രതീഷ് : നീയും വാ നമ്മുക്ക് ഒരുമിച്ച് പോയി മുട്ടി നോക്കാം
ഞാൻ : ഒന്ന് പോയേടാ ഞാൻ എന്തിനാ, നീ പോയി മുട്ട്
രതീഷ് : ഒരു കമ്പനിക്ക് വാടാ
ചിരിച്ചു കൊണ്ട്
ഞാൻ : പെണ്ണ് കെട്ടി കഴിയുമ്പോളും എന്നെ വിളിക്കണം കമ്പനിക്ക്
രതീഷ് : പോടാ കോപ്പേ
ചിരിച്ചു കൊണ്ട്
ഞാൻ : നാളെ ജോലിയുണ്ടാവോ?
രതീഷ് : അറിയില്ല, എന്താടാ?
ഞാൻ : എനിക്ക് അവിടെ കമ്പ്യൂട്ടർ എടുക്കാൻ പോണം
രതീഷ് : നീ ഇതുവരെ കമ്പ്യൂട്ടർ കൊണ്ടു വന്നില്ലേ?
ഞാൻ : അപ്പോഴേക്കും അമ്മയുടെ വീട്ടിലേക്ക് പോയില്ലേ, വന്നിട്ടെടുക്കാന്നു വിചാരിച്ചിരുന്നപ്പോഴാ അവര് വന്നത്
രതീഷ് : എന്നാ നാളെ തന്നെ പോവാം, ആ സുന്ദരിയെ ഒന്ന് കാണാലോ
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : ദൈവത്തിനറിയാം സുന്ദരിയാണോ കൂതറയാണോന്ന്
രതീഷ് : എന്തായാലും കാണാലോ
ഞാൻ : മം…
തുറന്നു കിടന്ന ഗേറ്റിന് ഉള്ളിലൂടെ ബൈക്ക് അകത്തേക്ക് കയറ്റും നേരം സിറ്റൗട്ടിൽ രതീഷിനേയും നോക്കിയിരിക്കുന്ന
അയ്യപ്പൻ : ആ അർജുനും ഉണ്ടായിരുന്നോ
പുറകിൽ നിന്നും ഇറങ്ങി
രതീഷ് : വരുന്ന വഴിക്ക് കണ്ടതാ ആശാനെ
എന്ന് പറഞ്ഞ് രതീഷ് നേരെ ഷെഡിലേക്ക് പോയി, ബൈക്ക് ഒതുക്കിവെച്ച് സിറ്റൗട്ടിലേക്ക് ചെന്നതും
അയ്യപ്പൻ : ആകെ നനഞ്ഞല്ലോ
കൈയിലേയും മുഖത്തേയും വെള്ളം തുടച്ച്
ഞാൻ : ഏയ്…ചെറിയ മഴയാണ്
അയ്യപ്പൻ : അർജുനെ കണ്ടതെന്തായാലും നന്നായി, മഴ കൂടിയാൽ അവൻ എങ്ങനെ വരോന്ന് ഞാൻ ആലോചിച്ച് ഇരിക്കുവായിരുന്നു
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : ആശാൻ നല്ല കീറാണല്ലേ
അയ്യപ്പൻ : ആ വല്ലപ്പോഴും
ഞങ്ങളുടെ സംസാരം കേട്ടുകൊണ്ട് അകത്തു നിന്നും തോർത്തുമായി വന്ന
വാസന്തി : പുറത്ത് നിൽക്കാതെ കേറിവാ അജു, ഇന്നാ തല തുടക്ക്
എന്ന് പറഞ്ഞ് തോർത്ത് എനിക്ക് നേരെ നീട്ടി, തോർത്ത് വാങ്ങി വൈറ്റ് നൈറ്റി ധരിച്ച് നിൽക്കുന്ന വാസത്തിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ഞാൻ തല തോർത്തി, ഷെഡിൽ കുപ്പിവെച്ച് വന്ന രതീഷിന്റെ കൈയിലെ ബിയർ കണ്ട്