പണിക്കാർ ലീവാവുമ്പോ എടക്ക് ഡ്രൈവർ ആയും കണ്ടക്ടർ ആയും ഓക്കേ പോവും …
അങ്ങനെ ഒരു രാവിലെ 11:00 മണിക്ക് ഇങ്ങനെ പാട്ടും പാടി വണ്ടി പോവുമ്പോ പെട്ടെന്ന് ഒരു സ്ത്രീ വണ്ടിക്ക് മുന്നിലേക്ക് ഓടി കേറി… ഞാൻ ബ്രേക്കിൽ ഒറ്റ ചവിട്ട് വണ്ടി വല്ലാത്ത ശബ്ദത്തോടെ നിന്നു…
ഞാൻ : ചാവാൻ ആണെ അപ്പർത്ത് റെയ്ൽവേ ട്രാക്ക് കാണും …
പെണ്ണ് സോറി സോറി…
ആളുകൾ ഒക്കെ ആ പെണ്ണിനെ ഒരെ ചീത്ത അത് വിട്ട് പോയി…
രണ്ട് ദിവസം കഴിഞ്ഞ് ….
ഹിറോഷെ നീ വാ നമ്മക്ക് പോയി ടയർ എടുത്തിട്ട് വരാ…ഞാനും അവനും കൂടെ പിക്കപ്പും കൊണ്ട് പോവുന്ന വഴി ഒരു സ്കൂട്ടി നേരെ വന്ന് ഒറ്റ ഇടി…
ആ കൊച്ചും വണ്ടിയും ചെരിഞ്ഞ് ഒറ്റ വീഴ്ച…
ഞങ്ങള് വെളിയിലേക്ക് എറങ്ങി നേരെ പോയി പൊക്കി നോക്കിയതും അവളെന്നെ ഒറ്റ തള്ള് …
എടോ തൻ്റെ മോത്ത് കണ്ണില്ലെ…വണ്ടി വരുന്നത് കണ്ടൂടെ അവള് ഹിറോഷിനെ നോക്കി അലറി…
ഞാൻ : ഇപ്പൊ അങ്ങനെ ആയോ … റോങ് സൈഡ് വന്ന് ഇടിച്ചതും പോരാ…
പെട്ടെന്ന് തന്നെ ആള് കൂടീ….
എന്താ വല്ലതും പറ്റിയോ….കൂടി നിന്നതിൽ ഒരാൾ
ഞാൻ : ചേട്ടാ നിങ്ങള് തന്നെ പറ ഇത് ആര്ടെ ഭാഗത്തെ കൊഴപ്പാ
ഡോ വണ്ടി നോക്കി ഓടിക്കണം പാവം കൊച്ചുങ്ങൾടെ നെഞ്ചത്തല്ല വണ്ടി ഓടീക്കണ്ടത്.. ഒരു കാട്ട് കോഴി കമൻ്റ് വിട്ടു…
ഒരു കെഴവൻ അത് കേട്ട്: എന്താ മോനെ നോക്കി ഓടിക്കണ്ടെ ആ കൊച്ചിന് വല്ലതും പറ്റിയ…
ഞാൻ ; അയ്യോ എൻ്റെ പൊന്ന് മാമ ഈ കൊച്ച് വണ്ടി വളച്ച് പെട്ടെന്ന് കേറി വന്നു ഞാൻ ബ്രേക്ക് ഇട്ടിട്ടും നേരെ വന്നു….
ഹിറോഷ്: അതെ മാമ ഈ പെണ്ണുമ്പിള്ളക്ക് വണ്ടി ഓടിക്കാൻ അറിയില്ല…
ഡാ പെണ്ണുമ്പിള്ളനന് വീട്ടിൽ പോയി വിളി….ഫോണിൽ സംസാരിച്ച് നിന്ന പെണ്ണ് ഹിറോഷിൻ്റെ നേരെ ചാടി….
ഹിറോഷ് : ദേ ചേച്ചി മര്യാദക്ക് സംസാരിച്ചോ…