വർഷിനി ആൻ്റി: ഈ ചെക്കൻ വിളിച്ചിട്ട് ഫോണും എടുക്കുന്ന ലക്ഷണം ഇല്ല… ചെ
പപ്പ : അവൻ വരുമ്മാ…
ഞങ്ങള് വീണ്ടും അവടെ നിന്ന് യാത്ര തൊടങ്ങി…
കി ക്കു അങ്കിൾ : കേട്ടോ മോനെ ഇതാ നമ്മടെ പമ്പ്
ഞാൻ : ആ അറിയാ ഞാൻ മൂന്നാല് വട്ടം ഡീസൽ അടിച്ചിട്ടൊണ്ട്…
കി ക്കു അങ്കിൾ : ഗോപാല ഇതാ മരുമോൻ കാറിന് പെട്രോൾ അടിക്കാൻ വന്ന ആളോട് കി ക്കു അങ്കിൾ പറഞ്ഞു…
ഞാൻ അങ്ങേരെ നോക്കി ചിരിച്ചു…. 😊
ഈ സ്ഥലം കണ്ടോ ഇവടെ ഒരു പത്ത് നാപ്പത് ലോറി ഒണ്ടേ നിങ്ങടെ നാട്ടുകാരന്റെ തന്നാ ഇവർടെ വണ്ടി ഒക്കെ നമ്മടെ പാമ്പിലാ ഫുൾ അക്കൗണ്ട്സ് മുഴുവൻ …കി ക്കു അങ്കിൾ പോണ വഴി ഒരു വലിയ ഗേറ്റ് കാട്ടികൊണ്ട് പറഞ്ഞു….
പപ്പ : അച്ഛ ഇതിന്റെ മൊതലാളി അല്ലെ പമ്പ് കൊടുക്കുന്നോ ചോദിച്ചേ
കി ക്കു അങ്കിൾ : അത് അങ്ങനെ അല്ല മോളെ നമ്മടെ മില്ല് പൂട്ടിയപ്പോ നമ്മടെ ആ ഒരേക്കർ കൊടുത്തില്ലേ അത് വാങ്ങിയത് പുള്ളിയാ അപ്പൊ രാമൻ ചോദിച്ചു ഇതിന് പകരം പമ്പ് കിട്ടിയാ സൗകര്യം ആയി നിങ്ങള് പറയണ വെല എന്നൊക്കെ ഞാൻ പിന്നെ വേണ്ടെന്ന് വച്ചു… രാമൻ പക്ഷെ വാക്ക് മാറിയതൊന്നും ഇല്ലാ സ്ഥലം എടുത്തു അവടെ എന്തോ പണി നടക്കാ
കണ്ടവന്റെ കഥയും പറഞ്ഞോണ്ട് നടക്കുന്നു എനിക്ക് ബോർ അടിച്ചിട്ട് വൈയ്യ… 🙄
> വീടെത്തി എപ്പഴും മുറിയിൽ ഇരുന്നാ അവര് എന്ത് വിചാരിക്കും എന്ന് വച്ച് ഞാൻ ഹോളിൽ ഇരുന്ന് കി ക്കു മാമനും ആയി സംസാരിച്ചോണ്ടിരുന്നു
ഒമ്പത് മണിക്ക് ഫുഡ് കഴിക്കുന്ന നേരം വാളി ചെക്കൻ കേറി വന്നു…
കി ക്കു അങ്കിൾ അവനെ മുറിയിൽ കൊണ്ട് പോയി ആട്ടുന്നുണ്ടായിരുന്നു
നല്ല രസം കേക്കാൻ…
എന്റെ സന്തോഷം കണ്ട് ദേഷ്യം കേറിയ പപ്പ ചാടി തുള്ളി അവരുടെ നടുക്ക് പോയി യുദ്ധം അവസാനിപ്പിച്ചു….