‘ വെറുതെയല്ല അങ്ങേർക്ക് കെട്ടേണ്ടി വന്നത് സെന്റിമെൻസിൽ പിടിച്ചു കാണും ‘ എന്ന് മനസ്സിൽ പറയും നേരം
സീത : മുറച്ചെക്കന്നല്ല, മുറൈ മാമ്മൻ
ഞാൻ : എന്നുവെച്ചാൽ?
പുഞ്ചിരിച്ചു കൊണ്ട്
സീത : എന്റെ അമ്മാവുടെ തമ്പി
ഞാൻ : ഏ…. അമ്മാവനോ…?
സീത : ഹാ… മാമ്മാ…
ഞാൻ : അപ്പൊ ഈ മരിച്ചെന്നു പറഞ്ഞത് ചേച്ചിയുടെ അപ്പൂപ്പനും അമ്മുമ്മയും അല്ലെ
സീത : ഹാ താത്താവും പാട്ടിയും
ഞാൻ : അയ്യേ… അമ്മാവനെയാണോ കല്യാണം കഴിക്കുന്നത്
സീത : അതിനെന്താ? എങ്ക ഊരിലെല്ലാം അപ്പടിതാ
ഞാൻ : ഹമ് കേരളത്തിൽ അല്ലെ വീട്, അല്ലാതെ തമിഴ്നാട്ടിലല്ലല്ലോ?
സീത : ഹാ കേരളാതാ … അത്ക്കെന്നാ?
ഞാൻ : ഇവിടെയൊക്കെയാണെങ്കിൽ നല്ല ഇടി കിട്ടിയേനെ
ചിരിച്ചു കൊണ്ട്
സീത : എതുക്ക് ഇടി?
ഞാൻ : ഒന്നുല്ലേ… ഭാഗ്യം ഈ ആചാരമൊന്നും ഇങ്ങോട്ട് വരാതിരുന്നത്
പുഞ്ചിരിച്ചു കൊണ്ട്
സീത : അതെന്നാ?
ഞാൻ : അല്ല എന്റെ അമ്മക്ക് മൂന്ന് ആങ്ങളമാരാ, ഞാനെങ്ങാനും പെണ്ണായിരുന്നെങ്കിൽ എന്റെ ദൈവമേ…ആലോചിക്കാൻ വയ്യ
ചിരിച്ചു കൊണ്ട്
സീത : അതു താനാ…
ഞാൻ : മം… അല്ല ചേച്ചി എന്താ പഠിച്ചത്?
ചമ്മലോടെ
സീത : എന്നക്കും പഠിപ്പുക്കും സെറ്റാവലെ അതിനാലെ വിട്ടിട്ടെ
ഞാൻ : എന്നാലും ഏത് വരെ പഠിച്ചു?
തല ചൊറിഞ്ഞു കൊണ്ട്
സീത : പത്ത്
ഞാൻ : ആഹാ അപ്പോഴേക്കും വിട്ടോ
പുഞ്ചിരിച്ചു കൊണ്ട്
സീത : രണ്ടു മൂന്നു വാട്ടി ട്രൈ പണ്ണിട്ടെ ആനാ കിടക്കല്ലേ
ഞാൻ : ഓഹോ അപ്പൊ പൊട്ടിയത് കൊണ്ട് വിട്ടതാണ്, ഹമ്…ഞാൻ കരുതി
വളിച്ച ചിരിയോടെ
സീത : മ്മ്… യാർക്കിട്ടും സൊല്ല വേണാ
ഞാൻ : ഞാൻ ആരോട് പറയാൻ
‘ എന്നാലും ഈ മാങ്ങാത്തൊലിയൻ എവിടെപ്പോയി കിടക്കുവാണ് ‘ എന്ന് മനസ്സിൽ പറഞ്ഞ് ഫോൺ എടുത്ത് വിളിക്കാൻ തുടങ്ങും നേരം ഒരു പെട്ടിയോട്ടോ ഗേറ്റ് കടന്ന് മുറ്റത്തേക്ക് വന്നു, അത് കണ്ട്