> അത് ചീറ്റിയ സന്തോഷത്തിൽ ഞാൻ അവളെയും കൊണ്ട് തിരിച്ച് പോയി…
ഞങ്ങള് വീടെത്തിയതും പവി ബാഗും കൊണ്ട് എന്റെ അടുത്ത് വന്നു
താങ്ക്യൂ…ഇന്നാ ഞാൻ ബാഗ് വാങ്ങി പവിക്ക് വാങ്ങിയ ചിക്കൻ നൂഡിൽസ് അവക്ക് കൊടുത്തു…
ഞാൻ : അപ്പോ ബൈ
പപ്പ : ഇതേന്താ ബാഗ്
പവി : അവൻ ട്രിപ്പ് പോവാ…എങ്ങോട്ടാ ഡാ പോണേ
ഞാൻ : കൂടല്ലൂർ 😊പിന്നെ അവടന്ന് ട്രിവാൻഡ്രം അങ്ങനെ അങ്ങനെ… 😊
പവി : പോയിട്ട് വാ നോക്കി പോണേ…
ഞാൻ : ഓക്കേ…
> ട്രിപ്പ് കഴിഞ്ഞ് അടുത്ത ദിവസം രാത്രി വർഷാപ്പിൽ എത്തി…
കാലത്ത് തിരിച്ചു വീട്ടിലേക്ക് വരുമ്പോ പപ്പടെ വിളി…
ഞാൻ അത് പെട്ടെന്ന് എടുത്തു..
ഞാൻ : ഹലോ 😍
പപ്പ : അതെ എനിക്കൊരു സാധനം വേണം
ഞാൻ : മസാല ദോശ ആണോ 😂
പപ്പ : അതെ കൂടുതൽ ഒണ്ടാക്കല്ലേ
ഞാൻ : ശെരി കാര്യം പറഞ്ഞു തൊല
പപ്പ : ഇപ്പൊ ശെരി ആയി…
ഞാൻ : പറയുന്നോ വെക്കട്ടെ
പപ്പ : പാട് വേണം എക്സ്ട്രാ ലാർജ്….
ഞാൻ : പവിടെ വാങ്ങി കൊണ്ട് പോ അവൾടെ കൈയ്യിൽ കാണും പിന്നെ എനിക്ക് വരാൻ പറ്റില്ല എക്സാമീനൊന്നും നല്ല ക്ഷീണം ഒണ്ട്…
പപ്പ : നിന്റെ തലക്ക് ആരേലും ഇരുമ്പ് വടി വച്ച് അടിച്ചോ മണ്ടാ… പാട് വേണം പാട് എക്സാം പാടല്ലെ
ഞാൻ : മനസ്സിലായി അര്ജന്റ് ആണോ
പപ്പ : അല്ല അടുത്ത കൊല്ലത്തേക്കാ
അവള് ഫോൺ കട്ടാക്കി…
ഞാൻ വരുന്ന വഴി കണ്ട മെഡിക്കൽ ഷോപ്പിൽ കേറി…
ഞാൻ : ചേട്ടാ പാട് ഒരു പാക്കറ്റ്… സൈസ്
ഞാൻ ഫോൺ എടുത്ത് അവളെ വിളിച്ചു
പപ്പ : എന്താ
ഞാൻ : സൈസ്
പപ്പ : പറഞ്ഞല്ലോ
ഞാൻ : ഇല്ല
പപ്പ : എക്സ്ട്രാ ലാർജ്
ഞാൻ : അമ്പോ