മിനി : നിങ്ങൾ രണ്ടുപേരും കൂടി എങ്ങോട്ടാണ് ഇന്ന്?
സാർ : അങ്ങനെയൊന്നുമില്ല.. സാരിയൊക്കെ മേടിച്ചതല്ലേ.. ചുമ്മാ ഒരു ഡ്രൈവ് പോകാമെന്ന് ഓർത്തു
മിനി : അതല്ല സാറിന്റെ ധൃതി ഒക്കെ കണ്ടപ്പോൾ ഞാൻ ഓർത്തു എന്തെങ്കിലും അത്യാവശ്യമുള്ള സ്ഥലത്ത് പോകാൻ ആയിരിക്കുമെന്ന്
പക്ഷേ സാർ ഒന്നിനും ശരിയായി മറുപടി നൽകിയില്ല.. ചെറിയൊരു മൂളലും തലകുലുക്കലും മാത്രം ഒക്കെയായി സാർ ഡ്രൈവിംഗ് തുടർന്നു
അങ്ങനെ ഞങ്ങൾ മിനി ചേച്ചിയെ മിനിചേച്ചിയുടെ വീടിന്റെ അടുത്തുള്ള ഒരു വഴിയിൽ ഡ്രോപ്പ് ചെയ്തു.. സാർ പിന്നെയും കാർ ഓടിക്കാൻ തുടങ്ങി
മിനിചേച്ചി കാറിൽ നിന്നും ഇറങ്ങിയപ്പോഴേക്കും എനിക്ക് ചെറിയൊരു ടെൻഷൻ ഒക്കെ വരാൻ തുടങ്ങി
കാരണം ഇന്നലെ പുറത്തേക്ക് ഇറങ്ങിയപ്പോൾ ചേച്ചി കൂടെയുള്ളത് ഒരു ധൈര്യമായിരുന്നു.. കാര്യം നമ്മൾ ഇങ്ങനെ വേഷമൊക്കെ കെട്ടി നടക്കുമ്പോൾ ഒരു സ്ത്രീ കൂടെയുള്ളത് എപ്പോഴും നമ്മുടെ ആത്മവിശ്വാസം കൂട്ടുകയുള്ളൂ
മാത്രവുമല്ല സാർ ഇത് എങ്ങോട്ടാണ് പോകുന്നത് എന്നൊക്കെ എനിക്കൊരു ടെൻഷനും വരാൻ തുടങ്ങി
ഞാൻ : ശരിക്കും നമ്മൾ ഇപ്പോൾ എങ്ങോട്ടാണ് പോകുന്നത്?
സാർ : അതൊക്കെ പറയടി പെണ്ണേ നീ ഒന്ന് അടങ്ങി ഒതുങ്ങിയിരിക്കു
കുറച്ചു കഴിഞ്ഞപ്പോൾ സാർ വണ്ടി ഒരു സ്ഥലത്ത് ഒതുക്കി
അത്യാവശ്യം തിരക്കുള്ള ഒരു ജംഗ്ഷൻ പോലത്തെ സ്ഥലം.. ഞാൻ ഇതിനുമുമ്പ് വരാത്ത ഒരു സ്ഥലമാണ്
സാർ വണ്ടി സൈഡിൽ ഒതുക്കി കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങി.. റോഡ് ക്രോസ് ചെയ്ത് എങ്ങോട്ടോ പോയി
എനിക്കാണെങ്കിൽ ആകെ ടെൻഷനായി.. ആരെങ്കിലും വന്ന് എന്തെങ്കിലും ചോദിക്കുമോ….കാർ മാറ്റുവാൻ പറയുമോ എന്നൊക്കെയായിരുന്നു ടെൻഷൻ
വഴിയിൽ കൂടി പോണവരൊക്കെ കാരന്റെ അകത്തേക്ക് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. പെണ്ണാകും എന്നുള്ളതുകൊണ്ട് നോട്ടം
എന്നാൽ അധികം വൈകാതെ തന്നെ സാറ് തിരിച്ചു കാറിലേക്ക് വന്നു
സാറിന്റെ കയ്യിലിരുന്ന് കവർ.. കാറിന്റെ പിൻസീറ്റിൽ വെച്ച് സാറ് ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നു വണ്ടി ഓടിക്കുവാൻ തുടങ്ങി
കുറച്ചു മുന്നോട്ടു പോയപ്പോൾ തന്നെ സാർ പിന്നെയും വണ്ടി ഒതുക്കി എന്തോ മേടിക്കാൻ മറന്നുപോയെന്ന് എന്നോട് പറഞ്ഞു…