ജാനി ചിരിച്ചിട്ട്..
“ഇത് എന്ത് കോലം ആടാ… ബനിയനും നിക്കറും..”
“ഡീ നീ ഒന്നും പറയണ്ട…
ഉടുക്കാൻ തുണി ഇല്ലാതെയാ pak ന്ന് ജയിലിൽ കിടന്ന ഞാൻ ചാടി നിന്റെ അടുത്ത് വന്നപ്പോൾ… നീ ഇന്ത്യലേക് മുങ്ങി എന്ന് അറിഞ്ഞേ..
പിന്നെ അവിടെ ന്ന് തൊട്ട് തുണികൾ അടിച്ചു മാറ്റിയ ഇവിടെ വരെ എത്തിയെ.”
“അപ്പൊ ഈ ബാഗ് എന്താണ്.?”
“തെളിവ് ഇട്ടേച് പോകരുതെല്ലോ എല്ലാം ഇതിൽ ഉണ്ട്.”
അവൻ ആ ബാഗിൽ നിന്ന് കുറയെ ഡോക്യുമെന്റ് ഒക്കെ എടുത്തു എന്റെ കൈയിൽ തന്നു ബാക്കി എല്ലാം തപ്പി നോക്കിയ ശേഷം അതെല്ലാം വെളിയിൽ കൊണ്ടു പോയി ഇട്ട് അങ്ങ് കത്തിച്ചു അതും നോക്കി അവൻ നിന്ന്.
ഞാൻ അവൻ തന്ന ഡോക്യുമെന്റ് എല്ലാം നോക്കിട്ട് ആവശ്യം ഇല്ലാത്തത് എല്ലാം കിറി കളഞ്ഞ ശേഷം ആവശ്യം ഉള്ളത് പാക്ക് ചെയ്തു ഒരു പോസ്റ്റ് ഐഡി ജനിക് കൊടുത്തു അങ്ങോട്ടേക്ക് തപാൽ വഴി ഇപ്പൊ തന്നെ അയച്ചേക്കു എന്ന് പറഞ്ഞു. ജാനി അപ്പൊ തന്നെ ജ്യോതികയേയും കൂട്ടി അവളുടെ സ്കൂട്ടി പോയി.
അനിരുധ് ആ കാത്തുന്നതും നോക്കി അവിടെ നിൽക്കുക ആയിരുന്നു.
അനിരുത്… എന്നുള്ള കാർത്തിയുടെ വിളി കേട്ട് ആണ് അവൻ തിരിച്ചു വന്നേ.
കാർത്തിക അപ്പൊ തന്നെ.
“ഡാ വല്ലതും കഴിച്ചോ….”
“ഇല്ലാ ചേച്ചി…
തല്ലിപ്പെടച്ചു കയറി വന്നത് ആണ്…
മലയാളം അങ്ങനെ ശെരിക്കും വഴങ്ങുന്നില്ല പറയാൻ..
ശെരി ആകും.
സാർ. നാളെ ഞാൻ മുത്തശ്ശി ടെ അടുത്തു പോകുവാ…
ഇന്ന് ഇവിടെ സ്റ്റേ ചെയ്യാൻ സഥലം ഉണ്ടോ?”
അപ്പൊ തന്നെ അർച്ചമ്മ….
“ഇയാൾക്കു ഇഷ്ടം ഉള്ള മുറി കാണിച്ചു കൊടുക്ക് മോളെ…
ആട്ടെ മോന്റെ മുത്തശ്ശി എവിടാ…”
“അങ്ങ് കൊല്ലത് ആണ്…
കാണാൻ പോകണം.
ആൾ ഉണ്ടാകുമോ എന്നറിയില്ല… എന്നാലും.”
“അപ്പൊ അമ്മയും അച്ഛനും.”
“മംഗലാപുരം ഫ്ലൈറ്റ് ക്രഷ് ഇൽ മരിച്ചു പോയി…”
വാ വന്നു ഫുഡ് കഴിക്ക്… കാർത്തിക അവനുള്ളത് വിളമ്പി വെച്ചിട്ട് വിളിച്ചു.