ആദ്യാഭിലാഷം [ഗോപിക]

Posted by

രാത്രി ഡിന്നർ കഴിക്കാൻ താഴെ വന്നു. അപ്പോഴും സിമിയുടെ മുഖത്ത് ഒരു മ്ലാനത ഉണ്ട്. അവർ രണ്ടു പേരും കഴിക്കാൻ ഇരുന്നു.മനു രണ്ടും കല്പിച്ചു സിമിയോട് എന്താണ് താൻ വല്ലാതെ ഇരിക്കുന്നത് എന്ന് ചോദിക്കാൻ തീരുമാനിച്ചു.

 

മനു : ചേച്ചി… ഞാൻ വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നു. ചേച്ചിക്ക് എന്താ പറ്റിയത്? ഒരു മ്ലാനത.

 

സിമി : ഒന്നുമില്ലടാ..

 

സിമി കണ്ണിമ വെട്ടാതെ അത് ഉടനടി പറഞ്ഞു.

അത് കള്ളമാണെന്ന് മനുവിന് മനസ്സിലായി.

 

മനു : അല്ല എന്തോ ഉണ്ട്? അഭി വിളിച്ചില്ലേ?വല്ല അസുഖം ബുദ്ധിമുട്ട് അങ്ങനെ വല്ലതും? എന്തായാലും പറയ്‌ ചേച്ചി..

 

സിമി : ഡാ അതൊന്നും അല്ല..

 

മനു : പിന്നെ?

 

സിമി : ഞാൻ അറിഞ്ഞു..

 

മനു അപ്പോൾ ആലോചിച്ചു ഇനി രാവിലെ നടന്നതാണോ സംഭവം. ഇനി ആക്കാരണത്താൽ ഞാൻ ഇനി ഇവിടം വിട്ട് പോകേണ്ടി വരുമോ? അവൻ ആശങ്കയിലായി.

മനു ഒന്നും അറിയാത്ത രീതിയിൽ ചോദിച്ചു.

 

“എ..എന്ത്? ”

 

സിമി : നീ രാവിലെ ആ ജംഗ്ഷനിൽ ഇരിക്കുന്ന വായിനോക്കികളോട് വഴക്ക് ഉണ്ടാക്കിയത്.

 

മനു : ചേച്ചി അത് പിന്നെ…ഞാൻ എന്തിനാ വഴക്ക് ഉണ്ടാക്കിയത് എന്നൊന്ന് കേൾക്ക്..

 

സിമി : അതും ഞാൻ അറിഞ്ഞു.. ഡാ അതിന്റെ ഒരാവിശ്യവും ഇല്ല.അവറ്റകൾ ഓരോന്ന് പറയും നീ അതൊന്നും കാര്യമാക്കേണ്ടിയിരുന്നില്ല. ഭർത്താവ് മരിച്ച സ്ത്രീകൾക്ക് ഇതൊക്കെ സർവസാധാരണം.

 

മനു : എന്നാലും.. അവർ ചേച്ചിയെ പറഞ്ഞപ്പോ പെട്ടന്ന് ദേഷ്യം വന്നു അതാ…

 

സിമി : ഹാ സാരമില്ല ഇനി ഇത് പോലെ വഴക്കിനൊന്നും പോകരുത്.

 

മനു : ചേച്ചിയുടെ മുന്നിൽ വച്ചാണ് ഇങ്ങനെ ഓരോന്ന് പറഞ്ഞെങ്കിൽ ചേച്ചി എന്തോ ചെയ്യുമായിരുന്നു?

 

സിമി : ഡാ ഭർത്താവ് ഇല്ലാത്ത സ്ത്രീ എന്ത് ചെയ്യാനാ. മിണ്ടാതെ കേട്ടുകൊണ്ട് വരും. ആരും ചോദിക്കാൻ വരില്ല എന്ന ധൈര്യം അവന്മാർക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *