സിമി : ഹോ പേടിപ്പിച്ചു കളഞ്ഞല്ലോ ചെറുക്കാ.. നിന്റെ വികൃതി കൂടുന്നുണ്ട്. നിന്നെ പറഞ്ഞയക്കട്ടെ ഞാൻ
മനു പെട്ടെന്ന് ഞെട്ടി.
മനു :അയ്യോ എന്റെ പൊന്ന് ചേച്ചി.. ഞാൻ ഒന്ന് പറ്റിച്ചതല്ലേ?
സിമി : പറ്റിക്കാൻ ആണോ നീ അങ്ങനെ ഒക്കെ പറഞ്ഞത്?
മനു : അത് ഞാൻ ചേച്ചിയെ ഒന്ന് പരീക്ഷിച്ചത് അല്ലേ.. ഇന്നലെ ഇതേ പോലെ ആണ് അവന്മാർ സംസാരിച്ചത് അപ്പൊ ഞാൻ അവരോടു വഴക്കിട്ടു. അപ്പൊ ചേച്ചി പറഞ്ഞത് എന്താണ്?
സിമി : ഹാ എനിക്കൊന്നും ഓർമ ഇല്ല.
മനു : എനിക്ക് ഓർമ ഉണ്ട്. അവർ പറയും നമ്മൾ ഒന്നും മിണ്ടാതെ അവിടന്ന് പോണം എന്നൊക്കെ അല്ലേ? എന്നിട്ട് അതേ ആൾ എന്താ ചെയ്തത്?
സിമി : ഉം നിന്റെ പരീക്ഷണം ഒക്കെ കുറച്ചു കൂടുന്നുണ്ട്.
എന്നും പറഞ്ഞു സിമി ചുണ്ടുകൾ കടിച്ചു ദേഷ്യം പൂണ്ടു അവന്റെ കൈയിൽ ഒരു നുള്ള് കൊടുത്തു. മനുവിന് അത് ഒരു സുഖമുള്ള ഒരു വേദന ആയിരുന്നു.
മനു :എന്നാലും ഒരാവശ്യവും ഇല്ലാത്തെ എന്നെ തള്ളക്ക് വിളിച്ചില്ലേ?
സിമി : ഹാ എന്നെ കളിപ്പിച്ചതല്ലേ വേണം നിനക്ക്..
മനു : ഹും ഞാൻ ഒരു പാവം ആയി പോയി..
സിമി : ഓ പിന്നെ ഒരു പാവം വന്നിരിക്കുന്നു.
മനു : ഈ പാവം തന്നെ അല്ലേ ചേച്ചിക്ക് വേണ്ടി വഴക്ക് ഉണ്ടാക്കിയത്..
മനു ദുഖഭാവം അഭിനയിച്ചു പറഞ്ഞു.
സിമി : ഞാൻ പറഞ്ഞോ എനിക്ക് വേണ്ടി വഴക്ക് ഉണ്ടാക്കാൻ?
സിമി പുരികം പൊക്കി ചെറിയ ചിരിയോടെ അവനെ നോക്കി ചോദിച്ചു .
മനു : എനിക്ക് ഇതു തന്നെ വേണം…
ഇത് കേട്ട് സിമി വല്ലാതെ ചിരിച്ചു. എന്നിട്ട് അവൾ അവനോട് അകത്തേക്ക് കൂട്ടി കൊണ്ട് പോയി.അതിന് ശേഷം അവർ രണ്ടുപേരും നല്ല കൂട്ടായി.