മയൂഷ : ഇന്ദു തന്നതാ
ക്യാഷ് മേടിച്ച്, ചിരിച്ചു കൊണ്ട്
ഞാൻ : ആഹാ ഇത്ര പെട്ടെന്ന് തന്നോ
ഒന്നും മനസിലാവാതെ
മയൂഷ : അവളെന്താ ക്യാഷ് തിരിച്ചു തന്നത്
ഞാൻ : അവളോട് ചോദിച്ചില്ലേ?
മയൂഷ : ഇല്ല, ഇത് നിന്നെ ഏൽപ്പിക്കാൻ പറഞ്ഞു
ഞാൻ : മം…
ഇരുപതിനായിരം രൂപ പോക്കറ്റിൽ വെച്ച് പതിനായിരം രൂപ മയൂന്റെ കൈയിൽ കൊടുത്ത്
ഞാൻ : ഇത് നീ വെച്ചോ
ക്യാഷ് മേടിച്ച്
മയൂഷ : നീ എന്താ ചെയ്തത്?
ഞാൻ : ഞാൻ എന്ത് ചെയ്ത്
എന്റെ കൈയിൽ അടിച്ച്
മയൂഷ : കളിക്കാതെ കാര്യം പറ അജു
ചിരിച്ചു കൊണ്ട്
ഞാൻ : ഞാൻ ഒന്നും ചെയ്തില്ലാന്നെ ഇത് നല്ല പാട്
മയൂഷ : ഹമ്… എന്തോ നടന്നിട്ടുണ്ട് അല്ലാതെ അവള് ഈ ക്യാഷ് തിരിച്ചു തരില്ലല്ലോ, പറയുന്നില്ലെങ്കിൽ വേണ്ട
ഞാൻ : ആ അതാ നല്ലത് മോള് ഭാരിച്ച കാര്യമൊന്നും അന്വേഷിക്കണ്ട, ഇനി അവളെ കൊണ്ടുള്ള ശല്യം ഉണ്ടാവില്ല അത് പോരെ
മയൂഷ : മം…
ഞാൻ : എന്നാ പൈസ ബാഗിൽ വെച്ച് വന്ന് കേറാൻ നോക്ക്
മയൂഷ ബൈക്കിൽ കയറിയതും
ഞാൻ : എങ്ങോട്ട് പോവാനാ?
മയൂഷ : സ്റ്റാൻഡിലേക്ക്
ചിരിച്ചു കൊണ്ട്
ഞാൻ : ഐസ്ക്രീം കഴിച്ചാലോ?
പുഞ്ചിരിച്ചു കൊണ്ട്
മയൂഷ : പോടാ…ഒന്ന്
ഞാൻ : കുറച്ചു ദിവസമായില്ലേ ഒന്ന് കണ്ടിട്ട്
മയൂഷ : അത് വേറെ ദിവസം കാണാം മോനിപ്പോ സ്റ്റാൻഡിലേക്ക് വണ്ടി വിട്
ഞാൻ : ഹമ്… എന്നാ ശരി
ബൈക്ക് സ്റ്റാർട്ട് ചെയ്തെടുത് സ്റ്റാൻഡിലേക്ക് പോവുന്നേരം
ഞാൻ : നാളെ എന്താ പരിപാടി?
മയൂഷ : പ്രതേകിച്ച് ഒന്നുമില്ല, നിനക്കോ?
ഞാൻ : പരിപാടിയൊന്നും വന്നട്ടില്ല, കറങ്ങാൻ പോയാല്ലോ?
മയൂഷ : ഏയ് വേണ്ട നാളെ വീട്ടിൽ എല്ലാരും കാണില്ലേ
ഞാൻ : എന്തെങ്കിലും പറഞ്ഞ് ചാടാൻ നോക്ക്
മയൂഷ : കൊച്ച് വിടില്ലെടാ