അഭി : നീ ജോലിക്ക് ബൈക്കിലാണോ വരുന്നേ?
മനു : അതേടാ ബസ്സിൽ ആണ് വരുന്നതെങ്കിൽ രാത്രി എന്റെ റൂട്ട് ബസ്സ് കുറവാണ് അത് പാടാണ്.
അഭി : അപ്പൊ ബൈക്ക് എങ്ങാനും കേടായാൽ നീ പെട്ടു അല്ലെ?
മനു : എന്റെ പൊന്നളിയാ ജീവിച്ചു പൊട്ടു.
മൂന്നുപേരും ചിരിച്ചു.
മനു : ആന്റിക്ക് ഇവൻ പോയാൽ ഒറ്റക്ക് നിൽക്കുന്നതിൽ പേടി ഇല്ലേ?
സിമി : പേടി എന്തിന് രാത്രി ഇവിടെ ചുറ്റും ആളുകൾ ഉണ്ട്, പകൽ ഇവരെല്ലാം ജോലിക്ക് പോകും മിക്കപേരും എംപ്ലോയീസ് ആണ്.ആകെ മാസത്തിൽ ഞായറാഴ്ചകളും ഒരു രണ്ടാം ശനിയുമാണ് അവധി ഉള്ളത്, പിന്നെ ഇവന്റെ കോഴ്സ് രണ്ട് വർഷമല്ലേ അത് കൊണ്ട് കുഴപ്പമില്ല.
മനു : ഹോ ആന്റിയെ സമ്മതിക്കണം. എന്നാലും ഒരു ഏകാന്തത അനുഭവിക്കേണ്ടി വരില്ലേ അഭി ഇല്ലാത്തത് കൊണ്ട്?
സിമി : അത് ശെരിയാണ്. പക്ഷെ ശീലം ആയിക്കോളും.
അഭി : ഉം ഞാൻ അമ്മയോട് അവിടെ വന്നു നിൽക്കാൻ പറഞ്ഞതാടാ പിന്നെ ബാക്കി നിന്നോട് പറഞ്ഞല്ലോ?
മനു : ഓ അറിയാം അറിയാം.പക്ഷെ എനിക്കൊരു ഐഡിയ തോന്നി. പറയട്ടെ?
അഭി : നീ പറയ്
മനു : എന്തായാലും നീ രണ്ട് വർഷത്തേക്ക് എറണാകുളത്തു പോകും, വല്ല വെക്കേഷനോ മറ്റുമല്ലേ നീ ഇങ്ങോട്ടേക്കു വരുന്നത് അത് വരെ നിന്റെ ബന്ധുവീട്ടിൽ അല്ലെ. അപ്പോ നിന്റെ റൂം കാലിയാണ് മുകളിലത്തെ നിലയും. നിനക്ക് മുകളിലത്തെ നില മാത്രം വാടകക്ക് കൊടുത്തുകൂടെ?അതാകുമ്പോ ഒരു പൈസയും കിട്ടും ആ ഒറ്റക്കാണെന്നുള്ള തോന്നലും മാറി കിട്ടും എങ്ങനെ ഉണ്ട്?
അഭി : ഹാ ബെസ്റ്റ് ഇത് നിനക്ക് മുന്നേ ഞാൻ പറഞ്ഞതാണ് പക്ഷെ അമ്മക്ക് അതും താല്പര്യം ഇല്ല.
മനു : അതെന്താ ആന്റി താല്പര്യം ഇല്ലാത്തത്?