അവൻ വേഗം പോയി കൈ ഒക്കെ കഴുകി വന്നു ഇരുന്നു കഴിച്ചു.
ഞാനും അവന്റെ ഒപ്പം വന്നു ഇരുന്നു.
“കാർത്തിക ചേച്ചി…
സാറിന്റെ ലവ് സ്റ്റോറി ഒക്കെ എനിക്ക് പറഞ്ഞു തരണട്ടോ.”
“അതൊക്കെ ഞാൻ പറഞ്ഞു തരാആം
നീ ആദ്യം ഫുഡ് ഒക്കെ കഴിച്ചു… കുളിച്ചു സുഖം ആയി കിടന്ന് ഉറങ്ങു…
ബാക്കി എഴുന്നേറ്റ് കഴിഞ്ഞു സംസാരികം.”
അവൻ ഫുഡ് ഒക്കെ കഴിച്ചു കഴിഞ്ഞു കാർത്തിക കാണിച്ചു കൊടുത്ത റൂമിൽ സുഖമായി കിടന്ന് ഉറങ്ങി.
ഞാൻ കാർത്തികയേയു വിളിച്ചു പുറത്തേക് ഇറങ്ങിട്ട്.
“ഡീ ഇനി അവനെ എനിക്ക് മിലട്ടറി ലേക്ക് വിടാൻ തോന്നണില്ല.
നല്ല പ്രായത്തിൽ തൊട്ട് ഇപ്പൊ വരെ ജീവിതം സന്തോക്ഷിച്ചിട്ട് ഇല്ലാ.
അവന്റെ ഡോക്കുമെന്റ് സെന്റ് ചെയ്തപ്പോൾ.. അവനും നാട്ടിലെ ഒരു പോലീസ് പോസ്റ്റ് അങ്ങ് കൊടുക്കാൻ ടിക്ക് ചെയ്തു അയച്ചു.
പക്ഷേ അവൻ ആണ് തീരുമാനിക്കേണ്ടത്…
തിരിച്ചു മടങ്ങിയാൽ അത്രേ ഉള്ള്.”
അപ്പോഴേക്കും ജാനിയും ജ്യോതികയും വന്നു.
ജാനി അവൻ എവിടെ എന്ന് ചോദിച്ചു.
അവൻ ജ്യോതികയുടെ അടുത്ത് ഉള്ള റൂമിൽ കിടന്ന് ഉറങ്ങുവാ എന്ന് പറഞ്ഞു.
അപ്പൊ തന്നെ ജ്യോതിക..
“അയ്യൊ ചേച്ചി ആ റൂമിലേക്കു ഷിഫ്റ്റ് ചെയ്യാൻ ഇരുന്നതാ ഞാൻ..”
“ഡീ… ഞാൻ നോക്കിയപ്പോൾ നല്ല മുറി കണ്ടപ്പോൾ അത് കൊടുത്തു.”
അപ്പൊ തന്നെ ജാനി പറഞ്ഞു.
“ബെസ്റ്റ്…
ഇനി നിനക്ക് ആ റൂം കിട്ടിട്ടും കാര്യം ഇല്ലാ… അവൻ കൊള്ളാം ആക്കിയേ തരു.”
“എന്നാൽ ഒന്ന് അറിയണലോ.”
എന്ന് പറഞ്ഞു ജ്യോതിക കാലി തുള്ളി പോകാൻ നേരം കാർത്തിക അവളുടെ കൈയിൽ പിടിച്ചിട്ട്.
“അവൻ ഒന്ന് സുഖം ആയി ഉറങ്ങട്ടെടി… നിനക്ക് വേണേൽ ഞങ്ങളുടെ മുറി എടുത്തോ.
കുറച്ചു വിർത്തി ഉള്ള മുറി കണ്ടപ്പോൾ അത് കൊടുത്തു പോയി.”
“ചേച്ചി പറഞ്ഞു കൊണ്ട് ഞാൻ വിടുന്നു..
അധികം നാൾ ഒന്നും കാണില്ലല്ലോ അയാൾ.”
“ഡീ മിണ്ടാതെ ഇരിടി.”
…………..
വൈകുന്നേരം ഇരുണ്ടപ്പോൾ ആണ് അവൻ എഴുന്നേറ്റ് വരുന്നേ.