ഇപ്പോൾ ഒരു ശാരദ തന്നെ ദാരിദ്ര്യം പിടിച്ച രൂപം, കഴുത്തിൽ ഒരു വെന്തിങ്ങ മാല ആണ് ,വളയും എല്ലാം സ്വര്ണ്ണമല്ല എന്ന് കണ്ടാൽ അറിയാം, ഞാൻ പുറകിലെ മുറിയിൽ കൊണ്ടിരുത്തി ചോറും കറിയും കൊടുത്തു, അവർ വാരി വാരി തിന്നു, വിശപ്പ് നന്നായി ഉണ്ടായിരുന്നു, എല്ലാം കഴിച്ചു പാത്രം എല്ലാം കഴുകി വച്ചിട്ട് വീണ്ടും മുന്നിലെ മുറിയിൽ വന്നു, “രാജുമോൻ സിഗരറ്റ് വലിക്കുമോ? ” എന്ന് അവർ ചോദിച്ചു,
“ഏയ് ഞാൻ വലിക്കില്ല പപ്പാ വലിക്കും”,
“കള്ളം പറയല്ലേ സിഗരറ്റിന്റെ മണം ഉണ്ട് , അമ്മേം ചേച്ചീയിം ഒക്കെ എവിടെ പോയി ?”
“അവർ ഏതോ കല്യാണത്തിന് പോയി” ,
” ഓ അപ്പോൾ മോൻ എന്തായിരുന്നു പരിപാടി ഒപ്പിച്ചത്, നാടകത്തിന്റെ റിഹേഴ്സൽ ഉണ്ടോ?”
” ഏയ് ഇല്ല എന്ത് നാടകം? ”
“മോൻ കണ്ണെഴുതി ലിപ്സ്റ്റിക്ക് ഒക്കെ ഇട്ടപോലെ ഉണ്ടല്ലോ, സ്‌കൂളിൽ ഡ്രാമ വല്ലതും ഉണ്ടോ ?”
അയ്യോ ഇവർ ഭയങ്കരി ആണല്ലോ, എന്റെ കള്ളം എത്ര പെട്ടെന്ന് കണ്ടു പിടിച്ചു? അമ്മയും ചേച്ചിയും ഇവരേക്കാൾ കള്ളം കണ്ടു പിടിക്കാൻ എക്സ്പെർട്ടുകൾ ആണ് അമ്മ ഇല്ലെങ്കിലും ചേച്ചി പ്രശ്നമാണ്. ഞാൻ അമ്പരന്നത് കണ്ടു അവർ പറഞ്ഞു “സാരമില്ല വെളിച്ചെണ്ണ പുരട്ടിയാൽ മതി മേക്കപ്പെല്ലാം പെട്ടെന്ന് പോകും” ,
അപ്പോൾ അവരുടെ മൊബൈൽ അടിച്ചു , ഒരു കൊച്ചു ബാഗിൽ ആയിരുന്നു മൊബൈൽ, അവർ അതെടുത്തപ്പോൾ കുറെ സാധനം എല്ലാം കൂടെ വീണു, ഒന്ന് ഒരു ബാർബർ കത്തി ആയിരുന്നു, കർത്താവെ , തിരുട്ട് ഗ്രാമക്കാരി ആണോ ഈ സ്ത്രീ എന്റെ കഴുത്തിൽ കത്തി വച്ചാൽ, ഞാൻ എന്ത് ചെയ്യും?. ഒരു പഴയ നോക്കിയ മൊബൈൽ ആയിരുന്നു, മൊത്തത്തിൽ ആകെ ദാരിദ്യം തന്നെ, കഷ്ടം!
അവർ പപ്പയുടെ ഒരു സിഗരറ്റ് കുറ്റി എടുത്തു കത്തിച്ചു ഒന്ന് വലിച്ചു, കൂൾ,
“ഇന്ന് ശകുനം ഒട്ടും ശരിയല്ല നടന്നു നടന്നു നട്ടം തിരിഞ്ഞു, ഒരു ഗുണവും ഇല്ല, ആർക്കും വേണ്ട , ഇപ്പോൾ എല്ലാം ബ്യൂട്ടീഷ്യൻ ചെയ്യുമല്ലോ!. “