എനിക്ക് കേരളത്തിലേക്ക് സ്ഥലമാറ്റം ചോദിച്ചു എങ്കിലും..അതിലും നല്ലത് ഈ മിഷൻ കഴിയുന്നവരെ ഞാൻ ലീവിൽ പോകാൻ തീരുമാനിച്ചു.
പിന്നെ ഞങ്ങൾ നാട്ടിലേക്കു തിരിച്ചു. ജാനിയും കൂടെ ഉണ്ടായിരുന്നു. അർച്ചമ്മയും ജാനിയും തിക്ക് ഫ്രെണ്ട് ആയി എന്ന് വേണേൽ പറയാം.
പിന്നെ കുഞ്ഞിന്റെ കാര്യം… അതും ജാനി ഏറ്റെടുത്തു. അവൾക് കുഞ്ഞില്ലാത്തതിന്റെ വിഷമം മൊത്തം കാർത്തികയുടെ കുഞ്ഞിനെ നോക്കി തീർത്തു കൊണ്ടു ഇരിക്കുന്നു.
കാർത്തിക ആണേൽ ഡാർക്ക് ഫൈൻഡർ പറഞ്ഞ ക്ലൂ ഒക്കെ അനുസരിച്ചു. പല റെകാർഡുകളും അരിച്ചു പറക്കുവാ ആയിരുന്നു.
അതിനുള്ള ഡോക്യുമെന്റ് ഒക്കെ ഡാർക്ക് ഫൈൻഡർ അവളുടെ സിസ്റ്റത്തിലേക് കൊടുത്തു കൊണ്ടു ഇരിക്കും.
അവളുടെ ഡൌട്ട് ഒക്കെ ഡാർക്ക് ഫൈൻഡർ ന്റെ അടുത്ത് ചോദിക്കുകയും അത് ആ രാജ്യത്തിലേ സിസ്റ്റം തിന്ന് ഹാക്ക് ചെയ്തു ഇവൾക്ക് റിവ്യൂ കൊടുത്തു കൊണ്ടു ഇരുന്നു.
സിങ്കപ്പൂർ പോർട്ടിൽ ഒരു ചൈനിസ് കാർഗോ ഷിപ്പ് ആ സമയം വന്നിരുന്നു എന്ന് അവൾക് കണ്ടെത്താനും കഴിഞ്ഞു.
ഷിപ്പിൽ ഉള്ളവരെ കൾ കൂടുതൽ ഫുഡ് അവർ വാങ്ങി ഇരുന്നു എന്നും കണ്ടെത്തി.
ആ കപ്പൽ സോമാലിയ തീരാതു ഒരു മാസം സ്റ്റേ ചെയ്തു എന്നും കിട്ടിയതോടെ ഞങ്ങൾ ഉറപ്പിച്ചു.
അവിടെ എന്തോ നടക്കുന്നുണ്ടെന്ന്.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി കൊണ്ടു ഇരുന്നു.
പക്ഷേ ഒരാൾ ഇത് വരെ റിപ്പോർട്ട് ചെയ്തില്ല.
അങ്ങനെ ഞങ്ങൾ വരാന്തയിൽ സംസാരിച്ചു കൊണ്ടു ഇരിക്കുക ആയ്യിരുന്നു.
ഞാൻ അർച്ച, നന്ദൻ, ജ്യോതിക കുഞ്ഞിനേയും കളിപ്പിച്ചു കൊണ്ടു ഇരിക്കുന്നു, ജാനി ആണേൽ കാർത്തികയുടെ മുടി ചിക്കി കൊടുത്തു കൊണ്ടു ഇരിക്കുന്നു… ഞാൻ ആണേൽ നെക്സ്റ്റ് എന്താണ് പ്ലാൻ എന്ന് ആലോചിച്ചു വരാന്തയിൽ കാർത്തികയുടെ മടിയിൽ തല വെച്ച് കിടക്കുവായിരുന്നു.
അപ്പോഴാണ് ഒരു ഓട്ടോ വന്നു മുറ്റത് വന്നു നിന്നത്…
അതിൽ നിന്ന് ഒരു ബാഗും എടുത്തു ഒരു ചെറുപ്പക്കാരൻ ഇറങ്ങിട്ട്..
“അതെ ഒരു 500രൂപ തരുവോ…
കൈയിൽ നയാ പൈസ ഇല്ലെയെ..”
ഞാൻ ആ ശബ്ദം കേട്ട് എഴുന്നേറ്റ് നോക്കി.