ഞാൻ : എന്തോന്നാടാ?
രതീഷ് : ആ തമിഴത്തിയുടെ കാര്യമാ പറഞ്ഞത്
ഞാൻ : അവൾക്കെന്താ കുഴപ്പം
ചിരിച്ചു കൊണ്ട്
രതീഷ് : അതിലും ഭേദം നമ്മുടെ കറുമ്പിയാ ഇത് ഒരു മാതിരി കരിവിളക്ക് കത്തിച്ചുവെച്ചപോലെ
ഞാൻ : എന്തായാലും അവളെക്കാളും കാണാൻ ഒരു ഐശ്വരമൊക്കെയുണ്ട്, അല്ല ആരാ ഈ പറയുന്നത് കോലിൽ സാരി ചുറ്റിയത് കണ്ടാൽ മണപ്പിച്ചു നടക്കുന്നവനാ
ആ പറഞ്ഞത് ഇഷ്ടപ്പെടാതിരുന്ന
രതീഷ് : എന്നാ നീ എടുത്തോടാ അതിനെ, എനിക്ക് വേണ്ട
ഞാൻ : ആ ഞാൻ എടുക്കും
രതീഷ് : ആ പോയി എടുത്തോ
ചിരിച്ചു കൊണ്ട്
ഞാൻ : അതിന് നീ ചൂടാവുന്നതെന്തിനാ
രതീഷ് : ഹമ്…
ഞാൻ : നമ്മുക്കെ ഊണ് കഴിഞ്ഞ് ഡ്രൈവിംഗ് പഠിപ്പിക്കാൻ പോവാന്നുള്ളതല്ലേ ഒന്ന് കൂളാവ്
അത് കേട്ടതും രതീഷ് ഒന്ന് തണുത്തു, ഉച്ചയൂണൊക്കെ കഴിഞ്ഞ് പതിവുപോലെ ഡ്രൈവിംഗ് പഠിപ്പിക്കാൻ ഇറങ്ങി അങ്ങനെ രണ്ടു മൂന്നു ദിവസം കൊണ്ട് കളിയൊന്നും ഇല്ലാതെ അവരെ രണ്ടു പേരേയും റോഡിൽ ഓടിപ്പിക്കാൻ പഠിപ്പിച്ച് ശനിയാഴ്ച വൈകിട്ടു വീട്ടിൽ ഇരിക്കും നേരം മയൂന്റെ കോള് വന്നു, കോള് എടുത്ത്
ഞാൻ : മം… എന്താണ് വിളിയൊന്നും കണ്ടില്ലല്ലോ
മയൂഷ : നീ വീട്ടിലാണോ?
ഞാൻ : ആ എന്തേയ്?
മയൂഷ : ഷോപ്പിന്റെ അങ്ങോട്ട് വരോ?
ഞാൻ : എന്താ കാര്യം?
മയൂഷ : വാ വന്നിട്ട് പറയാം
ഞാൻ : അത്യാവശ്യം ആണോ?
മയൂഷ : ആ കുറച്ചു അത്യാവശ്യം ആണ്
ഞാൻ : മം എന്നാ ഒരു പത്തു മിനിറ്റ്
മയൂഷ : മം…
കോള് കട്ടാക്കി ഡ്രസ്സ് മാറി നേരെ ഷോപ്പിന്റെ അങ്ങോട്ട് വിട്ടു, ജോലി കഴിഞ്ഞിറങ്ങി ബ്ലാക്ക് ബ്ലൗസും കോട്ടൺ സാരിയുമുടുത്തു തോളിൽ ഹാൻഡ് ബാഗും തൂക്കി റോഡിൽ നിൽക്കുന്ന മയൂന്റെ അടുത്ത് ബൈക്ക് നിർത്തി, പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : എന്താ അത്യാവശ്യം?
ബാഗിൽ നിന്നും ക്യാഷ് എടുത്ത് എനിക്കു നേരെ നീട്ടി