കാലം
Kaalam | Author : Yuyutsu
ഇന്നലെയാണ് അമ്മ വിളിച്ചത്.അടുത്ത മാസത്തെ രണ്ടാമത്തെ ആഴ്ച്ചയിലെ ഞായർ അമ്മയുടെ മകളുടെ പതിനഞ്ചാം പിറന്നാൾ ആണത്രേ…..ഞാൻ വർഷങ്ങളായി എന്റെ ഭാര്യയുടെയും രണ്ട് മക്കളോടൊപ്പം കാനഡയിൽ ആണ്. ഇന്നത്തെ പോലെ ഇവിടേക്കുള്ള ആളുകളുടെ കുത്തൊഴുക്കിന് മുൻപേ ഇവിടെ എത്തി. അതുകൊണ്ട് നല്ല ജോലിയും നല്ല ശമ്പളവും ഞങ്ങൾക്കുണ്ട്. രണ്ട് വർഷം മുൻപേ ഞങ്ങൾ ഇന്ത്യൻ പൗരത്യം ഉപേക്ഷിച്ച് കാനഡക്കാരായി.
കാരണം ഇന്ത്യയിലേക്ക് അതായത് നാട്ടിലേക്ക് പോവാനുള്ള താല്പര്യ കുറവ് തന്നെ.പക്ഷെ കുറച്ചായി അമ്മയെ കാണണം എന്ന്ചിന്തിക്കുന്നു. അപ്പോഴാണ് അമ്മയുടെ മെസ്സേജ് കണ്ടത്. ചെല്ലണം കാണണം.എല്ലാം ഷമിക്കാനുള്ള സമയം ആയി.കാലം അത്രയും കഴിഞ്ഞു.കാലം പല മുറിവും ഉണക്കി തുടങ്ങി.എന്റെ ഭാര്യ ആനി അവളും കുറച്ചായി നാട്ടിൽ പോണമെന്ന് പറയുന്നു. ഒപ്പം എന്റെ മക്കൾക്കും.
കൊണ്ടു പോവാൻ എനിക്കും ആഗ്രഹം ഉണ്ട്.അവരുടെ കൈ പിടിച്ചു കൊണ്ടോയി ഇതാണ് അച്ഛൻ ജനിച്ചു വളർന്ന നാട്,ഇതാണ് അച്ഛൻ ജനിച്ചു വളർന്ന വീട്,പഠിച്ച സ്കൂള്,കളിച്ച സ്ഥലം ഇതൊക്കെ കാണിച്ചു കൊടുക്കണം.അങ്ങനെ ഞങ്ങൾ നാട്ടിലേക്ക് യാത്ര തിരിച്ചു.ഫ്ലൈറ്റ് യാത്രയിൽ ഇരിക്കുമ്പോഴായിരുന്നു കഴിഞ്ഞ കാലത്തെ പറ്റിയുള്ള ചിന്തകൾ മനസ്സിൽ വട്ടമിട്ട് പറന്നത്.
അമ്മ ഒരു സ്കൂൾ ടീച്ചർ ആയിരുന്നു.വളരെ കർക്കശക്കാരിയായ മലയാളം ടീച്ചർ. ഇപ്പോഴും ഓർമ്മയുണ്ട് നെറ്റിയിൽ ചന്ദനകുറിയും,നീണ്ട മൂക്കും,തടിച്ച ചുണ്ടുകളും,ഇരു ചെവികളിലും വലിയ കമ്മലുകളും നെറ്റിയിലെ ചന്ദനത്തിന്റെ ബാക്കി കഴുത്തിലും തൊട്ട് തടിച്ച ശരീരത്തിൽ സാരിയും ചുറ്റി ഇടതു കൈയിലെ പുസ്തകങ്ങൾ മാറോട് അടുപ്പിച്ച് വലതു കൈയിൽ അധികം തടിയില്ലാത്ത നീളമുള്ള പെട്ടന്ന് പൊട്ടി പോവാതിരിക്കാൻ എണ്ണയിൽ ചൂടാക്കിയെടുത്ത ചൂരലും പിടിച്ച് വരുന്ന ദൃശ്യം.പക്ഷെ അമ്മയുടെ സിന്ദൂര രേഖയിലെ സിന്ദൂരം മാഞ്ഞു പോയിരുന്നു.എന്റെ ചെറുപ്പത്തിലെ അച്ഛൻ മരിച്ചു പോയി.ഞാനും അമ്മയും വീട്ടിൽ തനിച്ചായിരുന്നു.
അല്ലേലും അമ്മയോട് സംസാരിക്കാൻ തന്നെ ഭയമായിരുന്നു.ഞാൻ തികച്ചും വീട്ടിൽ ഒറ്റ പെട്ടു പോയിരുന്നു.അഅപ്പോഴൊക്കെ ടെറസ്സിന് മുകളിൽ പോയി അസ്തമയ സൂര്യനെ നോക്കി വെറുതെ ഇരിക്കും. എനിക്ക് ഒരു അനിയത്തി കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്.മിണ്ടാനും കളിക്കാനും കൊഞ്ചിക്കാനും ഒരു അനിയത്തികുട്ടി. വിഷമം വരുബോഴൊക്കെ അവളെ മാരോട് ചേർത്ത് പുണരണമായിരുന്നു.