ്ട്ടമല്ലയിരിക്കാം അതൊക്കെ ഞാൻ എന്തിനാ നോക്കുന്നത്..
“ഡെയ് നീ ഇവിടെ കല്യാണത്തിന് വന്നതാണോ അതോ പെൺപിള്ളേരെ നോക്കാൻ വന്നതോ?” ഞാൻ ചോദിച്ചു