ഓരോ ചിന്തകളിൽ മുഴുകി .. ഒരു ഗ്ലാസ്സ് ചായും പകർന്നു പതിയെ ഒരെണ്ണം കത്തിച്ചു ഞാൻ അങ്ങനെ ഇരുന്നു …
ഞാൻ ഗൾഫിൽ എത്തിയിട്ടിപ്പോൾ 4 വർഷമായി .. കല്യാണം കഴിക്കാനുള്ള സമയമൊക്കെ ആയി .. വയസ് 26 .. ഇതാണ് നല്ല സമയം .. ജീവിതം കുറെ ഒക്കെ എന്ജോയ്ചെയ്യുന്നുണ്ട് .. ഒറ്റയ്ക്കും കൂട്ടിയുമൊക്കെ ..
പിന്നെ ഞാൻ നല്ല ആക്ടിവ് ആണ് .. എല്ലാരോടും നന്നായി സംസാരിക്കാനും ഇടപെടാനും എല്ലാം മിടുക്കൻ ..
ചിലപ്പോൾ ഇതുപോലെ എന്റേതായ സമയവും എനിക്കായ് മാത്രം കണ്ടെത്താനും അറിയാം .. ഒരു തിരക്കുമിക്കാതെ ആരും കൂടെയില്ലാതെ .. ഇങ്ങനെ ഇരിക്കാനും ഒരു രസമല്ലേ …
അങ്ങനെ ഇരിക്കുമ്പോൾ ആണ് ഞാൻ ശ്രദ്ധിക്കുന്നത് .. കുറച്ച് മാറി മറ്റൊരു മരത്തിന്റെ ചുവട്ടിൽ ഒരു മഞ്ഞ നിറം .. ഒരു പെങ്കോച്ചാണ് .. ഒരു മഞ്ഞ സ്വെറ്ററും കറുത്ത ലെജ്ജിൻസും .. തണുപ്പിന്റെ ഒരു കറുത്ത തൊപ്പിയുമൊക്കെ ഇട്ട് അങ്ങനെ ഇരിക്കുന്നു.. കക്ഷിയും ഒറ്റയ്ക്കാണ്..
ഞാൻ ഒന്ന് നോക്കി , എന്നിട്ട് വീണ്ടും എന്റെ സ്വകാര്യതയെ മാനിച്ചു അവിടെ ഇരുന്നു .. ആ മരങ്ങളിൽ കൂടാനായുന്ന കിളികൾ അവയുടെ കലപില ശബ്ദം . അതൊക്കെആയിരുന്നു അപ്പോൾ എനിക്ക് പ്രിയം .. അവൾ ഇടക്ക് അവളുടെ പായയിൽ നിന്നും എണീക്കുകയും .. ചെറുതായി ആ മരങ്ങൾക്കിടയിൽ നടക്കുകയും .. കിളികളെ ഒക്കെ നോക്കി ചെറുപുഞ്ചിരിയും.. പിന്നെ അവകളോട് സംസാരിക്കുന്ന പോലെയുമൊക്കെ .. ഞാൻ അവളെ ശ്രദ്ധിക്കാൻ തുടങ്ങി ..
അവളുടെ പായയിൽ ഫ്ലാസ്കും ചെറിയ സ്നാക്സും ഒക്കെ കണ്ടു ..
കണ്ടിട്ട് അവൾ ഒറ്റയ്ക്കല്ലേ .. ഭർത്താവും ഒരു കുട്ടിയും ഒള്ളത് പോലെ ഞാൻ വിലയിരുത്തി .. വിലയിരുത്താൻ ഞാൻ പണ്ടേ മിടുക്കന.. പക്ഷേ ആരെയും കാണുന്നില്ല …
ഇടയിൽ നടക്കുമ്പോൾ ഞങ്ങളുടെ കണ്ണുകൾ ഉടക്കി .. പക്ഷേ ഞാൻ അത് പിൻവലിച്ചു .. അവളും
ഞാൻ വീണ്ടും ചിന്തകളിൽ മുഴുകി .. അവളെ കണ്ടിട്ടുഎന്നെപ്പോലെ തന്നെ നല്ല ചുറുചുറുക്കുള്ള ആള് തന്നെ ആണ് .. പക്ഷേ ഇപ്പോൾ എന്നെ പോലെ അവളും തനിക്ക് നൽകിയ സ്വകാര്യ നിമിഷത്തിൽ അങ്ങനെ വിഹരിക്കുകയാണെന്ന് തോന്നുന്നു …