അച്ഛാ ഞാൻ പോയി നോക്കാം..
ദേവനന്ദ അതു പറഞ്ഞെങ്കിലും അശോകൻ സമ്മതിച്ചില്ല.
വേണ്ട മോളെ.. മോളുടെ വസ്ത്രമൊക്കെ നനഞ്ഞിരിക്കുകയല്ലേ ഞാൻ പോയി നോക്കാം മോള് വസ്ത്രം മാറി വാ..
അശോകൻ നേരെ വീടിനു മുന്നിൽ ചെന്ന് വാതിൽ തുറന്നു.. പുറത്ത് ഒരു ബാഗും തോളിലിട്ട് വിഷ്ണു നിൽക്കുന്നുണ്ടായിരുന്നു.
സാവിത്രിയുടെ അകന്ന ബന്ധത്തിലുള്ള പയ്യനാണ് വിഷ്ണു.. സാവിത്രിക്ക് അവനെ വലിയ ഇഷ്ടമാണ്. റബ്ബറിന്റെ കച്ചവടവുമായി അശോകൻ ടൗണിൽ പോയാൽ സ്വന്തം ബന്ധുക്കളുടെ ഒക്കെ അടുത്ത് ചെന്ന് മൂന്നുനാലു ദിവസം കഴിഞ്ഞിട്ടെ തിരിച്ചു വരികയുള്ളൂ.. ആ സമയങ്ങളിൽ സാവിത്രിയുടെ കൂടെ കൂട്ടിയിരിക്കുന്നത് വിഷ്ണുവാണ്.. പത്തിരുപത്തഞ്ച് വയസ്സ് പ്രായമാണെങ്കിലും അവൻ സാവിത്രിയെ നല്ലപോലെ പരിപാലിക്കും…
പണ്ടൊരു വീഴ്ചയിൽ നട്ടെല്ലിന് ക്ഷതമേറ്റാണ് സാവിത്രി കിടപ്പിലായത്. എങ്കിലും കൈകാലുകളും തലയുമൊക്കെ അനായാസം ചലിപ്പിക്കാൻ യാതൊരു ബുദ്ധിമുട്ടുമില്ല.. സ്വന്തമായി എഴുന്നേറ്റു നിൽക്കാനും നടക്കാനും കഴിയില്ല എന്നേയുള്ളൂ… നട്ടെല്ല് ഒഴികെ ശരീരത്തിലെ ബാക്കി എല്ലാ ഭാഗങ്ങളും പ്രവർത്തിക്കുമെന്ന് സാരം..
വസ്ത്രം മാറാനും ബാത്റൂമിൽ കൊണ്ടുപോകാനുമൊക്കെ സാവിത്രിക്ക് കൈത്താങ്ങായി ഏതുസമയത്തും ഒരാൾ വേണം. ആദ്യകാലങ്ങളിലൊക്കെ ഹോം നേഴ്സിനെയും ചില സ്ത്രീകളെയും ഒക്കെ നിർത്തിയിരുന്നു എങ്കിലും ആൾക്കാരുമായി പെട്ടെന്ന് അടുക്കാത്ത സ്വഭാവമായതുകൊണ്ട് തന്നെ ആഴ്ചകൾക്കപ്പുറം ആരും സാവിത്രിയുടെ പരിചരണത്തിന് നിന്നിരുന്നില്ല..
ആ സമയത്താണ് വിഷ്ണുവിൻറെ അമ്മ അവന് വല്ല ജോലിയും കൊടുക്കണമെന്ന് പറഞ്ഞ് സാവിത്രിയുടെ അരികിൽ വന്നത്.. അന്ന് അവന് 18 വയസ്സെ ഉണ്ടായിരുന്നുള്ളു..
സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന വിഷ്ണുവിൻറെ കുടുംബത്തിന് സഹായകമായിക്കോട്ടെ എന്ന് കരുതി മാസശമ്പളത്തിന് വിഷ്ണുവിനെ വീട്ടിൽ നിർത്തി.. ആ തുക കൊണ്ട് അവൻ പഠിക്കുകയും വീട്ടുകാരുടെ ചിലവ് നോക്കുകയും ചെയ്തു.. വളരെ പെട്ടെന്ന് തന്നെ വിഷ്ണു സാവിത്രിയുമായി അടുത്തു.. പഠിത്തമൊക്കെ കഴിഞ്ഞ് ജോലിയൊക്കെ ആയപ്പോൾ അവൻ സാവിത്രിയുടെ അടുത്തുനിന്ന് പോയെങ്കിലും. അശോകൻ വീട്ടിലില്ലാത്ത സമയങ്ങളിൽ കൂട്ടിരിക്കാൻ വരുമായിരുന്നു..
അതിൽ അശോകന് എതിർപ്പ് ഉണ്ടെങ്കിലും തീരുമാനങ്ങൾ എടുക്കുന്നത് സാവിത്രി ആയതുകൊണ്ട് അയാൾക്ക് എതിർക്കാൻ കഴിയില്ലായിരുന്നു..
ഇപ്പോൾ മരുമകളൊക്കെ ഉള്ള സമയത്ത് വിഷ്ണു വന്നത് അശോകന് തീരെ ദഹിച്ചില്ല അത് അയാളുടെ മുഖത്ത് നല്ലപോലെ പ്രകടമായിരുന്നു.