” എന്തിനാടി കൂത്തിചി നീ ചിരിക്കുന്നത്? അതോ ഇനി ചാവും മുൻപ് സുഖിക്കാൻ ഉള്ള കൊതിയാണോ നിൻ്റെ ചിരി”
അതും പറഞ്ഞു അവൻ അവളുടെ മുഖത്ത് വീണ്ടും ആഞ്ഞ് അടിച്ച്. ഇത്തവണ നിലത്ത് വീണിട്ടും അവളുടെ ചിരി മാഞ്ഞിരുന്നില്ല.
അവള് അവനോട് പുച്ഛത്തോടെ പറഞ്ഞു.
“നീ ഇതുവരെ പറഞ്ഞതൊക്കെ ചിലപ്പോൾ നടന്നേനെ പക്ഷേ യോഗം ഇല്ലല്ലോ ആൻ്റണി നിനക്ക്. പെണ്ണിൻ്റെ മുകളിൽ കുതിര കേറുന്ന നിൻ്റെ ആണും പെണ്ണും അല്ലാത്ത സ്വഭാവം പോരാതെ വരും ദേ അവൻ്റെ മുന്നിൽ പിടിച്ചു നിൽക്കാൻ”
അവള് അവൻ്റെ പുറകിൽ എഴുന്നേറ്റു നിൽക്കുന്ന അർജുൻ്റെ നേരെ കൈ ചൂണ്ടി കൊണ്ട് അൻ്റണിയോട് പറഞ്ഞു.
അവൻ തിരിഞ്ഞ് നോക്കിയപ്പോൾ ഒടിഞ്ഞ കസേരയുടെ ഭാഗങ്ങൾ താൻ നേരത്തെ കെട്ടി വെച്ച പോലെ തന്നെ കയ്യിൽ വെച്ചുകൊണ്ട് അവനെ നോക്കി നിൽക്കുന്ന അർജ്ജുനെ ആണ് കാണുന്നത്. ആദ്യം ഒന്ന് പതറി എങ്കിലും ആൻ്റണി ദേഷ്യത്തോടെ തന്നെ അർജുൻ്റെ നേരെ അലറിക്കൊണ്ട് ഓടി ചെന്ന്.
തൻ്റെ മുഖത്തിന് നേരെ വരുന്ന ആൻ്റണിയുടെ മുഷ്ടിക്ക് മുന്നിൽ നിന്നും ഒഴിഞ്ഞുമാറി അർജുൻ അവൻ്റെ കൈ ആൻ്റണിയുടെ മൂക്കിനു നേരെ പായിച്ചു.
മൂക്കിൽ ഇടികൊണ്ട ആൻ്റണിക്ക് ബോധം പോവുന്ന പോലെ തോന്നി എങ്കിലും അവൻ വീണ്ടും അർജുൻ്റെ നേരെ തിരിഞ്ഞ് .
ഇത്തവണ അർജുൻ തൻ്റെ വലത് കയ്യിൽ കെട്ടി വെച്ചിരിക്കുന്ന കസേരയുടെ ഒടിഞ്ഞ ഭാഗം ആൻ്റണിയുടെ തോളിൽ കുത്തിയിറക്കി .
ഇടതുകൈയിൽ ഉണ്ടായിരുന്നത് അവൻ്റെ തുടയിലും കുത്തി ഇറക്കിയ ശേഷം അർജുൻ തൻ്റെ കയ്യിലെ കെട്ട് അഴിച്ചു. ആൻ്റണി വേദന കൊണ്ട് കിടന്ന് അലറി..
അർജുൻ നേരെത്തെ ആൻ്റണി വലിച്ചെറിഞ്ഞ ആരതിയുടെ ഷാൾ എടുത്തുകൊണ്ട് അവളുടെ മാറ് മറച്ച ശേഷം അവളെ പിടിച്ചുയർത്തി സോഫയിൽ ഇരുത്തി ശേഷം അൻ്റണിയുടെ നേരെ തിരിഞ്ഞ അർജുൻ്റെ ചെവിയിൽ ആരതിയുടെ വാക്കുകൾ പതിച്ചു.
ആരതി: നിൻ്റെ ചേട്ടൻ്റെ dead ബോടിയോട് പോലും ഒരു വിലയും കൊടുക്കാതെ കൈകൾ രണ്ടും അറുത്തു മാറ്റിയവൻ ആണ് ഇവൻ ഇവനെ വെറുതെ അങ്ങ് കൊല്ലരുത്. വേദനയുടെ അങ്ങേ അറ്റം അനുഭവിച്ച് ഒന്ന് അലറി കരയാൻ പോലും ആവാതെ വേണം ഇവൻ ചാവാൻ . അത് എനിക്ക് കാണണം.