പപ്പ : അച്ഛ കിച്ചുനെ തല്ലി നിന്നെ ഞാൻ ചങ്ങലക്ക് കെട്ടി കൊല്ലാക്കൊല ചെയ്തില്ലേ നോക്കിക്കോ ശിവ
ഞാൻ : എങ്കി എനിക്കൊരു കാര്യം പറയാൻ ഒണ്ട്… നിന്റെ അനിയൻ അവനെ ഒന്നും പറഞ്ഞെ ഇല്ല എല്ലാം ഞാൻ കളിച്ച കളിയാ നിന്നെ നോവിക്കാൻ നിന്റെ അനിയനെ ഞാൻ ഉപയോഗിച്ചു കേട്ടോ ഡി പട്ടിക്കുട്ടി…നീ എന്നെ മൂക്കിക്കേറ്റ് ഇപ്പൊ പോ…
പപ്പ : അതെ വിരുന്നിന്റെ കാര്യം മറന്നിട്ടില്ലല്ലോ 😊… അടുത്ത സെക്കന്റ് ഒന്നും നടക്കാത്ത പോലെ അവൾടെ ചോദ്യം….
അന്ന് പറഞ്ഞതല്ലേ… ശെരി പറഞ്ഞല്ലോ….
പപ്പ : ശെരി…
> അടുത്ത ദിവസം രാവിലെ..
അവരുടെ ബന്ധുക്കൾ ഓരോരുത്തരായി വന്ന് തൊടങ്ങി ഒന്ന് രണ്ട് പുതിയ മുഖങ്ങൾ… ഞാൻ എനിക്ക് വേണ്ട ആളുകളെ കാത്തിരുന്നു അപ്പൊ ഒരു കൊച്ച് പൈയ്യൻ toro ന്റെ ഫാൻ ആണ് toro ന്റെ ഓണറല്ലേ ചോദിച്ച് എന്റെ അടുത്തേക്ക് വന്നു… കൊറേ നേരം കഴിഞ്ഞതും അങ്ങനെ എന്റെ കാത്തിരിപ്പിന് വിരാമം ഇട്ട് കൊണ്ട് കാറിന്റെ ശബ്ദം വന്നു…
അച്ഛൻ മുന്നിലെ സീറ്റിൽ നിന്ന് എറങ്ങി അവരെ കണ്ട് മുന്നിലേക്ക് പോയ എന്നെ നോക്കി അച്ഛൻ പുരികം പൊക്കി ഒന്ന് ചിരിച്ചു…
പവി അച്ചു എല്ലാം അവരെ നോക്കി ചിരിച്ചോണ്ട് നിക്കുന്ന എന്റെ അടുത്തേക്ക് വന്നു….
അവര് വന്നതും പൂജ തൊടങ്ങി
എല്ലാരും കൂടെ ഇരുന്ന് പൂജ തൊടങ്ങി കൊറച്ച് കഴിഞ്ഞതും അച്ഛൻ കൊടുത്ത സ്വർണ മാല പൂജാരി വാങ്ങി പൂജിച്ചു…
അവളുടെ കഴുത്തിലെ താലി ചരട് മാറി അത് ഇട്ടു… അവസാനം അതിന്റെ താലിയിൽ ഞാൻ ചന്നനവും കുങ്കുമവും തൊട്ട് അവസാനിപ്പിച്ചു…
ഭക്ഷണം ഒക്കെ കഴിഞ്ഞ് ഞാൻ അളിയൻ തെണ്ടിയെ ഒന്ന് ഓക്കെ ആക്കാൻ നോക്കി അത് വിജയിച്ചു എന്ന് വേണേ പറയാം…
ഞാൻ : ബ്രോ എനിക്ക് കൊറച്ച് ടൈം വേണം പെട്ടെന്ന് ഒരാളെ അടുക്കാൻ എനിക്ക് പറ്റില്ല പിന്നെ ഒരാളെ തെറി പറയുന്നത് ഭീഷണിപ്പെടുത്തുന്നത് ഓക്കെ ശെരി പക്ഷെ നമ്മടെ ലെവലിൽ ഉള്ളവരെ വേണം അതല്ലേ ഹീറോയിസം… കിച്ചു : സോറി അളിയാ… അവക്ക് എന്തേലും പറ്റിയാ എനിക്ക് സഹിക്കില്ല…