പെട്ടെന്ന് ബോധം വന്ന ശാലിനി കണ്ണുകൾ തുറന്ന് പിന്നിലേക്ക് മാറി നിന്നുകൊണ്ട് അവനോട് പോകാൻ ആവശ്യപ്പെട്ടു. ആര്യൻ അവൾ പറഞ്ഞതനുസരിച്ച് അവിടെ നിന്നും നടന്ന് ഹാളിലേക്ക് പോയി. കുറച്ച് നേരം അവിടെ ചിലവാക്കിയ ശേഷം അമ്മുവിനോടും അമ്മയോടും യാത്ര പറഞ്ഞിട്ട് ആര്യൻ തിരികെ വീട്ടിലേക്ക് തന്നെ മടങ്ങി.
വീട്ടിലെത്തിയ ആര്യൻ ആഹാരം കഴിച്ച ശേഷം ഇന്നൊരു ദിവസംകൊണ്ട് മാത്രം തനിക്ക് ലഭിച്ച സുഖവും സന്തോഷവും സ്നേഹവും എല്ലാം മനസ്സിലിട്ടൊരു നൂറ് വട്ടം വീണ്ടും വീണ്ടും കണ്ട ശേഷം മയങ്ങാനായി കിടന്നു.
പിറ്റേന്ന് രാവിലെ ആര്യനും ശാലിനിയും കുളത്തിലേക്ക് നടക്കവേ രണ്ടുപേരും മൗനം പാലിച്ചു. കുളി കഴിഞ്ഞ് തിരികെ രണ്ടുപേരും വീട്ടിലേക്ക് നടന്നു.
“എന്താ ഒന്നും മിണ്ടാത്തേ…?” ആര്യൻ ചോദിച്ചു.
“നീ എന്താ ഒന്നും മിണ്ടാത്തത്…?” ശാലിനി തിരിച്ചും അതേ ചോദ്യം തന്നെ ചോദിച്ചു.
“അറിയില്ല…ചേച്ചിക്ക് എന്നോട് ദേഷ്യം ഉണ്ടോ…?”
“എന്തിന്…?”
“ഇന്നലെ അങ്ങനെയൊക്കെ ചെയ്തതിന്…”
“ദേഷ്യം ഉണ്ടെന്ന് ഞാൻ പറഞ്ഞോ…!”
“ഇല്ലാ…ചോദിച്ചതാ…”
“എനിക്ക് ദേഷ്യമൊന്നുമില്ല…പക്ഷേ…!” ശാലിനി ഒന്നാലോചിച്ച ശേഷം നിർത്തി.
“എന്താ ഒരു പക്ഷേ…?”
“ഏയ്…ഒന്നുമില്ല…”
“ഇനി അങ്ങനെയൊന്നും വേണ്ടാ എന്നാണോ…?” ആര്യൻ സംശയം ചോദിച്ചു.
“അറിയില്ല…”
“അപ്പോ വേണമെന്നാണോ…?”
“അതും അറിയില്ലാ…” ശാലിനി ദയനീയ സ്വരത്തിൽ പറഞ്ഞു.
“മ്മ്…”
അവർ നടന്ന് ശാലിനിയുടെ വീടെത്തി. ശാലിനി വാതിൽ തുറന്ന് അകത്തേക്ക് കയറി തുണി വിരിച്ചിടാൻ പുറകിലേക്ക് പോയി. ആര്യൻ അവിടെ കിടന്ന പത്രം എടുത്ത് വായിക്കാൻ തുടങ്ങി.
തുണി വിരിച്ച ശേഷം ശാലിനി തിരികെ അകത്തേക്ക് കയറി ഹാളിലൂടെ നടന്നു വരുന്നത് ആര്യൻ കണ്ടു. ഈറനണിഞ്ഞ മുടിയോടെ ഒരു നേരിയ നൈറ്റിയുടെ മാത്രം മറയിൽ അവളുടെ അങ്കലാവണ്യം മുഴുവൻ കാട്ടി ശാലിനി നടന്ന് വന്ന കാഴ്ച ആര്യനിൽ വികാരമുണർത്തി. അവൻ്റെ നോട്ടം കണ്ട ശാലിനി അവളുടെ മുറിയിലേക്ക് കയറുന്നതിന് മുന്നേ അവനെ ഒന്ന് വികാര തീവ്രതയാൽ നോക്കിയ ശേഷം പതിയെ മുറിയുടെ ഉള്ളിലേക്ക് കടന്നു. ആ നോട്ടം കണ്ട ആര്യൻ വായിച്ചുകൊണ്ടിരുന്ന പത്രം അവിടെ ഇട്ടിട്ട് വീടിനുള്ളിലേക്ക് കയറി.