“എന്റെ പൊന്ന് മൂങ്ങ ആന്റി…. ഞാൻ കുടിച്ചിട്ടൊന്നുമില്ല…” ഞാൻ തമാശയ്ക്ക് മുഖം വീർപ്പിച്ചു.
“മൂങ്ങ ആന്റിയോ…?!” ദേവി അന്തംവിട്ട് അവളുടെ അമ്മായിയെ നോക്കി ചോദിച്ചു. ഉടനെ ആന്റി എന്റെ ചെവി വിട്ടിട്ട് പൊട്ടിച്ചിരിച്ചു.
“എന്റെ ദേവി മോളെ, അന്ന് ഞാൻ ഈ കഴുതയോട് ചിലതൊക്കെ പറഞ്ഞു പോയി. അപ്പോ, കഴിഞ്ഞ ജന്മത്ത് ഞാൻ വവ്വാൽ ആയിരുന്നു എന്നാ അന്ന് ഇവന്‍ കളിയാക്കിയത്… ഇന്ന് ഈ കഴുത എന്നെ മൂങ്ങ എന്ന് വിളിക്കുന്നു.”
ആന്റി പറഞ്ഞത് കേട്ട് ദേവി ചിരിക്കാതിരിക്കാൻ വായ പൊത്തി. പക്ഷേ കഴിയാത്തത് കൊണ്ട് അവള്‍ പൊട്ടിച്ചിരിച്ചു. പെട്ടന്ന് അവള്‍ നിര്‍ത്തുകയും ചെയ്തു.
“ശെരി അമ്മെ.. ഞാൻ ചെന്ന് കുടിക്കാന്‍ എടുക്കാം.” അതും പറഞ്ഞ് അവള്‍ വേഗം അകത്തേക്ക് നടന്നു.
“എനിക്കൊന്നും വേണ്ട.. ഞാൻ കഴിച്ചിട്ടാണ് അവിടുന്ന് ഇറങ്ങിയത്.” പക്ഷേ ദേവി ചെവി കൊള്ളാതെ സ്പീഡ് കൂട്ടി നടന്നു പോയി.
“ശെരി, നി അകത്ത് വാ..” എന്നെ ക്ഷണിച്ച ശേഷം ആന്റിയും അകത്തേക്ക് നടന്നു. ഞാൻ പിന്നാലെയും.
എന്റെ സ്ഥിരം കസേരയായ മുള കസേരയില്‍ അല്ല ഞാൻ ഇരുന്നത്.. സോഫാ സെറ്റിന് എതിരെ കിടന്ന കുഷൻ ചെയറിനെയാണ് സെലക്ട് ചെയ്തത്. കഴിഞ്ഞ രാത്രി സുമ എന്റെ മുതുകും ചന്തിയും ശെരിക്കും മാന്തി പൊളിച്ചിരുന്നത് കൊണ്ടാണ് സോഫ്റ്റായ ഇരുപ്പിടം സെലക്ട് ചെയ്യാൻ കാരണം.
ആന്റി എനിക്ക് എതിരെയുള്ള സോഫയിൽ ഇരുന്നു. അന്നേരം കിങ്ങിണി മൂന്ന് വീലുള്ള ഒരു കുഞ്ഞ് ഇലക്ട്രിക്ക് ബൈക്ക് ഓടിച്ചു ഹാളിലേക്ക് വന്നു. എന്നെ കാണിക്കാനായി നാലഞ്ച് പ്രാവശ്യം എന്നെ വട്ടം ചുറ്റിയാണ് അവള്‍ ഓടിച്ചത്.
അവള്‍ എങ്ങും മുട്ടാതെ വിദഗ്ധമായി ഓടിച്ച് കളിക്കുന്നതിനെ ഞാൻ അദ്ഭുതത്തോടെ നോക്കിയിരുന്നു.
“ബൈക്ക് വാങ്ങിച്ചു കൊടുത്ത് മൂന്ന് ആഴ്ച വരെ അവൾ എല്ലാം ഇടിച്ചു തെറപ്പിച്ചിരുന്നു… അതിനുശേഷമാണ് നന്നായി ഓടിക്കാന്‍ തുടങ്ങിയത്.” ആന്റി കിങ്ങിണിയെ നോക്കി വാത്സല്യപൂർവ്വം പറഞ്ഞു.
“പിന്നേ ദേവിയുടെ മുഖം എന്താ ക്ഷീണിച്ചിരിക്കുന്നത്…? അവള്‍ക്ക് സുഖമില്ലേ..?” ഒന്നും അറിയാത്ത പോലെ ഞാൻ ചോദിച്ചു.