ജലവും അഗ്നിയും 13 [Trollan]

Posted by

ജ്യോതികയെ കണ്ട അനിരുധ്.

“ഗുഡ് മോർണിംഗ്….”

“മിസ്റ്റർ…. ഈവെനിംഗ് ആണ് മോർണിംഗ് അല്ലാ.”

എന്ന് പറഞ്ഞു ജാഡ കാണിച്ചു അവൾ പോയി.

അവൻ പുറത്ത് വന്നു പിന്നെ വരാന്തയിൽ ഇരുന്നു.

അപ്പോഴേക്കും കാർത്തിയും വന്നു.

അതോടെ അവൻ വിശേഷങ്ങൾ എല്ലാം പറഞ്ഞു കൊണ്ട് ഇരുന്നു.

“എന്നാലും എങ്ങനെ എന്റെ സാർ നെ ചേച്ചി വളച്ചു കുപ്പിയിൽ ആക്കി.”

“ഞാൻ ഒന്നും കുപ്പിയിൽ ആക്കി ഒന്നും ഇല്ലാ.

നിന്റെ സാർ ആണ് എന്നെ കുപ്പിയിൽ ആക്കിയേ.”

അത് കേട്ട് ഞാൻ.

“ആ എന്നിട്ട്…”

“എന്നിട്ട് ഒന്നുല്ല….

നിനക്ക് എന്താടാ വേണ്ടേ ചപ്പാത്തിയോ ദോശയോ…?”

അവൻ ആലോചിച്ചിട്ട്…

“കുറച്ചു കഞ്ഞി കിട്ടുമോ…

കഞ്ഞിയും അച്ചാറും മോര് കുട്ടനും…

എന്ത് ടെസ്റ്റ്‌ ആണെന്ന് അറിയാമോ… കഴിച്ചിട്ട് അഞ്ചു വർഷം ആയി.”

“എന്നാ നീ ഇവിടെ ഇരിക്ക് ഞാൻ എടുത്തു കൊണ്ട് വരാം..”

കാർത്തിക ഉള്ളിലേക്കു പോയി.

“സാർ എന്താണ് പ്ലാൻ…

സമയം ഒട്ടും കളയാൻ ഇല്ലാ…

ഇറങ്ങുവാ…. അടിക്കുക…. തപ്പുക…

കിട്ടിയാൽ കൊണ്ട് വരുക…

നഷ്ടം ഒന്നും ഇല്ലാ അമ്മയെയും അച്ഛനെയും കിട്ടിയാൽ ലാഭം.”

“ഈ ആഴ്ച അവസാനം DF ന്റെ സാറ്റലൈറ്റ് ലക്ഷ്യത്തിന്റെ മുകളിൽ എത്തി…

ഒരു സാറ്റലൈറ്റ് ക്ലോഡ് സൃഷ്ട്ടിക്കും… ചൈനസ്സ് സാറ്റ്ലറ്റ് DF ന്റെ സാറ്റലൈറ്റിന്റെ താഴെ ഉള്ള ഓർബിറ്റൽ ആയത് കൊണ്ട് തന്നെ അവിടെ എന്താണ് നടക്കാൻ പോകുന്നെ എന്നുള്ള വിവരം പോലും പീപ്പോൾ ലിബറേഷൻ ആർമിയിക്ക് കിട്ടില്ല…

30മിനിറ്റ് മാത്രം ആയിരിക്കും നമുക്ക് കിട്ടുക.

അമേരിക്ക നിർമിത ഭൂഗർഭ തുരംഗം തകർക്കുന്ന ബോംബ് C-16 വിമാനത്തിൽ നിന്ന് ഇടുന്നു… അതിന്റെ കൂടെ നമ്മളും 10പേര് ഉം ലക്ഷ്യത്തിലേക് ചാടുന്നു.

ബോംബ് പാതിച്ച ശേഷം നമ്മൾ ആ സ്പോട് ലേക്ക് ഇറങ്ങി ഉള്ളിലേക്കു കയറുന്നു. ആറു പേര് മാത്രം…

ബാക്കി നാല് പേര് C17വിമാനത്തിന് ഇറങ്ങാൻ ഉള്ള സ്ഥലം കണ്ടു പിടിക്കുകയും റെഡി ആകുകയും ചെയ്യണം.

30മിനിറ്റ് കഴിഞ്ഞു ഈ സ്ഥലത്ത് നമ്മൾ എത്തുമ്പോഴേക്കും ഫ്ലൈറ്റ് ടേക്ക് ഓഫ്‌ ചെയ്യാൻ റെഡി ആയിരിക്കണം. ടോട്ടൽ 45മിനിറ്റ്.” “സാർ…

Leave a Reply

Your email address will not be published. Required fields are marked *