“ശെരിക്കും ഡോക്ടറോട് കൻസൽറ്റ് ചെയ്തിട്ട് തന്നെയാണോ ആന്റി അതിനെ ഉപയോഗിക്കുന്നത്…?” ആശങ്കയോടെ ഞാൻ ചോദിച്ചു.
“ഡോക്റ്റര്‍ നിര്‍ദ്ദേശിച്ചത് പ്രകാരം തന്നെയാ ഞാൻ എടുക്കുന്നത്. നി വെറുതെ പേടിക്കേണ്ട.” എന്റെ ആശങ്ക കണ്ടിട്ട് ആന്റി ചിരിച്ചു.
“പിന്നെ ഗുളിക കഴിച്ചാൽ എപ്പഴാ ഉണരുക..?”
“രാവിലെ നാലു മണി ആവുമ്പോ അതിന്റെ ഇഫക്റ്റ് മാറുമെങ്കിലും അഞ്ചര കഴിയാതെ എന്റെ ക്ഷീണം മാറില്ല. എനിക്ക് എഴുനേൽക്കാനും പ്രയാസമാണ്. അതുകൊണ്ട് ആറു മണിക്കാണ് ഞാൻ എഴുനേൽക്കാറ്.”
ഒന്ന് നിര്‍ത്തിയിട്ട് ആന്റി സന്തോഷത്തോടെ പറഞ്ഞു, “പിന്നേ ദേവിയുടെ മുഖം തെളിഞ്ഞല്ലോ… ഇപ്പൊ നല്ല ഉന്‍മേഷവും സന്തോഷവും മാത്രമേ കാണാനുള്ള.” അത്രയും പറഞ്ഞിട്ട് ആന്റി അടുക്കള ഭാഗത്തേക്ക് പുഞ്ചിരിയോടെ നോക്കി.
ഞാനും പുഞ്ചിരിച്ചു.
“അവളുടെ പ്രശ്‌നം എന്തായിരുന്നു എന്ന് നി ചോദിച്ചായിരുന്നോ…?”
“സ്കൂളിൽ പ്രിന്‍സിപ്പല്‍ ദേവിയെ വഴക്ക് പറഞ്ഞു പോലും. അധികം വഴക്ക് കേട്ട് ശീലം ഇല്ലാത്തത് കൊണ്ട് അവള്‍ക്ക് അത് സഹിച്ചില്ലെന്നാ പറഞ്ഞത്.” ഞാൻ പറഞ്ഞൊപ്പിച്ചു.
“എന്തൊക്കെയായാലും നി അനുഗ്രഹം നിറഞ്ഞ കൂട്ടിയാണ്, ട്ടോ. എല്ലാവരെയും സന്തോഷിപ്പിക്കാൻ നിനക്ക് എത്ര വേഗത്തിലാ കഴിയുന്നേ..!” ആന്റി അല്‍ഭുതപ്പെട്ടു.
ആന്റി അങ്ങനെ പറഞ്ഞപ്പോ എനിക്ക് ചമ്മലാണ് തോന്നിയത്. ഉടനെ ആന്റി ചിരിച്ചു.
എന്നിട്ട് ആന്റി ചോദിച്ചു, “പിന്നേയ്…. നിനക്ക് ഇന്നിവിടെ നിന്നിട്ട് നാളെ പോയാല്‍ പോരെ..?”
“അയ്യോ, അത് വേണ്ട ആന്റി…. അമിത സ്വാതന്ത്ര്യം ദോഷം മാത്രമേ ചെയ്യൂ.” എന്നെയും അറിയാതെ എന്റെ വൃത്തികെട്ട നാവ് പുണ്യാളനെ പോലെ മൊഴിഞ്ഞു.
എന്റെ നാവ് മൊഴിഞ്ഞത് കേട്ട് ഞാൻ പോലും ഞെട്ടി. കിട്ടിയ ചാൻസിനെ നഷ്ടപ്പെടുത്തിയ എന്റെ നാവിനെ ഞാൻ ആയിരം ചീത്ത പറഞ്ഞു.
ആന്റി എന്നെ തന്നെ ഇമ വെട്ടാതെ നോക്കി ഇരിക്കുന്നത് കണ്ട് എനിക്ക് വല്ലാത്ത അസ്വസ്ഥത അനുഭവപ്പെട്ടു. അവരുടെ മുഖത്ത് പ്രത്യക്ഷപ്പെട്ട വികാരം എന്താണെന്ന് എനിക്ക് മനസ്സിലായില്ല. അവർ എന്തു ചിന്തിക്കുന്നു എന്ന് മനസ്സിലാവാതെ ഞാൻ അവരെ തന്നെ നോക്കിയിരുന്നു.
ദേവിയെ ഞാൻ മോഹികുന്നു എന്ന് ആന്റിക്ക് മനസ്സിലായി കാണുമോ..? അവളെ ഞാൻ കാമിക്കുന്ന കാര്യവും ആന്റി ചിലപ്പോ ഊഹിച്ചിട്ടുണ്ടാവും. എന്റെ ടെൻഷൻ വര്‍ദ്ധിക്കാന്‍ തുടങ്ങി. പക്ഷേ ആന്റി വാത്സല്യപൂർവ്വം പുഞ്ചിരിച്ചപ്പോഴാണ് എന്റെ ടെൻഷൻ മാറിയത്.