“പിന്നേ…ഏത് നേരവും എനിക്കതല്ലേ ഇവിടെ പണി…”
“അല്ലാതെ നിനക്കിവിടെ വേറെ എന്താ പണി…?”
“ഒന്ന് പോയേ ചേച്ചീ…” ആര്യൻ അറിയാതെ തന്നെ അവൻ്റെ മുഖത്തൊരൽപ്പം നാണം വിരിഞ്ഞു.
“ഏഹ്…എന്താടാ ഒരു നാണം…അല്ലാത്തപ്പോ കേട്ടാൽ തൊലി ഉരിയുന്ന വർത്താനം പറയുന്നവനാ…” ശാലിനി അവനെ വീണ്ടും കളിയാക്കി.
“ശെടാ…സമ്മതിച്ചു ഞാൻ പുസ്തകം വായിക്കുവായിരുന്നു…ചേച്ചിയും വന്ന സ്ഥിതിക്ക് ഇനി നമുക്ക് ഒന്നിച്ചിരുന്ന് വായിക്കാം വാ…” ആര്യൻ അവളുടെ കളിയാക്കൽ അവസാനിപ്പിക്കാനായി പറഞ്ഞുകൊണ്ട് ശാലിനിയുടെ കൈയിൽ പിടിച്ച് വലിച്ച് കട്ടിലിനടുത്തേക്ക് നടക്കാൻ ഒരുങ്ങി.
“അയ്യടാ…പോടാ അവിടുന്ന്…” ശാലിനി അവനെ എതിർക്കാൻ ശ്രമിച്ചു.
“അയ്യോ അങ്ങനെ പറയല്ലേ…വാ ഇനി വായിച്ചിട്ട് പോകാം…” അവൻ വീണ്ടും തമാശ രീതിയിൽ അവളുടെ കൈയിൽ പിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു.
“പോ ചെക്കാ…ഞാൻ വെറുതെ പറഞ്ഞതാ…വിടെടാ…” അവൾ അവൻ്റെയടുത്ത് തോൽവി സമ്മതിച്ചുകൊണ്ട് കെഞ്ചി.
“മ്മ്…ഇങ്ങനെ വേണം വഴിക്ക് വരാൻ…ഇത്തവണത്തേക്ക് ക്ഷമിച്ചിരിക്കുന്നു…” ആര്യൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഈ ചെക്കൻ്റെ കാര്യം…” ശാലിനി മുറിക്ക് പുറത്തേക്ക് ഇറങ്ങിക്കൊണ്ട് പറഞ്ഞു.
“ചേച്ചി എന്തിനാ വന്നത്…?” ആര്യൻ അവളുടെ പുറകെ ഇറങ്ങിക്കൊണ്ട് തന്നെ ചോദിച്ചു.
“ഇന്നാ…ഈ പാത്രം തരാൻ…” അവൾ കസേരയിൽ വച്ചിരുന്ന പാത്രം എടുത്ത് അവൻ്റെ നേർക്ക് നീട്ടി.
“ആഹാ ഇത് നാളെ ആയാലും മതിയായിരുന്നല്ലോ…” ആര്യൻ അത് വാങ്ങിക്കൊണ്ട് പറഞ്ഞു.
“എന്താ ഞാൻ വന്നത് നിനക്ക് ഇഷ്ടമായില്ലേ…എങ്കിൽ പോയേക്കാം…” ശാലിനി വീണ്ടും നെറ്റി ചുളിച്ചുകൊണ്ട് പറഞ്ഞു.
“ദേ പിന്നേം…ഞാൻ ചേച്ചിക്ക് ബുദ്ധിമുട്ടായെങ്കിലോ എന്ന് കരുതി പറഞ്ഞെന്നെയുള്ളൂ…”
“പിന്നേ ഭയങ്കര ബുദ്ധിമുട്ടായി…പോടാ ചെക്കാ…” ശാലിനി ചിരിച്ചു.
“എന്തായാലും വന്നതല്ലേ വാ ഇരിക്ക്…” പറഞ്ഞ ശേഷം ആര്യൻ പാത്രം അടുക്കളയിലേക്ക് വയ്ക്കാനായി പോയി.
“ഓ ഇല്ല പോവാ ഞാൻ…” ശാലിനി അകത്തേക്ക് വിളിച്ച് പറഞ്ഞു.
“ഏഹ്…അതെന്തോ പറ്റി…പിന്നെ ഈ പാത്രം തരാൻ വേണ്ടി മാത്രം ആണോ ഈ ഇരുട്ടത്ത് ഓടിപ്പിടിച്ച് വന്നത്…”