ഹലോ. അങ്കിൾ ഒന്ന് ചിരിക്കൂന്നേ.. ഇങ്ങനെ മസില് പിടിച്ച് നിൽകല്ലെ..
അതും പറഞ്ഞ് അകത്തുകയറാൻ ഒരുങ്ങിയ വിഷ്ണുവിനെ അശോകൻ തടഞ്ഞു..
ഒരു മിനിറ്റ്. ഇപ്പോൾ സാവിത്രിയെ നോക്കാൻ ആൾക്കാരൊക്കെ ഉണ്ട്. നീ വന്നതിന്റെ ഉദ്ദേശം എന്താ..
അയ്യോ അങ്കിൾ ഞാൻ ചേച്ചി വിളിച്ചിട്ട് വന്നതാണ്.. ചോദിച്ചുനോക്കൂ..
ഉടനെ അകത്തുനിന്ന് സാവിത്രിയുടെ ശബ്ദമുയർന്നു.
വിഷ്ണു വന്നോ അശോകേട്ടാ..
അത് കേൾക്കേണ്ട താമസം അശോകനെ തള്ളി മാറ്റി. വിഷ്ണു വീടിനകത്ത് കയറി..
വസ്ത്രങ്ങൾ മാറി ലെഗിൻസും ബനിയനും ധരിച്ച് ദേവനന്ദ അപ്പോഴാണ് ഹാളിലേക്ക് വന്നത്..
ദേവനന്ദയെ കണ്ടതും വിഷ്ണു ഒരു നിമിഷം നിന്നു..
ഹായ് ഏട്ടത്തിയമ്മെ.. കല്യാണത്തിന് വരാൻ പറ്റിയില്ല.. അച്ഛന് നല്ല സുഖം ഉണ്ടായിരുന്നില്ല. അഖിലേട്ടന്റെ സെലക്ഷൻ എന്തായാലും കൊള്ളാം ഏട്ടത്തിയമ്മ സുന്ദരിയാണ് കേട്ടോ..
വിഷ്ണു അതു പറഞ്ഞതും ഇരുവർക്കും ഇടയിൽ അശോകൻ കയറി നിന്നു…
നീ ചേച്ചിയെ കാണാനല്ലേ വന്നത്.. കണ്ടിട്ട് വേഗം പോകാൻ നോക്ക്.
സത്യത്തിൽ ഇറുങ്ങിയ ബനിയനും ലഗിൻസും ഇട്ടു നിൽക്കുന്ന ദേവനന്ദയെ കണ്ടാൽ ഏതൊരു പുരുഷനും വീണു പോകും. ഒരു സേഫ്റ്റിക്ക് എന്നോണം അധികം സംഭാഷണത്തിന് അനുവദിക്കാതെ വിഷ്ണുവിനെ ഒഴിവാക്കാൻ അശോകൻ മനപ്പൂർവം ചെയ്തതായിരുന്നു അത്.
എന്നാ ശരി ഏട്ടത്തിയമ്മെ പിന്നെ കാണാം. അതും പറഞ്ഞു വിഷ്ണു സാവിത്രിയുടെ മുറിയുടെ അകത്തേക്ക് ചെന്നു..
ഹാളിൽ ഇരുന്ന് ടിവി കാണുകയായിരുന്ന അശോകന് സാവിത്രിയുടെയും വിഷ്ണുവിൻറെയും കളിചിരി തമാശകൾ കേൾക്കാമായിരുന്നു..
ഹോ പത്ത് നാല്പത്തിഅഞ്ച് വയസ്സായല്ലോ എന്നിട്ടാണ് ചെക്കനോട് കൊഞ്ചിക്കുഴയുന്നത്.. അശോകൻ സ്വയം പിറുപിറുക്കുന്നുണ്ടായിരുന്നു..
രാത്രിയേറെ വൈകിയിട്ടും വിഷ്ണു പോകുന്നത് കാണാതെ വന്നപ്പോൾ അശോകൻ മെല്ലെ മുറിയിലേക്ക് ചെന്നു..
എന്താ വിഷ്ണു നേരം കുറെ വൈകിയല്ലോ പോകുന്നില്ലേ..
പക്ഷേ ആ ചോദ്യത്തിനു മറുപടി പറഞ്ഞത് സാവിത്രിയാണ്..
അവൻ പോണില്ല കുറച്ച് ദിവസം ഇവിടെ കാണും നിങ്ങൾക്ക് വല്ല പ്രശ്നവും ഉണ്ടോ..
അതല്ല സാവിത്രി മരുമകൾ ഒക്കെ ഉള്ളതല്ലേ..
മരുമകൾ ഉള്ളതുകൊണ്ട്.. അവൾ ഉള്ളതുകൊണ്ട് എന്താ പ്രശ്നം..
സാവിത്രിയുടെ തറപ്പിച്ചുള്ള സംസാരം കേട്ടപ്പോൾ തന്നെ അശോകന് മനസ്സിലായി ഇനി സംസാരിച്ചിട്ട് കാര്യമില്ല.. അയാൾ മുറിയിൽ നിന്ന് ഇറങ്ങാൻ ഒരങ്ങവെ സാവിത്രി പറഞ്ഞു..