ഞാൻ മടിച്ച് മടിച്ച് അവർടെ അടുത്തേക്ക് പോയി…
അമ്മ : ഉം എന്താ
ഞാൻ : അല്ല ഒന്ന് കറങ്ങാൻ പോവാൻ
അമ്മ : സാദാരണ ചോദിക്കാറില്ലല്ലോ
പവി : അമ്മ അവൻ അവന്റെ ഭാര്യെ കൂടെ കൊണ്ട് പോട്ടെ ചോദിക്കാൻ ആണ് വന്നേ
പപ്പ എന്നെ തുറിച്ച് നോക്കി…
ഞാൻ : യെസ് 😊
അമ്മ : അതാണോ പോയിട്ട് വാ 😄
ഞാൻ : താങ്ക്സ് ഭാഗ്യ
അമ്മ : ചെല്ല്… മോളെ ചെല്ല് റെഡി ആയിട്ട് വാ…
അവളെ കാത്ത് ഞാൻ റൂമിൽ മുടി ചീകി നിന്നു…
ദേ എനിക്ക് താൽപ്പര്യം ഇല്ല വന്ന പാടെ പപ്പ പറഞ്ഞു
ഞാൻ : എന്ത്
പപ്പ : നിന്റെ കൂടെ വരാൻ
ഞാൻ : ശെരിക്കും
പപ്പ : ഹാ 😏
ഞാൻ : ശെരി… ഞാൻ പൊറത്തോട്ട് നടന്നു
പപ്പ : എങ്ങോട്ടാ…
ഞാൻ : അമ്മോട് പോയി പറയാ നിനക്ക് താൽപ്പര്യം ഇല്ലെന്ന് 😊
പപ്പ : പ്രതികാരം ആയിരിക്കും
ഞാൻ : നീ അല്ലെ പപ്പ മോളെ പറഞ്ഞെ എന്റെ ഇഷ്ട്ടം പോലെ ആയിക്കോട്ടെ എന്ന് എന്റെ ഇഷ്ട്ടം ഇന്ന് മുഴുവൻ എന്റെ ഭാര്യടെ കൂടെ ടൈം സ്‌പെന്റ ചെയ്യാനാ 😍
ഞാൻ അവൾടെ മുഖത്ത് നോക്കി നാണം കലർന്ന് ഒരു ചിരി ചിരിച്ച് കൊണ്ട് പറഞ്ഞു….
പപ്പ : ശിവാ കളിക്കല്ലേ
ഞാൻ : ഇല്ല കളി ഇല്ല കളി രാത്രി 😂
പപ്പ : 🙄 ജോക്ക് കാണിച്ച് തരാ ഡാ
ഞാൻ : കാണിച്ച് തരോ അതോ പറ്റിക്കോ…
പപ്പ : ഒരു പെണ്ണിനോട് ഇത്ര മോശം ആയി സംസാരിക്കാൻ നാണം ഇല്ലേ നിനക്ക്
ഞാൻ : ഒരു പെണ്ണോ നീ ഡ്രൈവർടെ ഭാര്യ അല്ലേടി മോളെ….ഇത് പറ വരുന്നോ ഇല്ലേ… പെട്ടെന്ന് പറ…
പപ്പ : ഇച്ച്… വരാ…
> ഇന്നാ കടല ബീച്ചിൽ കടല് നോക്കി നിക്കുന്നവൾക്ക് ഞാൻ കടല കൊടുത്തു…